കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"ഐഡിയ സ്റ്റാർ സിങ്ങറോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല"! മറുപടിയുമായി അനില്‍ അക്കരെ

  • By
Google Oneindia Malayalam News

തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുകയാണ്. അതിനിടെ ആലത്തൂരില്‍ യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥിയായ രമ്യ ഹരിദാസിനായി വോട്ട് ചോദിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പ്രചപണങ്ങളെ പൊളിച്ചടുക്കി രംഗത്തെത്തിയിരിക്കുകയാണ് അധ്യാപിക ദീപാ നിശാന്ത്.

<strong>പ്രശസ്ത നടി ജയപ്രദ ബിജെപിയിലേക്ക്!" title="പ്രശസ്ത നടി ജയപ്രദ ബിജെപിയിലേക്ക്!"നഗ്ന ചിത്രം പ്രചരിപ്പിച്ച"എസ്പിയുടെ അസം ഖാനെതിരെ മത്സരിക്കും" />പ്രശസ്ത നടി ജയപ്രദ ബിജെപിയിലേക്ക്!"നഗ്ന ചിത്രം പ്രചരിപ്പിച്ച"എസ്പിയുടെ അസം ഖാനെതിരെ മത്സരിക്കും

എംഎല്‍എ അനില്‍ അക്കരയിട്ട പോസ്റ്റിനെയാണ് ദീപ മലര്‍ത്തിയടിച്ചിരിക്കുന്നത്. ഇത് അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പല്ലെന്ന് ദീപ ഫേസ്ബുക്കില്‍ കുറിച്ചു.അതേസമയം ദീപയ്ക്ക് മറുപടിയുമായി അനില്‍ അക്കരയും രംഗത്തെത്തി. ഇരുവരും തമ്മിലുള്ള ഫേസ്ബുക്ക് യുദ്ധം ഇങ്ങനെ

 ആലത്തൂരുകാര്‍ക്ക് സമ്മാനിക്കും

ആലത്തൂരുകാര്‍ക്ക് സമ്മാനിക്കും

എനിക്ക് വീമ്പുപറയാൻ
ഇരുപതിനായിരം കോടിയുടെ കണക്ക് എന്റെ കൈവശം ഇല്ല എന്റെ കയ്യിലുള്ളത് ആവോളം സ്നേഹവും ,കഠിനാദ്വാനവും മാത്രമാണ് .അത് മുഴുവനായും ആലത്തൂർക്കാർക്ക് സമ്മാനിക്കും .

മാളികപ്പുറമാകുക എന്നുള്ളത്

മാളികപ്പുറമാകുക എന്നുള്ളത്

കുട്ടിക്കാലത്തെ കഷ്ടപ്പാടുകളും ,കണ്ണീരും മാറിയത് പൊതുപ്രവർത്തകയായപ്പോഴാണ്.കാരണം എന്നേക്കാൾ വേദനയുള്ളവർ വേറെയുമുണ്ടെന്ന് മനസ്സിലായി.കുട്ടിക്കാലത്തെ വലിയ ആഗ്രഹമായിരുന്നു മാളികപ്പുറമാകുക എന്നുള്ളത് .
ഇനി ഇരുപത് കൊല്ലം കാത്തിരിക്കണം .
#രമ്യജയിക്കും- എന്നായിരുന്നു അനിലിന്‍റെ പോസ്റ്റ്.

 ആദ്യത്തെ ദളിത്‌ വനിതാ എം പി

ആദ്യത്തെ ദളിത്‌ വനിതാ എം പി

ഇതിനെതിരെയാണ് ദീപ പോസ്റ്റിട്ടത്.ദീപയുടെ പോസ്റ്റ് ഇങ്ങനെ
ആലത്തൂർ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിക്കു വേണ്ടിയുള്ള വോട്ടഭ്യർത്ഥനയാണ്.ഇന്ത്യൻ യൂത്ത്‌ കോൺഗ്രസിന്റെ പേജിലാണ്‌ ആദ്യത്തെ ചിത്രം. ഫണ്ട് ശേഖരണത്തിനുള്ള പരസ്യവാചകം ശ്രദ്ധിക്കുക.' രമ്യ തെരഞ്ഞെടുക്കപ്പെട്ടാൽ ലോകസഭയിലെത്തുന്ന ആദ്യത്തെ ദളിത്‌ വനിതാ എം പി ആവും' എന്നാണ് അവകാശവാദം.

 ചരിത്രം മറന്നിട്ടുണ്ടാകണം

ചരിത്രം മറന്നിട്ടുണ്ടാകണം

ദീർഘകാലം കേരളനിയമ സഭാംഗവും എട്ടാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഭാർഗവി തങ്കപ്പൻ 1971ലെ പൊതു തിരഞ്ഞെടുപ്പിൽ അടൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച് കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യയുടെ എം പി യായി ലോകസഭയിൽ എത്തിയ ചരിത്രം മറന്നിട്ടുണ്ടാകണം.

