കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാനിതിൽ വീണുപോകും എന്ന് ആരും മോഹിക്കേണ്ടതില്ല; കവിത എന്റെ സ്ഥിരം തട്ടകമേയല്ല

  • By Goury Viswanathan
Google Oneindia Malayalam News

തിരുവനന്തപുരം: കവിത മോഷണ ആരോപണത്തിൽ എഴുത്തുകാരിയും കോളേജ് അധ്യാപികയും ആയ ദീപാ നിശാന്തിനെ കൈവിട്ടിരിക്കുകയാണ് സോഷ്യൽ മീഡിയ. സംഘപരിവാറുകാർക്കെതിരെയുള്ള സോഷ്യൽ മീഡിയ യുദ്ധങ്ങൾ താരമാക്കിയ ദീപാ നിശാന്തിനെ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകൾ കവിത മോഷണ വിവാദത്തിൽ കൈയ്യൊഴിഞ്ഞു. ദീപാ നിശാന്തിന്റേതെന്ന പേരിൽ മാഗസിനിൽ അച്ചടിച്ചുവന്ന കവിത എഴുവർഷങ്ങൾക്ക് മുൻപ് താനെഴുതിയതാണെന്നാണ് യുവകവി കലേഷിന്റെ ആരോപണം.

കലേഷിന്റെ ആരോപണത്തിന് ദീപ ടീച്ചർ നൽകിയ മറുപടിയും തൃപ്തികരമല്ല. വ്യക്തതയില്ലാത്ത മറുപടി നൽകി ദീപാ നിശാന്ത് ഉരുണ്ട് കളിക്കുകയാണെന്നാണ് വിമർശനം ഉയരുന്നത്. ഒരു കവിത മോഷ്ടിച്ച് എഴുത്തുകാരിയാകാൻ മോഹിക്കുന്ന ആളാണ് താനെന്ന് കരുതുന്നവർ അങ്ങനെ വിശ്വസിച്ചുകൊള്ളുവെന്നാണ് ദീപാ നിശാന്തിന്റെ മറുപടി.

വിവാദം

വിവാദം

കോളേജ് അധ്യാപകരുടെ സംഘടനയായ എകെസിപിറ്റിഎയുടെ മാഗസിനിൽ ദീപാ നിശാന്തിന്റ പേരിൽ അച്ചടിച്ചുവന്ന '' അങ്ങനെയിരിക്കെ'' എന്ന കവിത ''അങ്ങനെയിരിക്കെ മരിച്ചുപോയ ഞാൻ'' എന്ന പേരിൽ ഏഴുവർഷം മുൻപ് താൻ എഴുതിയതാണെന്നാണ് യുവകവി കലേഷിന്റെ ആരോപണം. മാധ്യമം ആഴ്ചപ്പതിപ്പിൽ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്. കലേഷിന്റെ കവിതാ സമാഹാരമായ 2015-ൽ ഇറങ്ങിയ ശബ്ദമഹാസമുദ്രത്തിൽ ആ കവിത ഉൾപ്പെടുത്തിയിട്ടുണ്ട്. ചില വരികൾ മാറ്റംവരുത്തിയും മറ്റു ചിലതുകൾ വികലമാക്കിയുമാണ് ദീപാ നിശാന്തിന്റെ പേരിൽ അച്ചടിച്ചുവന്നിരിക്കുന്നതെന്ന് കലേഷ് പറയുന്നു.

മറുപടി

മറുപടി

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കലേഷിന് ദീപാ നിശാന്ത് മറുപടി നൽകുന്നത്.
കവിത മോഷ്ടിച്ചവൾ എന്നൊരു തസ്തിക കൂടി ഇന്ന് പുതുതായി ലഭിച്ചിട്ടുണ്ട്. എസ് കലേഷ് മുൻപെഴുതിയ ഒരു കവിത ഞാൻ മോഷ്ടിച്ച് പ്രസിദ്ധീകരിച്ചു എന്നാണ് ഒരുപാട് പേർ ആർത്തുവിളിക്കുന്നത്. കിട്ടിയ സന്ദർഭം മുതലാക്കി മുൻപു മുതലേ എന്റെ നിലപാടുകളിൽ അമർഷമുള്ളവരും ആഘോഷം തുടങ്ങിയിട്ടുണ്ട്. അവസരം മുതലാക്കി ആർപ്പുവിളിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ.

