കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'താത്തമാര്‍ പന്നി പെറും പോലെ പെറ്റുകൂട്ടും'; കെ ആര്‍ ഇന്ദിരക്കെതിരെ പരാതി

Google Oneindia Malayalam News

Recommended Video

cmsvideo
വര്‍ഗീയ പരാമര്‍ത്തില്‍ KR ഇന്ദിരക്കെതിരെ പരാതി

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പരാമര്‍ശമടങ്ങുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ച ആകാശാവാണി പ്രോഗ്രാം ഡയറക്ടറായ കെആര്‍ ഇന്ദിരയ്ക്കെതിരെ പോലീസില്‍ പരാതി. അധ്യപിക ദീപാ നിശാന്ത്, ദളിത് ആക്റ്റിവിസ്റ്റ് രേഖ രാജ് ഉള്‍പ്പെടെയുളഅളവരാണ് പരാതി നല്‍കിയത്. അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് 19 ലക്ഷം പേര്‍ പുറത്തായ സംഭവത്തിലായിരുന്നു ഇന്ദിരയുടെ വിദ്വേഷ പോസ്റ്റ് എത്തിയത്.

'ക്യാന്‍സര്‍ വന്നത് സ്വയം ഭോഗം ചെയ്തത് കൊണ്ടാണെന്ന്'; മോഹനന്‍ വൈദ്യര്‍ക്കെതിരെ യുവാവ്- കുറിപ്പ്'ക്യാന്‍സര്‍ വന്നത് സ്വയം ഭോഗം ചെയ്തത് കൊണ്ടാണെന്ന്'; മോഹനന്‍ വൈദ്യര്‍ക്കെതിരെ യുവാവ്- കുറിപ്പ്

അനധികൃത കുടിയേറ്റക്കാരെ ക്യാമ്പില്‍ മിനിമം സൗകര്യങ്ങള്‍ നല്‍കി പാര്‍പ്പിപ്പിച്ചും വോട്ടും റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഇല്ലാതെ പെറ്റുപെരുകാതിരിക്കാന്‍ സ്റ്റെറിലൈസ് ചെയ്യുകയും ചെയ്യാമെന്നായിരുന്നു പരാമര്‍ശം.ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നെങ്കിലും വിഷലിപ്ത പരാമര്‍ശങ്ങളുമായി വീണ്ടും ഇന്ദിര രംഗത്തെത്തുകയായിരുന്നു.

ഇന്ദിരയുടെ പോസ്റ്റ്

ഇന്ദിരയുടെ പോസ്റ്റ്

അനധികൃത കുടിയേറ്റക്കാരെ ക്യാമ്പില്‍ മിനിമം സൗകര്യങ്ങള്‍ നല്‍കി പാര്‍പ്പിപ്പിച്ചും വോട്ടും റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഇല്ലാതെ പെറ്റുപെരുകാതിരിക്കാന്‍ സ്റ്റെറിലൈസ് ചെയ്യുകയും ചെയ്യാമെന്നായിരുന്നു പരാമര്‍ശം.ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നെങ്കിലും വിഷലിപ്ത പരാമര്‍ശങ്ങളുമായി വീണ്ടും ഇന്ദിര രംഗത്തെത്തുകയായിരുന്നു.

'സ്റ്റെറിലൈസ് ചെയ്യുകയുമാകാം'

'സ്റ്റെറിലൈസ് ചെയ്യുകയുമാകാം'

'ഇന്ത്യന്‍ പൗരന്‍മാര്‍ അല്ലാതാകുന്നവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പില്‍ മിനിമം സൗകര്യങ്ങള്‍ നല്‍കി പാര്‍പ്പിക്കാം. വോട്ടും റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഇല്ലാതെ പെറ്റുപെരുകാതിരിക്കാന്‍ സ്റ്റെറിലൈസ് ചെയ്യുകയുമാകാം'എന്നായിരുന്നു ആദ്യ പരാമര്‍ശം. പിന്നാലെ മറ്റൊരു മറുപടിയും എത്തി.

