കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതിലും ഭേദം തോല്‍ക്കുന്നതായിരുന്നു... എസ്എഫ്ഐ സമരത്തെ വിമര്‍ശിച്ച ദീപ നിശാന്തിന് പൊങ്കാല!

  • By ശ്വേത കിഷോർ
Google Oneindia Malayalam News

ലക്ഷ്മി നായരെ അഞ്ചു വര്‍ഷത്തേക്ക് മാറ്റാന്‍ വേണ്ടിയായിരുന്നുവോ എസ് എഫ് ഐയുടെ സമരം? - ചോദ്യം അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിന്റേതാണ്. ഒരു പദവിയില്‍ നിന്ന് മാറ്റി പകരം മറ്റൊരു പദവി നല്‍കുന്നതിനു വേണ്ടിയായിരുന്നുവോ ആ സമരം? - വിജയിച്ചു എന്ന് പറഞ്ഞ് എസ് എഫ് സമരം നിര്‍ത്തി ആഘോഷം നടത്തുന്നതിനിടെയാണ് ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Read Also: അച്ഛന്‍ പറഞ്ഞത് കൊണ്ട് മാറിനില്‍ക്കുന്നു: ലക്ഷ്മി നായര്‍... എസ്എഫ്‌ഐ കേള്‍ക്കുന്നുണ്ടല്ലോ അല്ലേ?

Read Also: എസ്എഫ്‌ഐ ഒറ്റിയിട്ടും സമരം വിജയിച്ചു.. എങ്കില്‍ ലക്ഷ്മി നായരെ പുറത്താക്കിയതാര്.. ട്രോളോട് ട്രോള്‍!

ദളിത് പീഡനം, ജാത്യധിക്ഷേപം, ഇന്റേണല്‍ മാര്‍ക്ക് തിരിമറികള്‍, ഭൂമി കൈയേറ്റം എന്നീ പ്രശ്നങ്ങള്‍ക്ക് ഇതു കൊണ്ട് ശാശ്വതമായ പരിഹാരമായോ? കേരള സിണ്ടിക്കേറ്റ് നാലഞ്ചു ദിവസം മുമ്പേ ആവശ്യപ്പെട്ടിരുന്ന ഒരു കാര്യം മാത്രമാണ് ഈ അഞ്ചുവര്‍ഷത്തെ വിലക്ക്. അതായിരുന്നില്ല സമരലക്ഷ്യം. - ഇത് പറഞ്ഞതിന് ദീപ നിശാന്തിനെ വിമര്‍ശിച്ചു കൊണ്ട് ആളുകളും രംഗത്തെത്തിയിട്ടുണ്ട്. ആരോപണ പ്രത്യാരോപണങ്ങള്‍ ഇങ്ങനെ.

വെറുതെ വാദിച്ചോളൂ - ദീപ നിശാന്ത്

വെറുതെ വാദിച്ചോളൂ - ദീപ നിശാന്ത്

സമരലക്ഷ്യം ഇത് തന്നെ എന്ന് വേണമെങ്കില്‍ വാദിക്കാം. വിരോധമില്ല. എന്നാലും സമരം വിജയിച്ചു എന്ന് പറഞ്ഞു കൊണ്ട് ആത്മവിശ്വാസം ഒട്ടുമില്ലാതെ ഇങ്ങനെ നിരന്തരം പോസ്റ്റിട്ടു നിറയ്ക്കുന്നതു കാണുമ്പോള്‍ കഷ്ടം തോന്നുന്നു. പൊരുതിത്തോല്‍ക്കാം..പക്ഷേ അധികമൊന്നും പൊരുതാതെ ഇങ്ങനെ തോറ്റു കൊടുക്കുന്നതു കാണുമ്പോള്‍ ഒരിത്.. അത്രേയുള്ളൂ..'

ഭേദം തോല്‍ക്കുന്നതായിരുന്നു

ഭേദം തോല്‍ക്കുന്നതായിരുന്നു

കീഴടങ്ങല്‍ മരണവും പോരാട്ടം ജീവിതവുമാണ് ' എന്ന വാക്യമൊക്കെ ഉള്ളിലെവിടെയോ പതിഞ്ഞു കിടക്കുന്നതാവാം കാരണം.. ഇങ്ങനെ വിജയിക്കുന്നതിലും ഭേദം തോല്‍ക്കുന്നതായിരുന്നു... - തൃശ്ശൂര്‍ കേരളവര്‍മ കോളജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് പറയുന്നു. ആയിരക്കണക്കിന് പേര്‍ പോസ്റ്റ് ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയുമുണ്ടായി.

