കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീചിത്രന്‍റെ പേര് പറയാതിരുന്നതിന് പിന്നില്‍... ഒടുവില്‍ വെളിപ്പെടുത്തലുമായി ദീപ നിശാന്ത്

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
കവിത മോഷണം : വെളിപ്പെടുത്തലുമായി ദീപ നിശാന്ത് | Oneindia Malayalam

എസ് കലേഷിന്‍റെ കവിത മോഷ്ടിച്ചതാണെന്ന ആരോപണം ഉയര്‍ന്നത് മുതല്‍ ആരോപണ വിധേയയായ അധ്യാപിക ദീപ നിശാന്ത് ഉരുണ്ടുകളിക്കുകയായിരുന്നു. പച്ചയായ മോഷണമാണ് നടത്തിയതെന്ന് പൂര്‍ണ ഉറപ്പുണ്ടായിട്ടും ദീപ മാപ്പ് പറയാന്‍ തയ്യാറായിരുന്നില്ല.പകരം ഇങ്ങനെ പറഞ്ഞു, ഇപ്പോള്‍ ചില കാര്യങ്ങള്‍ തുറന്ന് പറയാനാകില്ല, കലേഷിന്‍റെ കവിതയല്ല അതെന്ന് താന്‍ തെറ്റിധരിക്കപ്പെട്ടു. ഒടുവില്‍ ചെയ്ത തെറ്റിന് കലേഷിനോട് മാപ്പും പറഞ്ഞു. അപ്പോഴും കൂട്ടുപ്രതി ശ്രീചിത്രന്‍റെ പേര് വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായിരുന്നില്ല. എങ്കിലും മോഷണകഥയുടെ ചുരുള്‍ സാവാധാനമഴിഞ്ഞു.

കൂട്ടുപ്രതി എംജെ ശ്രീചിത്രനാണെന്നും വ്യക്തമായി. എന്നാല്‍ എന്തുകൊണ്ടാണ് താന്‍ ശ്രീചിത്രന്‍റെ പേര് വെളിപ്പെടുത്താതിരുന്നത് എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ദീപ നിശാന്ത്. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

 ആര് കവിത നല്‍കി

ആര് കവിത നല്‍കി

എസ് കലേഷിന്‍റെ കവിത തനിക്ക് തന്നത് മറ്റൊരാളിയിരുന്നുവെന്നും സ്വന്തം കവിതയാണെന്ന് തെറ്റിധരിപ്പിച്ചായിരുന്നു തനിക്ക് തന്നതെന്നുമായിരുന്നു ദീപാ നിശാന്ത് പറഞ്ഞത്. ഇതോടെ ദീപയ്ക്ക് ആരാണ് കവിത നല്‍കിയതെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നു. ഒളിഞ്ഞും തെളിഞ്ഞും എഴുത്തുകാരന്‍ ശ്രീചിത്രന്‍റെ പേര് പുറത്തുവന്നെങ്കിലും ശ്രീചിത്രന്‍ അത് നിഷേധിച്ചു.

 കൈകഴുകി

കൈകഴുകി

ഒരാള്‍ക്കും കവിത എഴുതികൊടുക്കേണ്ട കാര്യം തനിക്കില്ലെന്ന് ശ്രീചിത്രന്‍ ആവര്‍ത്തിച്ചു. എന്നാല്‍ പെടുമെന്ന് ബോധ്യമായതോടെ ശ്രീചിത്രന്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തി, കുറ്റം മുഴവന്‍ ദീപയ്ക്ക് മുകളിലിട്ട് ശ്രീചിത്രന്‍ കൈകഴുകി.

 പലര്‍ക്കും അയച്ച് കൊടുത്തു

പലര്‍ക്കും അയച്ച് കൊടുത്തു

സ്ഥിരമായി കവിതാ സംവാദങ്ങള്‍ നടക്കുമ്പോള്‍ ഇഷ്ടപ്പെട്ട കവിതകള്‍ പലര്‍ക്കും അയച്ച് കൊടുത്തിരുന്നു. അതിലൊരു കവിത ഇപ്പോള്‍ സര്‍വ്വീസ് മാഗസിനില്‍ വന്നത് ദൗര്‍ഭാഗ്യകരമാണ്. കവിതാസ്വാദകരുടെ വാട്സ് ആപ് ഗ്രൂപ്പില്‍ കവിത പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ഇത് ആര്‍ക്കും പ്രസിദ്ധീകരിക്കാനായി നല്‍കിയിട്ടില്ലെന്നും പറഞ്ഞ ശ്രീചിത്രന്‍ കലേഷിനോട് മാപ്പ് പറയുകയും ചെയ്തു.