ശക്തമായ പ്രതിഷേധം

ശക്തമായ പ്രതിഷേധം

ഇന്ദിരയുടെ പോസ്റ്റില്‍ പ്രതിഷേധിച്ചുകൊണ്ട് മറ്റൊരാള്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പിന് താഴെയായിരുന്നു മറുപടി.
'താത്തമാര്‍ പന്നി പെറും പോലെ പെറ്റുകൂട്ടുക തന്നെ ചെയ്യും ഇങ്ങനെയെങ്കിലും പെരുത്ത് ലോകം പിടിച്ചടക്കേണ്ടതാണല്ലോ. പൈപ്പ് വെള്ളത്തില്‍ ഗര്‍ഭ നിരോധന മരുന്ന് കലര്‍ത്തി വിടുകയോ മറ്റോ വേണ്ടി വരും. നിങ്ങളില്‍ നിന്ന് ഭൂമി രക്ഷപ്പെടാന്‍'. പോസ്റ്റുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

പരാതിയുമായി ദീപ നിശാന്ത്

പരാതിയുമായി ദീപ നിശാന്ത്

സംഭവത്തില്‍ ഇന്ദിരയ്ക്കെതിരെ പോലീസില്‍ പരാതിയുമായി അധ്യാപിക ദീപ നിശാന്ത് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. 'ഇവർക്ക് ദൃശ്യത ഒരുക്കുന്നത് ശരിയല്ലെന്ന് പല സുഹൃത്തുക്കളും പറഞ്ഞു. പക്ഷേ ഇവർ വീട്ടിലിരിക്കുന്ന ഒരു വ്യക്തിയല്ല.. വിദ്യാഭ്യാസമുള്ള തൊഴിൽ ചെയ്യുന്ന ,ബഹുജനസമ്പർക്കമുള്ള ഒരു വ്യക്തി ഇപ്രകാരം പറയുമ്പോൾ അതെത്ര അപകടകരമാണ്!' ദീപ ഫേസ്ബുക്കില്‍ കുറിച്ചു.

നടന്‍ വിനായകനെതിരെ

നടന്‍ വിനായകനെതിരെ

അതേസമയം ഇതാദ്യമായല്ല ഇന്ദിരത്തില്‍ വംശീയ അധിക്ഷേപം നടത്തുന്നത്. നേരത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നടന്‍ വിനായകന് നല്‍കിയതിനെതിരെ അവര്‍ ഫേസ്ബുക്കിലൂടെ രംഗത്തെത്തിരുന്നു. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിനായകന് നല്‍കിയത് സമൂഹത്തില്‍ വിഭജനം നടത്താന്‍ വേണ്ടിയായിരുന്നു എന്നായിരുന്നു ഒരു പരാമര്‍ശം.

'തമ്മിലടിപ്പിക്കാനുള്ള രാഷ്ട്രീയ തന്ത്രം'

'തമ്മിലടിപ്പിക്കാനുള്ള രാഷ്ട്രീയ തന്ത്രം'

‘വല്ലപ്പോഴും ഒന്ന് മുഖം കാട്ടിയ ഗംഗയെ വല്ലപാടും അവതരിപ്പിച്ച വിനായകന് അവാര്‍ഡ് കൊടുക്കേണ്ട കാര്യമൊന്നും ഞാന്‍ കണ്ടില്ല. സവര്‍ണ്ണര്‍ അവര്‍ണ്ണര്‍ എന്ന് വിഭജിച്ച് തമ്മിലടിപ്പിക്കാനുള്ള രാഷ്ട്രീയ തന്ത്രം എന്ന് ഈ അവാര്‍ഡിനെ ഞാന്‍ മനസ്സിലാക്കുന്നു. ആ നിലയ്ക്ക് അത് വളരെ നല്ല നടപടിയാണ്' എന്നായിരുന്നു ഇന്ദിര എഴുതിയത്.

അസം ദേശീയ പൗരത്വ രജിസ്റ്റർ; അവസാനം ബിജെപി തന്നെ കുടുങ്ങി, പുറത്തായവരിൽ ഏറെയും ഹിന്ദു വോട്ടുകൾ....

English summary
Deepa Nisanths complaint against KR Indiras facebook post;
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X