 നിങ്ങളുടെ വിശ്വാസം പോലെ

നിങ്ങളുടെ വിശ്വാസം പോലെ

ഒരു സർവ്വീസ് മാസികയുടെ താളിൽ ഒരു കവിത മോഷ്ടിച്ചു നൽകി എഴുത്തുകാരിയാകാൻ മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നവർ അങ്ങനെ വിശ്വസിക്കുക. തെളിവുകളാണല്ലോ സുപ്രധാനം. ചില എഴുത്തുകൾക്കു പുറകിലെ വൈകാരിക പരിസരങ്ങളെ നമുക്ക് അക്കമിട്ട് നിരത്തി തെളിയിക്കാനാകില്ല.

എൻറെ തട്ടകമല്ല

എൻറെ തട്ടകമല്ല

കവിത എന്റെ സ്ഥിരം തട്ടകമേയല്ല. കവിതയിലല്ല ദീപാനിശാന്ത് എന്ന പേര് ഇന്ന് ആരും അറിയുന്നതും. ഒരു സർവ്വീസ് പ്രസിദ്ധീകരണത്തിനായി സ്വന്തം ആധികാരികത മുഴുവൻ ചോദ്യം ചെയ്യുന്ന ഒരു പ്രവൃത്തി ഞാൻ ചെയ്യും എന്നു കരുതുന്നുണ്ടെങ്കിൽ അങ്ങനെ തന്നെ മുന്നോട്ട് പോകുക.

 ഞാനതിൽ വീണുപോകില്ല

ഞാനതിൽ വീണുപോകില്ല

ഞാനിതിൽ വീണുപോകും എന്ന് ആരും മോഹിക്കേണ്ടതില്ല. കഴിഞ്ഞ കുറേക്കാലമായി പരിഹാസങ്ങൾക്കും അപവാദങ്ങൾക്കും മധ്യേയാണ് എന്റെ ജീവിതം കടന്നു പോയത്. ഇതും അതിലൊരധ്യായം എന്നേ കരുതുന്നുള്ളൂ. എന്റെ സർഗാത്മക ജീവിതവും രാഷ്ട്രീയ ജീവിതവുമെല്ലാം ശിരസ്സുയർത്തിപ്പിടിച്ചു തന്നെ ഇനിയും തുടരും.

ഇനിയൊന്നും പറയാനില്ല

ഇനിയൊന്നും പറയാനില്ല

എന്റേതല്ലാത്ത ഒരു വരിയും ഇന്നുവരെ എന്റേതെന്ന് അവകാശപ്പെടാതിരുന്നിട്ടും എനിക്ക് ഇന്ന് സംഭവിച്ച ദുഃഖത്തിൽ ഒപ്പം നിൽക്കുന്ന എല്ലാവരോടും നന്ദിയുണ്ട്. ഇക്കാര്യത്തിൽ എന്റെ ആദ്യത്തെയും അവസാനത്തെയും വിശദീകരണമാണിത്. ഇതിൽ കൂടുതലായി ഒന്നും പറയാനില്ല. ചില അനുഭവങ്ങൾ ഇങ്ങനെയും ബാക്കിയുണ്ടാവും എന്നു മാത്രം കരുതുന്നുവെന്ന് എഴുതിയാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ്

 വിമർശനവുമായി സോഷ്യൽ മീഡിയ

വിമർശനവുമായി സോഷ്യൽ മീഡിയ

ഇതിനാണ് ഉരുളലോടുരുളൽ എന്ന് പറയുന്നതെന്നാണ് ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ചുവടെ വന്നിരിക്കുന്ന ചില കമന്റുകൾ. വ്യക്തമായ വിശദീകരണം നൽകാതെ ഒഴുക്കൻ മട്ടിൽ ദീപ ടീച്ചർ ഒഴിഞ്ഞുമാറുകയാണെന്നാണ് വിമർശനം. സോഷ്യൽ മീഡിയയിൽ ഇതിനോടകം നിരവധി ട്രോളുകളും നിറഞ്ഞു കഴിഞ്ഞു.

