ഫെയ്‌സ്ബുക്ക് കമന്റിന് കിടിലന്‍ മറുപടിയുമായി ദീപാ നിശാന്ത്
തൃശൂര്‍: ക്ഷമ നശിച്ചെന്നും തനിക്ക് ദീപാനിശാന്തിന്റെ രക്തം വേണമെന്നുമുള്ളഫെയ്‌സ്ബുക്ക് കമന്റിന് കിടിലന്‍ മറുപടിയുമായി അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് രംഗത്തെത്തി. ഒരു കൊതുകിന്റെ ചിത്രത്തിന് താഴെ ഇത് ഉത്തരേന്ത്യയില്‍ ധാരാളമായി കാണപ്പെടുന്ന ഒരപൂര്‍വ ജീവിയാണെന്നും മനുഷ്യന്റെ രക്തമാണ് പഥ്യമെന്നുമാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ ദീപ നിശാന്ത് തിരിച്ചടിച്ചത്. തന്റെ ചോര കുടിക്കാന്‍ വരുന്നവര്‍ക്ക് കിടിലന്‍ മറുപടി നല്‍കിയ ദീപ നിശാന്തിന്റെ പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
രമേഷ് കുമാര്‍ എന്നയാളാണ് ദീപാ നിശാന്തിന്റെ ചോര വേണമെന്നും തന്റെ ക്ഷമ നശിച്ചെന്നു കമന്റിട്ടത്. ഇതിന് താഴെ ബിജെപി ഐടി സെല്‍ പ്രവര്‍ത്തകനായ ബിജു നായര്‍ എന്നയാള്‍ ഞങ്ങള്‍ അതിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് മറുപടിയും കൊടുക്കുകയായിരുന്നു.

ജമ്മുകശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സംഘപരിവാറിനെതിരെ ദീപ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ ബിജെപിക്കെതിരെ സിപിഐഎം അനുഭാവിയായ ദീപക് ശങ്കരനാരായണന്‍ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് ദീപ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദീപയ്‌ക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ വലിയ തോതില്‍ സംഘപരിവാര്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ കൊലവിളി നടത്തിയിരിക്കുന്നത്












Click it and Unblock the Notifications