• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അമൃതാനന്ദമയി മഠത്തിലെ ആത്മഹത്യ; ചോദ്യങ്ങളുമായി ദീപ നിശാന്ത് ; മാധ്യമങ്ങള്‍ക്ക് പേടിയെന്ന്

 • By Anupama

തിരുവനന്തപുരം: വള്ളിക്കാവ് മാതാഅമൃതാന്ദമയി മഠത്തില്‍ വിദേശ വനിത ആത്മഹത്യ ചെയ്ത സംഭവത്തില്‍ മഠത്തിനെതിരെ ചോദ്യങ്ങളുയര്‍ത്തി അധ്യാപകയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. സംഭവത്തില്‍ ഇതുവരേയും കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടോയെന്നും മഠത്തിലെ പല ആത്മഹത്യകളേയും പോലെ ഇതും മാഞ്ഞുപോകുമായിരിക്കുമെന്നും ദീപ നിശാന്ത് ആശങ്ക പ്രകടിപ്പിക്കുന്നു.

ബ്ലാക്ക്‌മെയിലിങ് കേസ്; ഷംനയെ ഭീഷണിപ്പെടുത്തിയ അതേസംഘം; വഴിതിരിവ്; മനുഷ്യകടത്ത് ചുമത്തി

ലോക്കല്‍ കമ്മിറ്റി 1000 ലൈക്ക്; ജില്ലാകമ്മിറ്റികള്‍ക്ക് 10000;ക്യാമ്പയിനുമായി സിപിഎം

ആത്മഹത്യ

ആത്മഹത്യ

ജൂണ്‍ 24 നായിരുന്നു യുകെ സ്വദേശിയായ സിയോന സ്റ്റെഫേഡ് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുന്നത്. 45 വയസായിരുന്നു. 24 ന് രാത്രി 8-30 ഓടെയാണ് സംഭവം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 മുന്‍പും

മുന്‍പും

അതേദിവസം ഉച്ചക്കും സിയോന ആത്മഹത്യാശ്രമം നടത്തിയിരുന്നു. സമീപത്തെ കായലിലേക്ക് ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് കരക്കെത്തിക്കുകയായിരുന്നുവെന്ന് മഠം അധികൃതര്‍ പറഞ്ഞു. മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നും രണ്ടാമത്തെ ശ്രമം നടക്കുമ്പോള്‍ എല്ലാവരും പ്രാര്‍ത്ഥനയില്‍ ആയിരുന്നുവെന്നുമായിരുന്നു അമൃതാനന്ദമയി മഠം വ്യക്തമാക്കുന്നത്.

ദീപ നിശാന്ത്

ദീപ നിശാന്ത്

സംഭവത്തില്‍ മഠത്തിനെതിരെ സംശയാസ്പദമായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തിയാണ് ദീപ നിശാന്ത് രംഗത്തെത്തുന്നത്. 'യു.കെ സ്വദേശിയായ സ്റ്റെഫേഡ് സിയോന എന്ന 45കാരി അമൃതാനന്ദമയി മഠത്തിന് മുകളില്‍ നിന്ന് ചാടി 'ആത്മഹത്യ' ചെയ്തു.' എന്ന് തുടങ്ങുന്നതായിരുന്നു ദീപ നിശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.

cmsvideo
  അമൃതാനന്ദമയിക്കെതിരെ ആഞ്ഞടിച്ച് CPM | Oneindia Malayalam
   മനപ്രയാസം

  മനപ്രയാസം

  'സിയോന മാനസികവെല്ലുവിളി നേരിട്ടിരുന്നുവെന്നാണ് മഠം അധികൃതര്‍ വിശദീകരിക്കുന്നത്. ഫെബ്രുവരിയിലാണ് ഇവര്‍ മഠത്തില്‍ എത്തിയത്. നാട്ടിലേക്ക് തിരികെ പോകാന്‍ സാധിക്കാത്തതില്‍ മനപ്രയാസം ഉണ്ടായിരുന്നുവെന്നാണ് വിവരം. ഈ വിഷമത്തിലാണത്രേ ആത്മഹത്യ ചെയ്തത്.'

  യുക്തിഭദ്രമായ വിശദീകരണം

  യുക്തിഭദ്രമായ വിശദീകരണം

  'ഉച്ചയ്ക്കും ഇവര്‍ ആത്മഹത്യക്കു ശ്രമിച്ചിരുന്നു എന്നും അതിനെത്തുടര്‍ന്ന് പൊലീസെത്തിയിരുന്നു എന്നും രാത്രി ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നവര്‍ ഭജനയ്ക്ക് പോയ സമയത്താണ് ഇവര്‍ വീണ്ടും കെട്ടിടത്തിന് മുകളിലേക്ക് കയറിയത് എന്നും അധികൃതര്‍ വിശദീകരിക്കുന്നു.ഉച്ചക്ക് ആത്മഹത്യാശ്രമം നടത്തിയ ഒരാളെ തനിച്ചാക്കി എല്ലാവരും പ്രാര്‍ഥനക്ക് പോകുന്നുവെന്ന്! യുക്തിഭദ്രമായ വിശദീകരണം തന്നെ!'

  കൂട്ട പ്രാര്‍ത്ഥന

  കൂട്ട പ്രാര്‍ത്ഥന

  'ഈ കൊറോണ സമയത്ത് എന്ത് കൂട്ട പ്രാര്‍ത്ഥനയാണുള്ളത്? അവിടെ എത്ര അന്തേവാസികളുണ്ടായിരുന്നു? അവരില്‍ എത്ര വിദേശികളുണ്ട്?

  എത്ര സ്വദേശികളുണ്ട്? അവരുടെ വിവരങ്ങള്‍ പുറത്തു വിടാന്‍ എന്താണിത്ര മടി? ഈ സംഭവം അതര്‍ഹിക്കുന്ന ഗൗരവത്തോടെ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്കെന്താണിത്ര മടി?'

  പരസ്യം കിട്ടില്ല

  പരസ്യം കിട്ടില്ല

  'പിറന്നാളിന് പരസ്യം കിട്ടില്ലാന്നുള്ള പേടിയാണോ കാരണം? ഏതെങ്കിലും ചാനലില്‍ ഈ വിഷയത്തെപ്പറ്റി ചര്‍ച്ച നടന്നിട്ടുണ്ടോ? പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ടോ? ഒടുവില്‍ മഠത്തിലെ പല 'ആത്മഹത്യ'കളിലൊന്നായി ഇതും മാഞ്ഞു പോകുമായിരിക്കും!' എന്നായിരുന്നു ദീപ നിശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.

   സന്ദര്‍ശക വിസ

  സന്ദര്‍ശക വിസ

  ജനുവരി 16 നായിരുന്നു സന്ദര്‍ശക വിസയില്‍ സിയോന അമൃതാനന്ദമയി മഠത്തില്‍ എത്തുന്നത്. എന്നാല്‍ കൊവിഡ് പ്രതിരോദ നടപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മടക്കയാത്ര വൈകിയിരുന്നു. പിന്നീട് യുകെയിലേക്കുള്ള മടക്കയാത്ര ശരിയായില്ലെന്നും മഠം അധികൃതര്‍ അറിയിച്ചു.

  English summary
  deepa-nisanth-responded-on-foreign-lady-suicide-in-kollam-mata-amritanandamayis-amritapuri-matt
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X