കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഴക്കടൽ മത്സ്യബന്ധന വിവാദം: ഫിഷറീസ് മന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യയല്ലെന്ന് ശോഭാ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ സംസ്ഥാന സർക്കാരിന് എതിരെ ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശോഭാ സുരേന്ദ്രൻ. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യ അല്ലെന്ന് ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു. ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ ഇഎംസിസിയുമായി ഉണ്ടാക്കിയ ധാരണാപത്രം സർക്കാർ പുനപരിശോധിക്കാനിരിക്കുകയാണ്.

ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്: '' തങ്ങളുടെ ആവാസവ്യവസ്ഥ നശിക്കപ്പെട്ടാൽ ജീവിതം ഇല്ലാതായി പോകുന്ന രണ്ടു കൂട്ടം മനുഷ്യരാണ് ആദിവാസികളും മത്സ്യത്തൊഴിലാളികളും. അവരുടെ ആവാസവ്യവസ്ഥ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. കേരളത്തിന്റെ ആഴക്കക്കടൽ അമേരിക്കൻ കമ്പനിക്ക് വിൽക്കുകയും അതിനെ ന്യായീകരിക്കുകയും കളവു പറയുകയും ചെയ്യുന്ന സംസ്ഥാന ഫിഷറീസ് മന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യയല്ല.

താരങ്ങളുടെ വന്‍പട; ദാദാസാഹിബ് ഫാല്‍ക്കെ ഫിലിം അവാര്‍ഡ് ചടങ്ങിന്റെ ചിത്രങ്ങള്‍

SS

ഏക്കറു കണക്കിന് സ്ഥലവും സർക്കാർ ഒപ്പിട്ട ധാരണാപത്രവുമായി ഒരു അമേരിക്കൻ കമ്പനി കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിനുമേൽ വാളോങ്ങി നിൽക്കുന്നത് അഭിമാനിക്കാവുന്ന ഒന്നാണ് എന്ന് കരുതുന്നത്, അതു പിആർഡി വഴി പരസ്യം ചെയ്യുന്നത് എത്ര വലിയ ദ്രോഹമാണെന്നോർക്കണം.
നരസിംഹറാവു സർക്കാരിന്റെ കാലത്താണ് ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ കമ്പനികളെ രാജ്യത്ത് ക്ഷണിച്ചുവരുത്തിയത്.

ഇതൊന്നും അറിയാത്ത ആളുകളല്ല അന്ന് പാർലമെന്റിൽ ഉണ്ടായിരുന്ന ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും. അതുകൊണ്ട് കോൺഗ്രസ് മത്സ്യതൊഴിലാളികളുടെ വിഷയത്തിൽ ആരോപണമുന്നയിക്കുന്നത് ഇരുതല വാളുകൊണ്ട് ആഞ്ഞുവീശുന്നതിന് തുല്യമാണ്. ഈ വഞ്ചന തിരിച്ചറിയാൻ കഴിയാത്ത ജനമാണ് ഇവിടെയുള്ളത് എന്നത് വലിയ അണ്ടർ എസ്റ്റിമേഷനാണ്'' .

Recommended Video

cmsvideo
ഇ ശ്രീധരനെ കൊണ്ട് നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയില്ല | Oneindia Malayalam

English summary
Deep sea trawling: BJP's Shobha Surendran slams state government and opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X