നൂറു ശതമാനം യോജിക്കുന്നു

നൂറു ശതമാനം യോജിക്കുന്നു

ദീപ ടീച്ചറുടെ ഈ അഭിപ്രായത്തോട് നൂറു ശതമാനം യോജിക്കുന്നു. ഇതിലും ഭേദം ഈ സമരം തോല്‍ക്കുന്നതായിരുന്നു. ഇനി എന്തൊക്കെ പുകിലുകള്‍ ഉണ്ടാക്കിയാലും ജനങ്ങളുടെ സെന്റിമെന്റ്‌സ് ലഭിക്കാന്‍ ഇടയില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും അവരുടെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെയും ശരീരത്തില്‍ ചളികള്‍ പറ്റിക്കൊണ്ടേയിരിക്കുന്നു. പൊടിയാണേല്‍ തട്ടിക്കളയാം. പക്ഷെ ഈ ചളികള്‍ സ്വന്തം രൂപം തന്നെ മാറ്റിക്കൊണ്ടിരിക്കുന്നു. മനസ്സില്‍ വേദന മാത്രം തോന്നുന്നു. കാരണം ഞങ്ങള്‍ സ്‌നേഹിച്ചിരുന്ന പ്രസ്ഥാനങ്ങള്‍ ആണത്.

ടീച്ചര്‍ക്ക് സംശയം ഉണ്ടോ

ടീച്ചര്‍ക്ക് സംശയം ഉണ്ടോ

ജീവതത്തില്‍ ഒരു മുദ്രാവാക്യം പോലും വിളിക്കാത്തവര്‍ വിദ്യാര്‍ത്ഥി സമരത്തിന് മാര്‍ക്കിടുന്ന അസുരകാലം. എസ് എഫ് ഐ ഉന്നയിച്ച ആവശ്യങ്ങളില്‍ 90.% നേടി അതില്‍ ടീച്ചര്‍ക്ക് എന്തേലും സംശയം ഉണ്ടോ.

ധാര്‍മികബോധവും ജനാധിപത്യബോധവും അത്ഭുതകരം

ധാര്‍മികബോധവും ജനാധിപത്യബോധവും അത്ഭുതകരം

ദീപ, നിങ്ങളെപ്പോലെ കുറച്ചു വിവരമുള്ളവര്‍ പോലും ഇത് പറയുന്നത് ഫേസ്ബുക്കിലെ രാഷ്ട്രീയം കണ്ടിട്ടാണെന്നു തോന്നുന്നു, അവര്‍ ക്രിമിനല്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കേസെടുക്കാം, സര്‍ക്കാര്‍ സ്ഥലം കൈയേറിയിട്ടുണ്ടെങ്കില്‍ ഒഴിപ്പിക്കാം, അല്ലാതെ ഒരു തൊഴില്‍ ചെയ്യുന്നതില്‍ നിന്നും ജീവിതകാലം മുഴുവന്‍ അവരെ വിലക്കാന്‍ ആര്‍ക്കാണ് ഇവിടെ അവകാശം? അങ്ങനെയുണ്ടെങ്കില്‍ തന്നെ അത് ശരിയാണോ? മലയാളിയുടെ ധാര്‍മിക ബോധവും ജനാധിപത്യ ബോധവും അത്ഭുതകരം തന്നെ

 എന്തായിരുന്നു ആവശ്യങ്ങള്‍

എന്തായിരുന്നു ആവശ്യങ്ങള്‍

എന്തായിരുന്നു ആവശ്യങ്ങള്‍ എന്ന് നോക്കൂ, എന്തൊക്കെ നേടിയെടുത്തു എന്നും നോക്കൂ.. ഭൂമി പ്രശ്‌നവും, ജാതി വിളിച്ച കേസും സര്‍ക്കാര്‍ നടപടി തുടങ്ങി... പക്ഷെ ഈ പ്രശ്‌നങ്ങള്‍ ബൈ പ്രോഡക്ടസ് ആയിരുന്നു.. കുട്ടികള്‍ ആരും ഈ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയിരുന്നില്ല

