നിങ്ങളെ എന്തിന് കേരളത്തിൽ സ്ത്രീകൾ സഹിക്കണം; ജോസഫൈനെതിരെ ആഞ്ഞടിച്ച് ദീപ നിശാന്തും കെ.കെ രമയും
ഇരകളാക്കപ്പെടുന്ന മനുഷ്യർക്ക് ഒട്ടും ആശ്വാസമോ പിന്തുണയോ തോന്നാത്തത്ര ധാർഷ്ട്യവും നിർദ്ദയവുമായ ശബ്ദത്തിലാണ് തുടക്കം മുതൽ ജോസഫൈൻ സംസാരിച്ചതെന്ന് രമ
തിരുവനന്തപുരം: വിസ്മയയുടെ മരണത്തിന് പിന്നാലെ ഭർതൃഗൃഹത്തിലെ പീഡനവും സ്ത്രീധനവുമെല്ലാം മലയാളികൾക്കിടയിൽ വലിയ രീതിയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് സ്ത്രീപീഡനത്തിൽ സഹായം തേടാം എന്ന ടെലിഫോൺ പ്രോഗ്രാം ഒരു സ്വകാര്യ ചനൽ സംഘടിപ്പിച്ചത്. എന്നാൽ പരാതിക്കാരിയോട് വളരെ മോശമായിട്ടായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈന്റെ പെരുമാറ്റം. ഇതിനെതിരെ വലിയ പ്രതിഷേധമാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നത്.

പരിപാടിയുടെ പേരുപോലെ തന്നെ എന്തിന് സഹിക്കണമെന്ന് തന്നെയാണ് ചോദിക്കാനുള്ളതെന്നായിരുന്നു എഴുത്തുകാരിയും അധ്യാപികയുമായി ദീപ നിശാന്തിന്റെ പ്രതികരണം. പരാതി പറയാനായി വിളിക്കുന്ന നിസ്സഹായയായ പെൺകുട്ടിയോട് സ്വന്തം പ്രിവിലേജിൻ്റെ ധാർഷ്ട്യത്തിൽ മറുപടി പറയുന്ന കമീഷൻ ചെയർപേഴ്സണെ എന്തിന് കേരളത്തിലെ സ്ത്രീകൾ സഹിക്കണമെന്ന് ദീപ നിശാന്ത് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. മനുഷ്യപ്പറ്റുള്ള ഏതെങ്കിലും സ്ത്രീയെ തൽസ്ഥാനത്തിരുത്താൻ ഉത്തരവാദിത്തപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് അഭ്യർഥിക്കുന്നുവെന്നും അവർ ആവശ്യപ്പെട്ടു.
സിപിഎം നേതാവിനെതിരായ പീഡനാരോപണത്തിൽ പാർട്ടിക്ക് സമാന്തരമായി പോലീസും കോടതിയുമുണ്ടെന്ന് മുമ്പൊരിക്കൽ പറഞ്ഞ നേതാവാണ് ജോസഫൈൻ എന്ന് വടകര എംഎൽഎ കെ.കെ രമ ആരോപിച്ചു. ഇരകളാക്കപ്പെടുന്ന മനുഷ്യർക്ക് ഒട്ടും ആശ്വാസമോ പിന്തുണയോ തോന്നാത്തത്ര ധാർഷ്ട്യവും നിർദ്ദയവുമായ ശബ്ദത്തിലാണ് തുടക്കം മുതൽ ജോസഫൈൻ സംസാരിച്ചതെന്ന് അവർ ആരോപിച്ചു.
"നിരന്തരമായ അവഹേളനങ്ങൾക്കും ആക്രമണങ്ങൾക്കും വിധേയമാക്കപ്പെടുന്ന അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കും സമൂഹങ്ങൾക്കും നീതി ലഭിക്കാൻ നമ്മുടെ നീതി നിർവഹണ സംവിധാനങ്ങൾക്ക് പരിമിതികൾ ഉണ്ടെന്ന ബോധ്യത്തിൽ നിന്നാണ് പട്ടികജാതി/ പട്ടികവർഗ്ഗ കമ്മീഷനുകളും വനിതാകമ്മീഷനും മനുഷ്യാവകാശ കമ്മീഷനുമടക്കമുള്ള സംവിധാനങ്ങൾ നാം രൂപവൽക്കരിച്ചത്. നിയമക്കുരുക്കകളും നീതി നിർവ്വഹണത്തിലെ സാങ്കേതിക സമ്പ്രദായങ്ങളും കോടതി വ്യവഹാരങ്ങൾക്കാവശ്യമായ ഭാരിച്ച സാമ്പത്തിക ബാധ്യതയും ദുർബല ജനവിഭാഗങ്ങളിൽ ഭയവും ആത്മവിശ്വാസക്കുറവും സൃഷ്ടിക്കുന്നുണ്ട്. കുടുംബത്തിൽ നീതി നിഷേധിക്കപ്പെടുന്ന സ്ത്രീകളിൽ , തങ്ങളനുഭവിക്കുന്നത് ഒരു അനീതിയാണെന്ന് പോലും തിരിച്ചറിയാനാവാത്തവരുണ്ട്."
മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ
അത്ര ശക്തമാണ് കുടുംബങ്ങൾക്കകത്തെ പുരുഷാധിപത്യ പൊതുബോധമെന്നും രമ വ്യക്തമാക്കി. പരാതിപ്പെടാനും പൊരുതാനുമൊക്കെ ഒരു സാധാരണ സ്ത്രീക്ക് ആരെങ്കിലുമൊക്കെ ഒപ്പമുണ്ട് എന്ന ബോദ്ധ്യവും ആത്മവിശ്വാസവും പകർന്നു നൽകുക എന്നത് വനിതാ കമ്മീഷന്റെ ബാദ്ധ്യതയാണ്. ഇതിനു വിരുദ്ധമായി ഒരു സ്ത്രീയെ അവഹേളിക്കുകയും അവരുടെ ദുരനുഭവങ്ങൾക്ക് മുന്നിൽ നിസ്സാരമായി "അനുഭവിച്ചോ " എന്ന് ശാപം പോലെ പറയുകയും ചെയ്ത ജോസഫൈൻ ഇനി ഒരു നിമിഷം പോലും ആ സ്ഥാനത്തിരിക്കാൻ യോഗ്യയല്ലെന്നും രമ.
നാടൻ വേഷത്തിൽ ഗ്ലാമറസായി ബിഗ് ബോസ് താരം; സാക്ഷി അഗർവാളിന്റെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ട്












Click it and Unblock the Notifications