പേപ്പറിൽ വന്നത് നന്നായി

പേപ്പറിൽ വന്നത് നന്നായി

പേപ്പറിൽ അച്ചടിച്ചു വന്നത് നന്നായി ഇല്ലെങ്കിൽ സങ്കികൾ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി പോസ്റ്റ് ചെയ്തത് നന്നായി. അയ്യപ്പനുണ്ട്. എന്നാണ് ചിലരുടെ പരിഹാസം. കട്ടു, പിടിച്ചു, കള്ളിയെന്ന് വിളിക്കരുതെന്നാണ് മറ്റൊരു കമന്റ്.
എന്തായാലും താങ്കളെ പോലൊരാൾ അദ്ദേഹത്തിന്റെ കവിതയ്ക്ക് വിസിബിലിറ്റി നൽകി എന്നതൊരു മഹത്കാര്യമായി കണക്കാക്കാതെ ശണ്ഠയ്ക്ക് വരുന്നത് തികഞ്ഞ അല്പത്തരം ആയിപ്പോയി.. എന്ത് ചെയ്യാനാ ദീപാ... സാഹിത്യകാരന്മാരെ ബഹുമാനിക്കാൻ അറിയാത്ത കൺട്രി പീപ്പിൾസ് ആണ് ഉലകം മുഴുക്കെ.. (തേങ്ങുന്നു ) എന്നാണ് മറ്റൊരു കമന്റ്.

തുറന്ന് പറയാൻ പറ്റില്ല

തുറന്ന് പറയാൻ പറ്റില്ല

മോഷ്ടിച്ചുവെന്ന് തുറന്നു പറയാൻ പറ്റുമോ, വായിക്കുന്നവര്‍ മനസിലാക്കിക്കൊള്ളണമെന്നാണ് മറ്റൊരു വിരുതന്റെ കമന്റ്. വർഷങ്ങൾക്ക് മുൻപ് കലേഷ് ഈ കവിത പ്രസിദ്ധീകരിച്ചതാണ്. വാചകമടിക്കാതെ തെളിവുണ്ടെങ്കിൽ പുറത്തുവിടണമെന്നും ചിലർ ആവശ്യപ്പെടുന്നു.

സംഘടനയും കൈവിട്ടു

സംഘടനയും കൈവിട്ടു

ആശയം, വരികൾ, എന്തിന് സ്റ്റാൻസ അപ്പാടെ ആവർത്തിക്കുന്നു. അത് മനസിലാക്കാൻ മലയാള കവിതയിൽ Ph D ഒന്നും വേണ്ട. അധ്യാപകർ, കവികൾ രണ്ട് വിഭാഗത്തെയും പ്രതിസ്ഥാനത്ത് നിർത്തിയ ഈ വിഷയത്തിൽ ഇനി പ്രതികരിക്കില്ല എന്നത് ഭീരുത്വമാണ്. വെറുതെ കോളേജധ്യാപകരെയും AkpcTA ക്കാരെയും കവികളെയും നാണം കെടുത്തരുത്.എന്നാണ് മറ്റൊരു കമന്റ്.

'കേസുരേന്ദ്രന്‍' പാവം... ബിജെപി ശബരിമലസമരം നിർത്തി! അല്ല, പിന്നെ തുടങ്ങി! 'പിള്ള' നിലപാടുകൾ- ട്രോൾ!!'കേസുരേന്ദ്രന്‍' പാവം... ബിജെപി ശബരിമലസമരം നിർത്തി! അല്ല, പിന്നെ തുടങ്ങി! 'പിള്ള' നിലപാടുകൾ- ട്രോൾ!!

English summary
deepa nishanth facebook post on plagiarism allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X