ആദര്‍ശപിന്നോക്കയാത്ര സിന്ദാബാദ്

ആദര്‍ശപിന്നോക്കയാത്ര സിന്ദാബാദ്

സമരങ്ങള്‍ അഡ്ജസ്റ്റ്‌മെന്റ് നാടകങ്ങളാകുന്ന കാലഘട്ടത്തില്‍ തുണ്ടുപേപ്പറില്‍ കിട്ടിയ ഉറപ്പ് പോലും മഹാവിജയം തന്നെ. ഈ മഹാവിജയമാഘോഷിക്കുവാന്‍ നാളെ ഒരു സംസ്ഥാന ഹര്‍ത്താല്‍ കൂടി പ്രഖ്യാപിച്ചിരുന്നെങ്കില്‍ കൂടുതല്‍ ജോറായേനേ...ജന പിന്നോക്കയാത്രാ സിന്ദാബാദ്....ആദര്‍ശപിന്നോക്കയാത്ര സിന്ദാബാദ്....

 എന്ത് നടപടിയാണ് വേണ്ടത്

എന്ത് നടപടിയാണ് വേണ്ടത്

ലോ അക്കാദമിയില്‍ പ്രധാനമായും വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യം ലഷ്മി നായരെ മാറ്റുക എന്നതായിരുന്നു അതില്‍ അവര്‍ വിജയിച്ചു പിന്നെയുള്ള പ്രശ്‌നങ്ങള്‍ ജാതി പറഞ്ഞു അധിക്ഷേപിച്ചു എന്നതും ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നതുമാണ് അതില്‍ ജാതി പ്രശ്‌നത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട് അതല്ലാതെ മറ്റൊരു നടപടിയും അതില്‍ സാധ്യവുമല്ല പിന്നെ ഭൂമിപ്രശ്‌നത്തില്‍ ഗവ. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് ഇതില്‍ കൂടുതല്‍ എന്ത് നടപടിയാണ് വേണ്ടത് എന്ന് വിമര്‍ശിക്കുന്നവര്‍ പറയണം.

ഈ നിലവാരം നന്നല്ല

ഈ നിലവാരം നന്നല്ല

ദീപയില്‍ നിന്നും യുക്തിഭദ്രമായ വാദങ്ങളാണ് പ്രതീക്ഷിക്കുന്നത്. സിപിഐ എം വിരുന്ധത ഭൂഷണമാക്കി, നിരന്തരം ആടിനെ പട്ടിയാക്കി അവതരിപ്പിക്കുന്ന നിലവാരം നന്നല്ല. സമരത്തിന്റെ ഒത്തുതീര്‍പ്പ് കത്ത് മാനേജ്‌മെന്റ് ഒപ്പിട്ടു നല്‍കിയത് ദീപ വായിച്ചോ? അതില്‍ എസ് എഫ് ഐ ക്ക് എന്താണു കുഴപ്പം പറ്റിയത്?

ഇതാണോ മഹാസമരവിജയം

ഇതാണോ മഹാസമരവിജയം

ഒരു ലെറ്റര്‍പാഡില്‍ കൊടുത്ത ഉറപ്പ് ആണോ ഇത്രയും നാളുകള്‍ നീണ്ട സമരത്തിന്റെ അവസാനം? വിപ്ലവ ഭാഷയില്‍ പറഞ്ഞാല്‍ മഹാസമരവിജയം? സമരം അവസാനിച്ചു കുറച്ചു നാളുകള്‍ക്കു ശേഷം ഇതേ പ്രിന്‍സിപ്പാള്‍ താന്‍ സ്വയമേ രാജിവെക്കുകയോ, സന്നദ്ധത അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും, പുറത്താക്കിയ മാനേജ്മെന്റ് നടപടി നിലനില്‍ക്കില്ലെന്നും കോടതിക്ക് മുന്നില്‍ വാദിച്ചാല്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തേക്ക് ഇതേ ലക്ഷ്മി മാഡം തന്നെവരില്ല എന്നതിന് എന്താണ് ഉറപ്പ്.

English summary
Deepa Naisanth's Facebook post on SFI's stand in Law academy strike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X