കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"അവരൊക്കെ സ്വന്തം എഴുതിയുണ്ടാക്കുന്നതല്ലേ" ദീപാ നിശാന്തിന്‍റെ പോസ്റ്റിനെ വെട്ടി'കമന്‍റ്"കുതിക്കുന്നു

  • By
Google Oneindia Malayalam News

ആലത്തൂരില്‍ യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനായി വോട്ട് ചോദിച്ചുകൊണ്ടുള്ള എംഎല്‍എ അനില്‍ അക്കരയിട്ട പോസ്റ്റിനെതിരെയായിരുന്നു അധ്യാപിക ദീപാ നിശാന്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇത് അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പ് അല്ലെന്നും പൗരസംരക്ഷണത്തിനും നിയമനിർമ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണിതെന്നുമായിരുന്നു ദീപ ഫേസ്ബുക്കില്‍ കുറിച്ചത്.

<strong>" title=""ഐഡിയ സ്റ്റാർ സിങ്ങറോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല"! മറുപടിയുമായി അനില്‍ അക്കരെ" />"ഐഡിയ സ്റ്റാർ സിങ്ങറോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല"! മറുപടിയുമായി അനില്‍ അക്കരെ

ദീപയുടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായെന്ന് മാത്രമല്ല കോണ്‍ഗ്രസ് നേതാക്കളെല്ലാം ഇതിന് മറുപടിയുമായി രംഗത്തെത്തുകയും ചെയ്തു. അതേസമയം ദീപയുടെ പോസ്റ്റിന് താഴെയെത്തുന്ന കമന്‍റുകള്‍ കുതിക്കുകയാണ്. ചില കമന്‍റുകള്‍ വായിക്കാം

 നന്നായിട്ടുണ്ട്

നന്നായിട്ടുണ്ട്

തങ്ങളുടെ സ്ഥാനാർത്ഥി കടന്നു പോന്ന ജീവിതത്തിന്റെ വേനൽവിതാനങ്ങളും കനൽവഴികളും പറഞ്ഞ് വോട്ടഭ്യർത്ഥിക്കുന്നതിൽ തെറ്റൊന്നുമില്ല. മാളികപ്പുറത്തമ്മയാകലാണ് ജീവിതലക്ഷ്യമെന്ന പ്രഖ്യാപനവും നന്നായിട്ടുണ്ട്.

 ജനാധിപത്യപ്രക്രിയ

ജനാധിപത്യപ്രക്രിയ

ഒന്നോർക്കണം പൗരസംരക്ഷണത്തിനും നിയമനിർമ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണിത്. സ്ഥാനാർത്ഥി എത്ര മനോഹരമായി പാടുന്നു ,ഡാൻസ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത്, എന്നിങ്ങനെയായിരുന്നു ദീപയുടെ പോസ്റ്റിലെ പ്രസക്ത ഭാഗങ്ങള്‍

 സ്ഥാനാര്‍ത്ഥി കൊള്ളാം

സ്ഥാനാര്‍ത്ഥി കൊള്ളാം

പേസ്റ്റിന് വന്ന കമന്‍റുകള്‍ വായിക്കാം-അവരൊക്കെ സ്വന്തം എഴുതിയുണ്ടാക്കുന്നതല്ലേ..അപ്പോൾ ചില അബദ്ധങ്ങൾ സംഭവിച്ചിരിക്കാം..വിട്ടേക്ക്..പിന്നെ, കേരളത്തിലെ 20 സീറ്റുകളിൽ മത്സരിക്കുന്ന കൊലക്കേസ് പ്രതി, കോമാളി, ഭൂമാഫിയക്കരൻ, പെരുംകള്ളൻ ഒക്കെ ഉണ്ടായിട്ടും ടീച്ചർ വിമർശിക്കാൻ കണ്ടെത്തിയ സ്ഥാനാർഥി കൊള്ളാം..

 അയിത്തം വമിക്കുന്നത്

അയിത്തം വമിക്കുന്നത്

മനസ്സ് ഒന്ന്ഒന്ന് ചുരണ്ടിനോക്ക് ടീച്ചറെ, ഒരു സവർണ്ണ തമ്പുരാട്ടിയുടെ അയിത്തം വമിക്കുന്നത് കാണാം- എന്നായിരുന്നു ഒരു കമന്‍റ്. ഹേയ്...അങ്ങനെ വിട്ടാൽ പാർട്ടി എന്നെ മറന്നു പോയാലോ ഇടയ്ക്കിടയ്ക്ക് ഫ്ബിൽ വന്നു പാർട്ടിക്ക് വേണ്ടി കുരച്ചില്ലേൽ എന്നെ മറന്നു പോകൂല്ലേ.

 പൊന്നാനി മറക്കേണ്ട

പൊന്നാനി മറക്കേണ്ട

ഈ യുക്തി വെച്ച് ,പൊന്നാനിയിൽ ഒരു candidate ഉണ്ടല്ലോ ,നമ്മുടെ പശ്ചിമ ഘട്ടത്തിലെ മഴമേഘങ്ങളെ ജപ്പാനിൽ കൊണ്ടുപോയി മഴപെയ്യിപ്പിക്കുന്ന വിദ്വാൻ.അയാൾ ഏതു ഗണത്തിൽ പെടും?

