തീരദേശ ജനതയെ വഞ്ചിച്ച ഈ പെരുങ്കള്ളന്മാരെയും കള്ളത്തികളേയും കേരളം തൂത്തെറിയും; വിടി ബല്‍റാം
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കരാര്‍ റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പരിഹസിച്ച് വിടി ബല്‍റാം എംഎല്‍എ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിക്കൊണ്ടു വന്ന ആഴക്കടല്‍ അഴിമതിയുമായി ബന്ധപ്പെട്ട ഒരു തീരുമാനം കൂടി റദ്ദാക്കി സര്‍ക്കാര്‍ യൂ ടേണ്‍ അടിച്ചിരിക്കുന്നെന്ന് വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. തീരദേശ ജനതയെ വഞ്ചിച്ച ഈ പെരുങ്കള്ളന്മാരെയും കള്ളത്തികളേയും കേരളം തൂത്തെറിയുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ...
അങ്ങനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിക്കൊണ്ടു വന്ന ആഴക്കടല്‍ അഴിമതിയുമായി ബന്ധപ്പെട്ട ഒരു തീരുമാനം കൂടി റദ്ദാക്കി സര്‍ക്കാര്‍ യൂ ടേണ്‍ അടിച്ചിരിക്കുന്നു. ഇത്രയൊക്കെ ദുരൂഹമായ നിരവധി നടപടികളുമായി മുന്നോട്ടു പോയ ഒരു ഇടപാടിനേക്കുറിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഞാനൊന്നുമറിഞ്ഞില്ലേയ് രാമനാരായണ വാദങ്ങളുയര്‍ത്തി ജനങ്ങളെ വിഡ്ഢികളാക്കാന്‍ നോക്കിയിരുന്നത്.
തീരദേശ ജനതയെ വഞ്ചിച്ച ഈ പെരുങ്കള്ളന്മാരെയും കള്ളത്തികളേയും കേരളം തൂത്തെറിയുക തന്നെ ചെയ്യും.
അതേസമയം, കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. മത്സ്യ ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് കേരളത്തിന്റെ തീരദേശങ്ങളില്‍ പട്ടിണിയും വറുതിയും തുടരുകയാണ്. അതിനിടയിലാണ് പിടിക്കുന്ന മത്സ്യത്തിന്റെ അഞ്ചു ശതമാനം സര്‍ക്കാരിനു നല്‍കണം എന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പുറപ്പെടുവിച്ചതെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മല്ലശ്ശേരിക്ക് അഭിമാനം; കമല ഹാരിസിന്‍റെ സാമ്പത്തിക നയരൂപീകരണ ടീമില്‍ ഇടംപിടിച്ച് പത്തനംതിട്ട സ്വദേശി
ഇന്ധന വിലവര്‍ധനവിനെതിരെ ഭാരതബന്ദ്, ചിത്രങ്ങള്‍ കാണാം
ദാരിദ്ര്യത്തിന്റെയും, രോഗങ്ങളുടെയും കോവിഡ് കാലത്തും ആ ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പിന്‍വലിച്ചിട്ടില്ല. ഇതിനു പുറമേയാണ് ആഴക്കടലിലെ മത്സ്യസമ്പത്ത് അമേരിക്കന്‍ കമ്പനിയ്ക്ക് തീറെഴുതാന്‍ കരാര്‍ ഒപ്പിട്ടത്. എല്ലാ അര്‍ത്ഥത്തിലും മത്സ്യത്തൊഴിലാളികള്‍ക്ക് വിരുദ്ധമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേരളം പിടിക്കാന്‍ ബിജെപിയുടെ 'കന്നഡ' തന്ത്രം; ആസൂത്രണത്തിന് ഇറക്കുമതി നേതാക്കളും
ഭാഗ്യലക്ഷ്മി ഫിറോസിന് നൽകിയ മറുപടിയ്ക്ക് കയ്യടി: ബിഗ് ബോസ് ഷോയിൽ ഫിറോസ് ചെയ്തത് ശരിയായില്ലെന്നും നടി
എസ് ശര്‍മയില്ലെങ്കില്‍ വൈപ്പിന്‍ കോണ്‍ഗ്രസ് കൊണ്ടുപോവും; ടേം നിബന്ധനയില്‍ സിപിഎമ്മില്‍ ആശങ്ക
നിവേദ പെതുരാജിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം