25 ലക്ഷം കൊടുത്ത് ജോലി വാങ്ങിയെന്ന് പറഞ്ഞ പത്രത്തെ പരിഹസിച്ച് ദീപ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവന്തപുരം: അധ്യാപനത്തിന് വേണ്ട യോഗ്യതകളില്ലാതെ കോഴ നല്‍കി നിയമനം വാങ്ങിയെന്ന് മാധ്യമ വാര്‍ത്തയ്ക്ക് ചുട്ട മറുപടിയുമായി തൃശൂര്‍ കേരള വര്‍മ്മ കൊളെജ് അധ്യാപിക ദീപ നിശാന്ത്. യുജിസി-നെറ്റ് യോഗ്യതകളില്ലാതെ അധ്യാപിക പണം നല്‍കി ജോലി സമ്പാദിച്ചതാണെന്നാണ് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ ഉള്‍പ്പടെ പോസ്റ്റ് ചെയ്താണ് അധ്യാപിക 'ധാര്‍മ്മികത വെടിഞ്ഞ മാധ്യമ പ്രവര്‍ത്തനത്തെ' പരിഹസിച്ചത്.
കേരള വര്‍മ്മയിലെ ബീഫ് ഫെസ്റ്റ് നടത്തിയ സംഭവത്തില്‍ തന്റെ നിലപാട് പരസ്യമായി പറഞ്ഞതാണ് അധ്യപികയ്‌ക്കെതിരായി തിരിയാന്‍ ചിലരെ പ്രേരിപ്പിച്ചത്. റാങ്ക് വാങ്ങി എംഎ പാസായതുള്‍പ്പടെയുള്ള കാര്യങ്ങള്‍ നിരത്തി പത്രവാര്‍ത്തയെ അധ്യാപിക പൊളിച്ചടുക്കി

ആര് വിശ്വസിയ്ക്കും
25 ലക്ഷം രൂപ കോഴ നല്‍കിയാണ് ദീപ നിശാന്ത് ജോലി നേടിയതെന്ന് പറഞ്ഞാല്‍ അധ്യാപികയെ പരിചയമുള്ളവരൊന്നും അതു വിശ്വസിയ്ക്കില്ല. ഇപ്പോഴിതാ വിഷയത്തില്‍ അധ്യാപിക തന്നെ ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തു

പൂര്‍ണ അവഗണന
കോഴക്കാര്യമൊക്കെ പൂര്‍ണ അവഗണന അര്‍ഹിയ്ക്കുന്നതാണെങ്കിലും മാധ്യമ ധര്‍മ്മമൊക്കെ വെടിഞ്ഞ് ഇത്തരം വാര്‍ത്ത പ്രസിദ്ധീകരിയ്ക്കുന്നത് അപഹാസ്യമായി തോന്നിയതിനാലാണ് പോസ്റ്റിട്ടതെന്നും അധ്യാപിക പറയുന്നു

വിവരാവകാശനിയമം
വിവരാവാകാശ നിയമപ്രകാരം കിട്ടിയ രേഖകള്‍ വച്ച് വാര്‍ത്ത നല്‍കിയെന്ന് അവകാശപ്പെടുന്നവരോട് തന്റെ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റിയും പോസ്റ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റുകളെപ്പറ്റിയുമൊക്കെ അന്വേഷിയ്ക്കാന്‍ അധ്യാപിക ആവശ്യപ്പെടുന്നു

ചുട്ടമറുപടി
വാര്‍ത്തയ്ക്കുള്ള ചുട്ടമറുപടിയെന്ന പേരില്‍ അധ്യാപികയുടെ പോസ്റ്റ് ഇതിനോടകം തന്നെ വൈറലാവുകയും ചെയ്തു
|
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം












Click it and Unblock the Notifications