 യോഗ്യത ഇല്ലാത്ത ഇന്നസെന്‍റ്

യോഗ്യത ഇല്ലാത്ത ഇന്നസെന്‍റ്

ഒരു യോഗ്യത യുമില്ലാത്ത ഇന്നസെന്റ് മത്സരിക്കുന്നു... അയാൾ ആദ്യമായി മത്സരിക്കുമ്പോൾ അയാളുടെ യോഗ്യത നന്നായി അഭിനയിക്കും എന്നത് മാത്രമായിരുന്നു... ഇവർക്ക് രാഷ്ട്രീയ പരിചയമുണ്ട്.. ജനങളോട് ഇടപെട്ടുള്ള പരിചയമുണ്ട്...എന്തൊക്കെയായാലും ഈ പോസ്റ്റ്‌ ബിജുവിന് വോട്ട് ചെയ്യണം എന്ന് പറഞ്ഞ പോലെ തോന്നുന്നേ ഇല്ല

 ശ്രീമതി ടീച്ചറുടെ ഡാന്‍സ്

ശ്രീമതി ടീച്ചറുടെ ഡാന്‍സ്

ശ്രീമതി ടീച്ചർ ഡാൻസ് കളിക്കാനാണോ ലോകസഭയിലേക്ക് മത്സരിക്കുന്നത് എന്ന് ചോദിക്കാൻ ഞങ്ങൾ നിങ്ങളെ പോലെ അന്തം കുറഞ്ഞവരല്ല. രമ്യ ഹരിദാസ് ഒരു നാടൻ പാട്ട് പാടിയപ്പോഴേക്കും അതിനെതിരെ വ്യാപക പരിഹാസമാണ് സഖാക്കൾ പറഞ്ഞ് നടന്നത്:

 വീഡിയോ പങ്കുവെച്ചു

വീഡിയോ പങ്കുവെച്ചു

അത്തരക്കാർക്ക് ഒഴിവു വേളകൾ ആനന്ദകരമാക്കാനാണ് ഈ വീഡിയോ..! Enjoy Comrades.. എന്നായിരുന്നു പൊതുപരിപാടിയില്‍ പികെ ശ്രീമതി നൃത്ത ചുവടുകള്‍ വെക്കുന്ന വീഡിയോ ഒരാള്‍ പങ്കുവെച്ചത്

 ഇന്നസെന്‍റ് ബെസ്റ്റാണല്ലോ?

ഇന്നസെന്‍റ് ബെസ്റ്റാണല്ലോ?

ഭാവന ദിലീപ് വിഷയത്തിൽ സ്ത്രീകൾക്ക് വേണ്ടി
ഉറച്ച നിലപാടെടുത്ത അമ്മയുടെ പ്രസിഡന്റ്
ഇന്നസെന്റിനെ പോലെയുള്ളവരാണ്
ജയിച്ചു വരേണ്ടത്

 ഓര്‍മ്മപ്പെടുത്തലാവും

ഓര്‍മ്മപ്പെടുത്തലാവും

നിങ്ങളുടെ തിരുത്തൽ സ്വാഗതം ചെയ്യുന്നു. പക്ഷെ.., പി.വി അൻവറിനെ പോലെയുള്ള ഒരു ഗുണ്ടയായ മൊതലാളിക്ക് സീറ്റ് നൽകി വോട്ട് ചോതിക്കുന്ന തൊഴിലാളി പാർട്ടിയിൽ രമ്യക്ക് പകരം വെക്കാൻ ഒത്ത ഒരെണ്ണവുമില്ല.... തത്വവും ലക്ഷ്യവും മറന്ന തൊഴിലാളി പാർട്ടിക്കും കൂലി എഴുത്തുകാർക്കും കോൺഗ്രസുകാരിയാണെങ്കിലും രമ്യയുടെ ജീവിതം പഠിക്കുന്നത് ഒരോർമപ്പെടുത്തലാവും...

 കുഴലൂത്ത്

കുഴലൂത്ത്

തന്റെ ജീവിതനുഭവവും കഷ്ടതകളും കഴിവുകളും സമൂഹികമായി പ്രയോജനപ്പെടുത്തി തിളങ്ങി നിൽക്കുന്നവരാണ് ഞങ്ങളുടെ ബ്ലോക്ക് പ്രസിഡന്റ് രമ്യ. ടീച്ചറുടെ മുഴുവനായുള്ള പോസ്റ്റും അതിന്റെ അവതരണ രീതിയും പി.കെ ബിജുവിനായുള്ള കുയലൂത്താണെന്നേ മനസിലാക്കാനൊക്കൂ.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

<strong>ഒഴിഞ്ഞ കസേര നോക്കി യോഗിയുടെ പ്രസംഗം! ഒറ്റ വ്യത്യാസം മാത്രം പച്ചയ്ക്ക് പകരം ചുവപ്പ്! പരിഹാസം.. വീഡിയോ</strong>ഒഴിഞ്ഞ കസേര നോക്കി യോഗിയുടെ പ്രസംഗം! ഒറ്റ വ്യത്യാസം മാത്രം പച്ചയ്ക്ക് പകരം ചുവപ്പ്! പരിഹാസം.. വീഡിയോ


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
deepa nisanth facebook post and comments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X