• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

"തെളിവെടുക്ക് ,തെളിവെടുക്ക് " എന്നലറാതിരിക്ക്.. വിനായകനെതിരെ ദീപ നിശാന്ത്, പോസ്റ്റ് വൈറൽ!

കൊച്ചി: മീ ടൂ ആരോപണം ഉയര്‍ന്നതോടെ നടന്‍ വിനായകന്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ്. കേരളത്തില്‍ ആര്‍എസ്എസ് വളരില്ല എന്ന പ്രസ്താവനയുടെ പേരില്‍ സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ആക്രമണം നേരിടുകയായിരുന്നു വിനായകന്‍. അതിനെതിരെ വിനായകനൊപ്പം എന്ന ഹാഷ്ടാഗ് ക്യാംപെയ്‌നും സോഷ്യല്‍ മീഡിയ ആരംഭിച്ചിരുന്നു.

അതിനിടെയാണ് നടനെതിരെ ആരോപണവുമായി ദളിത് ആക്ടിവിസ്റ്റ് മൃദുല ദേവി രംഗത്ത് വന്നത്. ഫോണിലൂടെ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നാണ് ആരോപണം. പരിപാടിക്ക് വിളിച്ച തന്നോട് കൂടെ കിടക്കുമോ എന്നും നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും വിനായകന്‍ പറഞ്ഞെന്നാണ് ആരോപണം. ഇതോടെ നടനെതിരെ പ്രതിഷേധം തിളച്ചു. വിനായകനെ ഒരു തവണ കോളേജിലെ പരിപാടിക്ക് വിളിച്ച അനുഭവം പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് ദീപ നിശാന്ത്. മാത്രമല്ല മൃദലയോട് ആരോപണത്തിന് തെളിവ് ചോദിക്കുന്നവര്‍ക്കും ദീപ മറുപടി നല്‍കുന്നു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

ഒരിക്കൽ മാത്രം വിളിച്ചു

ഒരിക്കൽ മാത്രം വിളിച്ചു

ഒരിക്കൽ മാത്രം വിനായകനെ വിളിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ മിനിറ്റ് സംസാരിച്ചിട്ടുണ്ട്.' ഇയാളെന്തൂട്ട് മനുഷ്യനാ'ന്ന് മനസ്സിൽ കരുതീട്ടുണ്ട്.. ലൈംഗികാധിക്ഷേപമൊന്നും അയാളിൽ നിന്ന് നേരിടേണ്ടി വന്നിട്ടില്ല. കോളേജിലേക്ക് ഒരു പരിപാടിക്ക് ക്ഷണിക്കാൻ വിളിച്ചതാണ്. " ഞങ്ങള് വിളിച്ചാ 'നോ' പറയും. ടീച്ചറ് വിളിച്ചാ ചിലപ്പോ വരും" ന്ന് ഹേമന്ത് പറഞ്ഞപ്പോ കോരിത്തരിച്ച് ആ ആവേശത്തിലങ്ങ് വിളിച്ചതാണ്.

"ഹലോ. വിനായകന്റെ നമ്പറല്ലേ? "

മാനേജരോ മറ്റോ ആവും ഫോണെടുക്കാന്നാണ് കരുതിയത്. ബെല്ലടിച്ചതും നമ്മള് സംസാരിക്കാൻ തയ്യാറെടുക്കും മുമ്പേ ഒരു പരുക്കൻ ' ഹലോ'! ഞാനൊന്നു പതറി. "ഹലോ. വിനായകന്റെ നമ്പറല്ലേ? " " ആ .. പറയ്" ഒരു മയവുമില്ല. 'വിനായകനാണോ?" " അതേന്ന്. പറയ്" " ഞാൻ തൃശ്ശൂർ കേരളവർമ്മ കോളേജീന്നാണ്. അവിടത്തെ ടീച്ചറാണ്..."

"പ്രോഗ്രാമിനൊന്നും ഞാനില്ല. വരാൻ പറ്റില്ല!"

" കാര്യം പറയ്" "ഒരു പ്രോഗ്രാമിന് ..." "പ്രോഗ്രാമിനൊന്നും ഞാനില്ല. വരാൻ പറ്റില്ല!" ഫോൺ കട്ടാക്കിയ ശബ്ദം കേട്ടിട്ടും ഞാനതും പിടിച്ച് വെറുതെയിരുന്നു. " എന്തായി ടീച്ചറേ " ഹേമന്തിന്റെ ആകാംക്ഷ. " അയാളൊന്നും വരില്ല. നീ വേറാളെ നോക്കിക്കോ" ആ ദേഷ്യം ഞാനവന്റെ നേരെ തീർക്കാൻ ശ്രമിച്ചെങ്കിലും പയ്യൻ പിടി തന്നില്ല.

വിനായകന്റെ 'നോ'

വിനായകന്റെ 'നോ'

അപ്പത്തന്നെ മൂന്നാല് പേരെ വിളിച്ചെങ്കിലും ആരും ക്ഷണം സ്വീകരിച്ചില്ല. ഫണ്ടില്ലാത്ത പരിപാടിയാണ്. സൗഹൃദവും മറ്റും ചൂഷണം ചെയ്താണ് പലരെയും കൊണ്ടുവരാറുള്ളത്. വിനായകന്റെ 'നോ' യ്ക്കും മറ്റുള്ളവരുടെ 'നോ' യ്ക്കും വ്യത്യാസമുണ്ടായിരുന്നു. കുറേപ്പേർ ഈ പരിപാടിക്ക് വരാൻ പറ്റാത്തത് അവരുടെ നഷ്ടമാണെന്ന മട്ടിൽ സോപ്പിട്ട് പതപ്പിച്ചു.

