രമ്യ പാട്ടും പാടി ജയിച്ചൂട്ടോ!! അപ്പോൾ അമേഠിയിലെ കാര്യം എങ്ങനാ... മറു ട്രോളുമായി ദീപാ നിശാന്ത്
ആലത്തൂർ മണ്ഡലത്തിൽ രമ്യ ഹരിദാസ് വൻ ഭൂരിപക്ഷം നേടി വിജയത്തിലേയ്ക്ക് അടുക്കുകയാണ്. രമ്യ വിജയം ഉറപ്പിക്കുമ്പോൾ പാട്ട് പാട്ടിയതിന്റെ പേരിൽ പരിഹസിച്ചവർക്ക് മറുപടിയുമായി യുഡിഎഫ് രംഗത്തെത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് സമയത്ത് രമ്യയ്ക്കെതിരെ കടുത്ത വിമർശനങ്ങളും അപവാദ പ്രചരണങ്ങളും നടത്തിയിരുന്ന. എന്നാൽ ഫലം പ്രഖ്യാപനം നടക്കുമ്പോൾ വിമർശകർക്ക് ഇതിൽ കൂടുതൽ മികച്ച മറുപടി ലഭിക്കാനില്ലെന്നാണ് യുഡിഎഫ് വിഭാഗം പറുന്നത്.

രമ്യ മികച്ച വിജയം നേടുമ്പോൾ സൈബർ ലോകം പരിഹാസവും ട്രോളുമായി എത്തുന്ന നിപാ നിശാന്തിന്റെ ഫേസ്ബുക്ക് പേജിലാണ്. കേരളത്തിൽ സിപിഎം ന് ദയനീയ തോൽവിയാണ്. ആലപ്പുഴ ഒഴികെ ബക്കിയെല്ലാം മണ്ഡലങ്ങളും യൂഡിഎഫ് തൂത്ത് വാരിയിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് . യുഡിഎഫിനും ബിജെപിയേയും പരിഹസിച്ചു കൊണ്ടാണ് ദിപാ നിശാന്ത് രംഗത്തെത്തിയിരിക്കുന്നത്.
അമേഠിയിലെ രാഹുലിന്റെ തോൽവി, ഇന്ത്യയിൽ എൻ ഡി എയുടെ മൃഗീയ ഭൂരിപക്ഷം,തൃശ്ശൂരും പത്തനംതിട്ടേം ഒന്നും സു സു മാർക്ക് കൊടുക്കാതെ കേരളത്തിൽ നിന്നും വേരോടെ പറിച്ചെറിഞ്ഞ താമര. ട്രോളണോരും ആഹ്ലാദക്കമ്മിറ്റിക്കാരും ഈ വിഷയൊന്നും ടച്ച് ചെയ്യാത്തതെന്താവോ?
ഇനീപ്പോ ഞാൻ കാണാത്തതാവോ? - എന്നിങ്ങനെയായിരുന്നു ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
അതേസമയം രമ്യയുടെ വിജയത്തിനെ കിറിച്ച് മൗനമായിരുന്നു ദീപയുടെ മറുപടി. എന്നാൽ പ്രതിഷേധക്കാർ ദീപയെ വെറുതെ വിടാൻ തയ്യാറായിരുന്നില്ല. രമ്യയുടെ വിജയത്തെ കുറിച്ച് ആവർത്തിച്ചപ്പോൾ നിങ്ങൾ ഇടയ്ക്ക് അമേഠിയെ കുറിച്ച സംസാരിക്കൂ എന്നായിരുന്നു ദീപയുടെ മറുപടി.












Click it and Unblock the Notifications