 തന്‍റെ കവിത

തന്‍റെ കവിത

ഇതോടെയാണ് എന്തുകൊണ്ട് ശ്രീചിത്രന്‍റെ പേര് താന്‍ പറഞ്ഞില്ലെന്ന് വ്യക്തമാക്കി ദീപാ നിശാന്ത് രംഗത്തെത്തിയത്. കലേഷിന്‍റെ കവിതയല്ല , കലേഷ് തന്‍റെ കവിത മോഷ്ടിച്ചു എന്ന രീതിയിലാണ് അയാള്‍ തനിക്ക് കവിത തന്നതും തന്നെ ധരിപ്പിച്ചതും.

 നല്ല കവിതയാണല്ലോ

നല്ല കവിതയാണല്ലോ

കവിത ലഭിച്ചപ്പോള്‍ തന്നെ നല്ല കവിതയാണെന്നും അയാളുടെ പേരില്‍ തന്നെ പ്രസിദ്ധീകരിക്കാമെന്നും താന്‍ പറഞ്ഞു. എന്നാല്‍ അത് വേണ്ടെന്നായിരുന്നു അയാളുടെ മറുപടി. പിടിക്കപ്പെടുമെന്ന് ബോധ്യമുള്ളതിനാലാണ് എന്‍റെ പേരില്‍ കവിത പ്രസിദ്ധീകരിക്കാന്‍ പറഞ്ഞതെന്ന് തനിക്ക് അറിയില്ലായിരുന്നു.

 തെറ്റ് പറ്റിപോയി

തെറ്റ് പറ്റിപോയി

അയാള്‍ വലിയ കവിയാണ് , കവിത ചൊല്ലാറുണ്ട്, പ്രസിദ്ധീകരിക്കാറുണ്ട് ഇതൊക്കെ വെച്ചായിരുന്നു അയാളെ അളന്നത്.തന്‍റെ ഭാഗത്തും തെറ്റുണ്ട്. ആര് തന്നാലും മറ്റൊരാളുടെ പേരിലുള്ള കവിത തന്‍റെ പേരില്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലായിരുന്നു.

 ശ്രീചിത്രനെ വിളിച്ചു

ശ്രീചിത്രനെ വിളിച്ചു

വിവാദത്തിന് ശേഷം താന്‍ ശ്രീചിത്രനെ ബന്ധപ്പെട്ടു. അപ്പോള്‍ അയാള്‍ തന്നോട് ആവര്‍ത്തിച്ചത് അത് കലേഷിന്‍റെ കവിതയല്ല മറിച്ച് തന്‍റേതാണെന്ന് തന്നെയാണ്. കലേഷ് 2015 ല്‍ എഴുതിയ ബ്ലോഗ് കലേഷ് എഡിറ്റ് ചെയ്താണ് ഈ വിവാദങ്ങള്‍ ഉണ്ടാക്കുന്നെന്നും തന്നോട് പറഞ്ഞു.

 ആത്മഹത്യാ ഭീഷണി

ആത്മഹത്യാ ഭീഷണി

എന്നാല്‍ മറ്റ് സുഹൃത്തുക്കളുമായി സംസാരിച്ചപ്പോഴാണ് തനിക്ക് സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ടത്. ശ്രീചിത്രന്‍ തന്നോട് ഭീഷണി വരെ മുഴക്കി. ആത്മഹത്യവരെ ചെയ്യേണ്ടിവരുമെന്നും പൊതുഇടത്തിലെ തന്‍റെ സ്ഥാനം ഇല്ലാതാക്കരുതെന്നും പറഞ്ഞു.

 ചതിക്കപ്പെട്ടു

ചതിക്കപ്പെട്ടു

അതോടെയാണ് താന്‍ അയാളുടെ പേര് പറയാതിരുന്നത്. എന്നാല്‍ കുറ്റത്തില്‍ നിന്ന് കൈ കഴുകി അയാള്‍ ഫേസ്ബുക്കില്‍ കലേഷിനോട് മാപ്പ് ചോദിച്ച് പോസ്റ്റിട്ടപ്പോഴാണ് താന്‍ ചതിക്കപ്പെട്ടെന്ന് ബോധ്യമായത്.

 അങ്ങനെയല്ലല്ലോ യാഥാര്‍ത്ഥ്യം

അങ്ങനെയല്ലല്ലോ യാഥാര്‍ത്ഥ്യം

ഇഷ്ടമുള്ളവര്‍ക്ക് പണ്ട് എപ്പോഴോ അയച്ച് കൊടുത്ത കൂട്ടത്തില്‍ തനിക്ക് അയച്ച് തന്നതാണ് കവിത എന്നാള്‍ അയാള്‍ പോസ്റ്റില്‍ വിശദീകരിച്ചത്. അതല്ല യഥാര്‍ത്ഥത്തില്‍ നടന്നത്. അത് കൊണ്ട് തന്നെയാണ് പരിഗണന നല്‍കേണ്ടതെന്ന് തോന്നിയതും സത്യം പറഞ്ഞതും, അവര്‍ കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

English summary
deepa nishanth about poetry plagiarism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X