കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഷണ ആരോപണത്തില്‍ മറുപടിയുമായി ദീപാ നിശാന്ത്! ഫേസ്ബുക്ക് കുറിപ്പ്

  • By Aami Madhu
Google Oneindia Malayalam News

തനിക്ക് മേല്‍ വീണ്ടും കോപ്പിയടി ആരോപണമുയര്‍ന്ന സംഭവത്തില്‍ മറുപടിയുമായി കേരള വര്‍മ്മ കോളേജ് അധ്യാപിക. തന്‍റെ ഫേസ്ബുക്ക് പേജിലെ ബയോയില്‍ ദീപാ നിശാന്ത് എഴുതിയ വരികള്‍ കോപ്പിയടിക്കപ്പെട്ടതായാണ് കഴിഞ്ഞ ദിവസം ആരോപണം ഉയര്‍ന്നത്. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ സംഗീത സുഷമാ സുബ്രഹ്മണ്യന്‍ തന്‍റെ ഫേസ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തില്‍ ദീപയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.

 മോഷ്ടിച്ചത്

മോഷ്ടിച്ചത്

ദീപയുടെ ഫേസ്ബുക്കിലെ ബയോവില്‍ എഴുതിയ 'പട്ടടത്തീ കെട്ടുപോകിലും പോകട്ടെ, മഴയത്ത് വേണം മടങ്ങാന്‍' എന്ന കവിത ദീപ മോഷ്ടിച്ചതാണെന്നാണ് ആരോപണം.

 ഫേസ്ബുക്ക് ബയോ

ഫേസ്ബുക്ക് ബയോ

കേരള വര്‍മ്മയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ശരദ് ചന്ദ്രന്‍റെ കവിതയാണ് ദീപ ബയോയായി നല്‍കിയിരിക്കുന്നത്. കടപ്പാട് വയ്ക്കാതെയാണ് ദീപ ബയോയില്‍ ശരത്തിന്‍റെ കവിത നല്‍കിയതെന്ന് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ സംഗീത തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു.

 ഡിലീറ്റ് ചെയ്തു

ഡിലീറ്റ് ചെയ്തു

സംഭവത്തില്‍ വിമര്‍ശനം ഉയര്‍ന്നതോടെ ദീപ ഫേസ്ബുക്കിലെ തന്‍റെ ബയോ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.എന്നാല്‍ സംഭവത്തില്‍ ദീപയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.

 നാല് വര്‍ഷം മുന്‍പ് പോസ്റ്റ്

നാല് വര്‍ഷം മുന്‍പ് പോസ്റ്റ്

എന്നാല്‍ തനിക്ക് മേല്‍ ഉയര്‍ന്ന കോപ്പിയടി വിവാദത്തില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ദീപ. ദീപയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം-
കൃഷ്ണകുമാരി ടീച്ചറിൽ നിന്നാണ് ഈ വരികൾ ആദ്യമായി കേട്ടിട്ടുള്ളത്. ടീച്ചറിപ്പോഴും ഫേസ്ബുക്കിൽ സജീവമായിട്ടുണ്ട്.

 ഓര്‍ത്തോളണം എന്നില്ല

ഓര്‍ത്തോളണം എന്നില്ല

നാലു വർഷങ്ങൾക്കു മുൻപ് ടീച്ചർ ഇതേപ്പറ്റി ഒരു പോസ്റ്റിട്ടിരുന്നു.( 2014 ആഗസ്റ്റ് 1 ന്). അതേ പോസ്റ്റിൽ ഞാനിതേപ്പറ്റി ഒരു കമന്റുമിട്ടിട്ടുണ്ട്. ഇഷ്ടപ്പെട്ട വരികൾ നമ്മുടെ ഫോട്ടോയുടെ അടിക്കുറിപ്പായും ബയോ ആയും ഫേസ്ബുക്കിലും വാട്സപ്പിലുമിടാറുണ്ട്.പലപ്പോഴും രചയിതാവിന്റെ പേര് നമ്മൾ പോലും ഓർത്തോളണം എന്നില്ല.

 സഹതാപമുണ്ട്

സഹതാപമുണ്ട്

അതൊരു ക്രിമിനൽ കുറ്റമായി കണ്ട് ആഘോഷിക്കുന്നവരുടെ മനോനിലയെപ്പറ്റിയോർത്ത് സത്യത്തിൽ സഹതാപമുണ്ട്. അതേറ്റു പിടിക്കുന്ന ഓൺലൈൻ മാധ്യമങ്ങളുടെ വാർത്താ ദാരിദ്ര്യത്തെപ്പറ്റിയോർത്ത് രണ്ടു തുള്ളി കണ്ണീർ പൊഴിക്കുന്നു..!

 ധ്വജ പ്രണാമം

ധ്വജ പ്രണാമം

നിങ്ങൾക്കാഘോഷിക്കാൻ ഇനിയുമിനിയും അവസരങ്ങൾ ഞാനുണ്ടാക്കിത്തരുന്നതാണെന്ന് ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്യുന്നു !![ ടീച്ചർ 'ബയോ'ഡേറ്റയും കക്കാൻ തുടങ്ങിയോന്ന് ചോദിച്ച് വരുന്ന നിഷ്കളങ്കജന്മങ്ങളേ.... ധ്വജപ്രണാമം !!]

 മറുപടി വൈകിയത്

മറുപടി വൈകിയത്

സങ്കടം സഹിക്കാൻ പറ്റാഞ്ഞിട്ട് പിള്ളേരുമായി ഹംപിയിൽ ടൂറ് വന്നേക്കാണ്! അതാണ് മറുപടി വൈകിയത്. ക്ഷമിച്ചേക്കണം!

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
Deepa nishanth facebook post about plagiarism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X