 വേനൽവിതാനങ്ങളും കനൽവഴികളും

വേനൽവിതാനങ്ങളും കനൽവഴികളും

രണ്ടാമത്തെ ചിത്രം ഷെയർ ചെയ്തിരിക്കുന്നത് ബഹു. എം എൽ എ ശ്രീ.അനിൽ അക്കരയാണ്. തങ്ങളുടെ സ്ഥാനാർത്ഥി കടന്നു പോന്ന ജീവിതത്തിന്റെ വേനൽവിതാനങ്ങളും കനൽവഴികളും പറഞ്ഞ് വോട്ടഭ്യർത്ഥിക്കുന്നതിൽ തെറ്റൊന്നുമില്ല. മാളികപ്പുറത്തമ്മയാകലാണ് ജീവിതലക്ഷ്യമെന്ന പ്രഖ്യാപനവും നന്നായിട്ടുണ്ട്.

 ജനാധിപത്യപ്രക്രിയയാണിത്

ജനാധിപത്യപ്രക്രിയയാണിത്

ഒന്നോർക്കണം പൗരസംരക്ഷണത്തിനും നിയമനിർമ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണിത്. സ്ഥാനാർത്ഥി എത്ര മനോഹരമായി പാടുന്നു ,ഡാൻസ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത്

 വോട്ട് ചോദിക്കേണ്ടത്

വോട്ട് ചോദിക്കേണ്ടത്

ഐഡിയ സ്റ്റാർ സിങ്ങർ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യർത്ഥന നടത്തുന്നവർ പുലർത്തണമെന്ന അപേക്ഷയുണ്ട്.ഒരു ജനാധിപത്യമതേതര രാഷ്ട്രത്തിൽ ഇത്തരം കാര്യങ്ങൾ പറഞ്ഞല്ല വോട്ട് ചോദിക്കേണ്ടത്.

 അച്ഛനാരെടാ ഞാനെടാ, മോനെടാ

അച്ഛനാരെടാ ഞാനെടാ, മോനെടാ

"ഒന്നു രണ്ടു ചിരട്ട കുടിപ്പോളം അച്ഛനുണ്ടോ വരുന്നെന്ന് നോക്കണം!രണ്ടു നാലു ചിരട്ട കുടിച്ചെന്നാൽ ,അച്ഛനാരെടാ ഞാനെടാ, മോനെടാ " എന്ന ചാരായ യുക്തിയാണ് മറുപടിയെങ്കിൽ സുലാൻ.

 എന്റെ ദീപ ടീച്ചറെ

എന്റെ ദീപ ടീച്ചറെ

എന്നാല്‍ ഇതിന് മറുപടിയുമായി അനില്‍ അക്കരയും രംഗത്തെത്തി. എന്റെ ദീപ ടീച്ചറെ ,പലരും നിയമസഭയിൽവരെ ടീച്ചറെ കളിയാക്കിയപ്പോഴും ഞാൻ അതിൽ അഭിപ്രായം പറയാതിരുന്നത് എനിക്ക് അഭിപ്രായം ഇല്ലാഞ്ഞിട്ടല്ല ,എന്റെ നാൽപ്പത്തിമൂന്നിൽ
ഒരു പങ്ക് ടീച്ചർക്ക് ഉണ്ട് എന്ന് എനിക്കറിയാവുന്നതുകൊണ്ടാണ് .

 ആഗ്രഹം കാണില്ല

ആഗ്രഹം കാണില്ല

അതിന്റെ കാരണം ഞാൻ ഇവിടെ പറയുന്നുമില്ല .എന്നാൽ ഇത്രയും പറഞ്ഞത് ഇന്ന് രമ്യക്കുവേണ്ടി വന്ന കുറിപ്പിലെ വാക്കുകൾ ടീച്ചർ എടുത്ത് പറഞ്ഞതുകൊണ്ട് മാത്രം .
യു ജി സി .നിലവാരത്തിൽ ശമ്പളം വാങ്ങുന്ന ടീച്ചർക്ക് ചിലപ്പോൾ മാളികപ്പുറത്തമ്മയാകാനുള്ള
ആഗ്രഹം കാണില്ല .അതിൽ തെറ്റുമില്ല .

 ദീപ ഇങ്ങനെ ആയിരുന്നില്ല

ദീപ ഇങ്ങനെ ആയിരുന്നില്ല

കാരണം യു ജി സി നിലവാരത്തിലുള്ള ശമ്പളമാണല്ലോ വാങ്ങുന്നത് .സത്യത്തിൽ ഞാനറിയുന്ന പേരാമംഗലത്തെ
എന്റെ പാർട്ടി കുടുംബത്തിലെ ദീപ ഇങ്ങനെ ആയിരുന്നില്ല .അവർക്ക് ഇങ്ങനെയാകാനും കഴിയില്ല .

ഫേസ്ബുക്ക് പോസ്റ്റ്

ദീപ നിശാന്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഫേസ്ബുക്ക് പോസ്റ്റ്

അനില്‍ അക്കരെയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

<strong>" title=""സഖാവ് ജയരാജന്‍ സിന്ദാബാദ്" വിവാഹ വേഷത്തില്‍ ജയരാജന് ജയ് വിളിച്ച് കല്യാണ ചെക്കന്‍! വീഡിയോ" />"സഖാവ് ജയരാജന്‍ സിന്ദാബാദ്" വിവാഹ വേഷത്തില്‍ ജയരാജന് ജയ് വിളിച്ച് കല്യാണ ചെക്കന്‍! വീഡിയോ

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Deepa nishanth against remya haridas and anil akkara facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X