കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നും 'സമ്മതിയ്ക്കാതെ' ജിഷയുടെ സഹോദരി ദീപ, മാധ്യമങ്ങളോടും രോഷ പ്രകടനം

Google Oneindia Malayalam News

പെരുമ്പാവൂര്‍: ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തുവെന്ന മാധ്യമ റിപ്പോര്‍ട്ടിനോട് രോഷാകകുലയായി ദീപയുടെ പ്രതികരണം. കൊല്ലപ്പെട്ട ജിഷയുടെ സഹോദരിയാണ് ദീപ. തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും തെറ്റായ വാര്‍ത്ത മാധ്യമങ്ങള്‍ നല്‍കുകയാണ് ഉണ്ടായതെന്നും ദീപ പറയുന്നു.

രേഖകളും മറ്റും പരിശോധിയ്ക്കുന്നതിനാണ് പൊലീസ് തന്നെ വിളിപ്പിച്ചതെന്നും ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടിയാണതെന്നും ദീപ പറയുന്നു. പൊലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നതിനെ ദീപ പൂര്‍ണമായും നിഷേധിയ്ക്കുന്നുണ്ട്. ദീപ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ...

അങ്ങനെയാണ്

അങ്ങനെയാണ്

തന്റെ പാസ്ബുക്കും വസ്ത്രങ്ങളും എടുക്കാന്‍ വീട്ടില്‍ പോകേണ്ടിയിരുന്നു. ഇതിന് പൊലീസിന്റെ സഹായത്തോടെ അവരുടെ വാഹനത്തില്‍ പോവുകയാണ്

കസ്റ്റഡിയല്ല

കസ്റ്റഡിയല്ല

വീട്ടിലേയ്ക്ക് പോകും മുമ്പ് തന്നോട് എന്തൊക്കെയോ ചോദിച്ചറിയാനുണ്ടെന്ന് പൊലീസ് പറഞ്ഞതിനാലാണ് സ്റ്റേഷനില്‍ പോയതെന്നും ദീപ

പൊലീസ് വാങ്ങിത്തന്നു

പൊലീസ് വാങ്ങിത്തന്നു

തനിയ്ക്ക് മാറാന്‍ വസ്ത്രങ്ങളില്ലെന്നും പൊലീസ് വാങ്ങി തന്നത് മാത്രമേ കൈയ്യില്‍ ഉള്ളൂവെന്നും ദീപ പറയുന്നു. അത് തനിയ്ക്ക് പാകമാകുന്നില്ലെന്നും തുടര്‍ന്നാണ് വീട്ടില്‍ പോയി ഡ്രസ് എടുക്കാന്‍ താരുമാനിച്ചതെന്നും ദീപ

ബുദ്ധിമുട്ടിയ്ക്കരുത്

ബുദ്ധിമുട്ടിയ്ക്കരുത്

പൊലീസ് അന്വേഷണത്തെ മാധ്യമങ്ങള്‍ ബുദ്ധിമുട്ടിയ്ക്കരുതെന്നും എന്ത് അടിസ്ഥാനത്തിലാണ് തന്നെ കസ്റ്റഡിയില്‍ എടുത്തുവെന്ന് മാധ്യമങ്ങള്‍ പറയുന്നതെന്നും ദീപ കുറ്റപ്പെടുത്തി.

English summary
Deepa gets angry on journalist after 'custody news' came out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X