'ഈ സ്ത്രീകളെ അപമാനിക്കുന്നതിനോട് യോജിപ്പില്ല'.. ദീപാ നിശാന്തിന് വിമര്‍ശനം.. മറുപടി
കണ്ണൂരില്‍ കള്ളവോട്ട് നടന്നിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നിരിക്കെ സോഷ്യല്‍ മീഡിയയില്‍ ദീപാ നിശാന്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഒരുവിഭാഗം രംഗത്ത്ത. കള്ളവോട്ട് ചെയ്തെന്ന് ആരോപിക്കുന്ന സ്ത്രീകളെ അപമാനിക്കുന്നതിനെതിരെ ദീപ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍ കള്ളവോട്ടിനെ ന്യായീകരിക്കുകയാണെന്ന് ആരോപിച്ച് ഒരുവിഭാഗം ദീപയ്ക്കെതിരെ രംഗത്തെത്തി.
ഇതോടെ തന്റെ ആദ്യ പോസ്റ്റ് ദീപ ഡിലീറ്റ് ചെയ്തു. വീണ്ടും സൈബര്‍ ആക്രമണം കടുത്തതോടെ മറ്റൊരു പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ദീപ. കുറിപ്പ് വായിക്കാം

കള്ളവോട്ട്
കണ്ണൂരിലെ ചെറുകുന്നില്‍ സ്ത്രീകള്‍ കള്ളവോട്ട് ചെയ്യുന്നുവെന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.ഇതോടെ സ്ത്രീകളെ ആക്ഷേപിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുത്തു.

പരിഹാസം
എന്നാല്‍ ഇതിനെതിരെ ദീപ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഇതോടെ ദീപ കള്ളവോട്ടിനെ പ്രോത്സാഹിപ്പിക്കുകയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഒരുകൂട്ടം വിമര്‍ശനം ഉയര്‍ത്തി. ഇതോടെ അവര്‍ തന്റെ ആദ്യ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

മറുപടി
ഇതോടെ പോസ്റ്റ് മുക്കിയെന്നാരോപിച്ച് ഒരുകൂട്ടം പരിഹാസവുമായി രംഗത്തെത്തി. ഇതോടെ വെട്ടുകിളിക്കൂട്ടങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ദീപ. ദീപയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

പ്രചരിപ്പിക്കുന്നുണ്ട്
ഞാൻ കള്ളവോട്ടിനെ പിന്തുണച്ചു എന്ന മട്ടിൽ വലതുപക്ഷ / സംഘപരിവാർ അനുഭാവികളായ പല വ്യക്തികളും ഗ്രൂപ്പുകളും എന്റെ ചിത്രം വരെ ഉൾപ്പെടുത്തി അവരവരുടെ ബൗദ്ധിക നിലവാരത്തിനനുസരിച്ച് പ്രചരിപ്പിക്കുന്നുണ്ട്.

നിയമപരമായി
കുടുംബാംഗങ്ങളെ അവഹേളിക്കുന്നുണ്ട്. അത് തുടരുക. നിയമപരമായിത്തന്നെ ഞാനും മുന്നോട്ടു നീങ്ങിക്കോളാം.

ശിക്ഷിക്കപെടട്ടേ
ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരാരോപണം മുൻനിർത്തി രണ്ട് സ്ത്രീകളെ അപമാനിക്കുന്നതിനോട് ഒരു തരത്തിലും യോജിപ്പില്ല. കള്ളവോട്ട് തെളിയിക്കപ്പെട്ടാൽ നിയമപരമായി അവർ ശിക്ഷിക്കപ്പെടട്ടെ.

അവരോടൊപ്പം തന്നെ
ഇത്തരം സൈബർ ബുള്ളിയിങ്ങല്ല അതിന് പരിഹാരം..അവർ കുറ്റക്കാരല്ലെന്ന് തെളിയിക്കപ്പെടും വരെ അവരോടൊപ്പം തന്നെയാണ്.

സൈബര്‍ പെര്‍വേര്‍ട്ടുകള്‍
തെളിയിക്കപ്പെട്ടാലും ഇത്തരം സൈബർ പെർവേർട്ടുകൾക്കെതിരെത്തന്നെയാണ്.അത്തരം ബുദ്ധിമുട്ടുകൾ പല തവണ നേരിട്ടിട്ടുള്ള/ നേരിടുന്ന വ്യക്തി എന്ന നിലയ്ക്ക് ഇതാണ് നിലപാട്.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications