കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ജു വാര്യരേ.... രാഷ്ട്രീയം അത്ര മോശം കാര്യമൊന്നുമല്ല, മാധവിക്കുട്ടിയാകുന്നതും രാഷ്ട്രീയമല്ലേ?

പരമ്പരാഗതരീതിയിലുള്ള മുദ്രാവാക്യം വിളികളോ സമരമുഖങ്ങളിലെ പോരാട്ടമോ മാത്രമല്ല, ഇടപെടല്‍ കൂടി രാഷ്ട്രീയമാണ്.

  • By വേണിക
Google Oneindia Malayalam News

തിരുവനന്തപുരം: സംവിധായകന്‍ കമലിന്റെ സിനിമയില്‍ അഭിനയിക്കുന്നത് എന്റെ രാഷ്ട്രീയത്തിന്റെ പ്രഖാപനമല്ലെന്ന മഞ്ജു വാര്യറിന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കി എഴുത്തുകാരിയും അധ്യാപികയുമായ ദിപാ നിശാന്തിന്റെ എഫ്ബി പോസ്റ്റ്. രാഷ്ട്രീയം അത്ര മോശപ്പെട്ട കാര്യമല്ലെന്ന് ദിപാ നിശാന്ത് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

പരമ്പരാഗതരീതിയിലുള്ള മുദ്രാവാക്യം വിളികളോ സമരമുഖങ്ങളിലെ പോരാട്ടമോ മാത്രമല്ല, ഇടപെടല്‍ കൂടി രാഷ്ട്രീയമാണ്. ശരിയെന്ന് തോന്നുന്നതിനോട് ചേര്‍ന്നു നില്‍ക്കലും രാഷ്ട്രീയമാണ്. മാധവിക്കുട്ടിയാകലും രാഷ്ട്രീയമാണെന്ന് അവര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.

 നിലപാട്

നിലപാട്

ഒരു നിലപാടു കൂടിയാണത്. എനിക്ക് രാഷ്ട്രീയമില്ല എന്ന വാക്കിനേക്കാള്‍ അശ്ലീലമായി മറ്റൊന്നുമില്ലെന്നും ദീപ നിശാന്ത് പറയുന്നു.

 രാഷ്ട്രീയമുണ്ടെന്ന് ഉറക്കെ പറയൂ

രാഷ്ട്രീയമുണ്ടെന്ന് ഉറക്കെ പറയൂ

രാഷ്ട്രീയവത്കരിക്കുക എന്നതിനര്‍ത്ഥം പാര്‍ട്ടിവല്‍ക്കരിക്കുക എന്നല്ല എന്ന് മാര്‍ത്താ ഹാര്‍നേക്കര്‍ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞാണ് തന്റെ എഫ്ബി പോസ്റ്റ് ദീപാ നിശാന്ത് ആരംഭിച്ചത്. രാഷ്ട്രീയമുണ്ടെന്ന് ഉറക്കെപ്പറഞ്ഞു തന്നെ മാധവിക്കുട്ടിയാവൂ എന്ന് ആശംസിച്ചാണ് എഫ്ബി പോസ്റ്റ് അവസാനിപ്പിച്ചത്.

രാഷ്ട്രീയ ചര്‍ച്ച

രാഷ്ട്രീയ ചര്‍ച്ച

ചിത്രത്തില്‍ അഭിനയിക്കുന്നത് തന്റെ രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമായിട്ടല്ലെന്നാണ് മഞ്ജുവിന്റെ പ്രതികരണം. ചിത്രത്തിന്റെ സംവിധായകന്‍ കമല്‍സാറിനെ ചുറ്റിയുളള രാഷ്ട്രീയചര്‍ച്ചകളിലെ പക്ഷംചേരലായി ഇതിനെ വ്യാഖ്യാനിക്കുകയുമരുതെന്നും മഞ്ജുവാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

നല്ല സിനിമയ്ക്ക് വേണ്ടി

നല്ല സിനിമയ്ക്ക് വേണ്ടി

ഇല്ലാത്ത അര്‍ത്ഥതലങ്ങള്‍ നല്‍കി വിവാദമുണ്ടാക്കുന്നവര്‍ ഉദ്ദേശിക്കുന്നത് മറ്റുപലതുമാണ്. അത് തിരിച്ചറിയേണ്ടിയിരിക്കുന്നു. തന്നെ മുന്‍നിര്‍ത്തി ചേരിതിരിഞ്ഞുള്ള വിവാദ ചര്‍ച്ചകള്‍ക്കു പകരം ഈ നല്ല സിനിമക്കായി ഒരുമിച്ചു നില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഈ വലിയ വേഷം ഏറ്റെടുക്കുമ്പോള്‍ നിങ്ങളുടെ പിന്തുണ മാത്രമാണ് കരുത്ത്. കൂടെയുണ്ടാകണമെന്നും മഞ്ജു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.

 പ്രതികരണം

പ്രതികരണം

മഞ്ജു ചിത്രത്തില്‍ അഭിനയിക്കരുതെന്ന് ആവശ്യവുമായി സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികള്‍ രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം വന്നിരുന്നത്്. മഞ്ജു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത പുതിയ പ്രൊഫൈല്‍ ഫോട്ടോയുടെ കമന്റ് ബോക്‌സില്‍ താരത്തെ എതിര്‍ത്തും അനുകൂലിച്ചും ചര്‍ച്ചകള്‍ പൊടിപൊടിച്ചിരുന്നു.

English summary
Deepa Nisanth's Facebook post against Manju warrier
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X