അയാളോട് ദേഷ്യമൊന്നും തോന്നിയിട്ടില്ല

അയാളോട് ദേഷ്യമൊന്നും തോന്നിയിട്ടില്ല

ചിലർ "സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതാരാ? അവരോടെന്റെ മാനേജരെയൊന്നു വിളിക്കാൻ പറയോ " ന്ന് വളരെ സൗമ്യതയോടെ പറഞ്ഞു. ഞങ്ങൾ "ശരി .. മാനേജരെ വിളിക്കാം'' എന്ന് ആഹ്ലാദപൂർവ്വം പറഞ്ഞ് നമ്പർ വാങ്ങി സേവ് ചെയ്യാതെ അടുത്തയാളെ വിളിച്ചു.. പിന്നീടാലോചിച്ചപ്പോൾ ആ സംഭാഷണത്തിന്റെ പേരിൽ അയാളോട് ദേഷ്യമൊന്നും തോന്നിയിട്ടില്ല.

അയാളോട് ബഹുമാനവും തോന്നി

അയാളോട് ബഹുമാനവും തോന്നി

ഒരു മറയുമില്ലാതെ തനിക്ക് പറയാനുള്ളത് തുറന്നു പറഞ്ഞ അയാളോട് ബഹുമാനവും തോന്നിയിട്ടുണ്ട്. അയാളുടെ പിന്നീടുള്ള പല നിലപാടുകളോടും ഐക്യപ്പെട്ടിട്ടുണ്ട്. ഈ അനുഭവം പറഞ്ഞത് വേറൊന്നിനുമല്ല. മൃദുലയുടെ Mruduladevi Sasidharan വെളിപ്പെടുത്തൽ വന്നപ്പോൾ ആദ്യം കരുതിയത്, ഫോണിലൂടെയുണ്ടായ ഒരു തർക്കമായിരിക്കും എന്നാണ്.

പിന്തുണച്ചതിൽ അത്ഭുതവും തോന്നി

പിന്തുണച്ചതിൽ അത്ഭുതവും തോന്നി

വിനായകന്റെ ധാർഷ്ട്യത്തെ മൃദുല ചോദ്യം ചെയ്തിരിക്കാമെന്നും, അതിനോടയാൾ മോശമായ രീതിയിൽ പ്രതികരിച്ചിട്ടുണ്ടാകാമെന്നും തന്നെ കരുതി. എന്നാലും ആ 'അമ്മ' പരാമർശം ദഹിക്കാതെ കിടന്നു. 'അമ്മയെക്കൂടി എനിക്കു വേണ'മെന്ന് പറഞ്ഞ ഒരാളെ ഏത് സാഹചര്യത്തിലായാലും തള്ളിപ്പറയാനുള്ളത്ര പൊളിറ്റിക്കൽ കറക്റ്റ്നെസ്സേ എനിക്കുള്ളൂ എന്നതുകൊണ്ടാവണം മൃദുല എന്നിട്ടും അയാളെ പിന്തുണച്ചതിൽ അത്ഭുതവും തോന്നി.

നിയമപരമായിത്തന്നെ നേരിടണം

നിയമപരമായിത്തന്നെ നേരിടണം

സൈബറിടങ്ങളിലും പുറത്തും ഇത്തരം നിരവധി അനുഭവങ്ങളിലൂടെ പല സ്ത്രീകളും കടന്നു പോയിട്ടുണ്ടാകും.' നോ' പറഞ്ഞാലും തുടരുന്ന ശല്യങ്ങളെ നിയമപരമായിത്തന്നെ നേരിടണം എന്നാണ് അഭിപ്രായം. മൃദുല അതിന് ധൈര്യമുള്ള സ്ത്രീയാണ്. ബസ്സിൽ മകളെ ശല്യം ചെയ്ത ആളെപ്പിടിച്ച് പോലീസിലേൽപ്പിച്ച് കേസുമെടുപ്പിച്ച ആളാണ് മൃദുല.

അരോചകമായ ആ സംഭാഷണം

അരോചകമായ ആ സംഭാഷണം

അവരുടെ ആ ആർജവം ഇക്കാര്യത്തിൽ എന്തുകൊണ്ടുണ്ടായില്ല എന്ന സംശയം സ്വാഭാവികമായും ഉണ്ടായി. പിന്നെ സ്വയം തിരുത്തി. മൃദുലയുമായി അടുപ്പമുള്ള പലരും ആ സംഭാഷണം കേട്ടതായി സാക്ഷ്യപ്പെടുത്തി. അത്രയ്ക്കും അരോചകമായ ആ സംഭാഷണം ഒരു പൊതുവിടത്തിൽ കൊണ്ടുവന്നിടാൻ അവർക്ക് തീർച്ചയായും ബുദ്ധിമുട്ടുണ്ടാകും.

"തെളിവെടുക്ക് ,തെളിവെടുക്ക് "

"തെളിവെടുക്ക് ,തെളിവെടുക്ക് " എന്നലറാതിരിക്ക്. ഒരു തെളിവുമില്ലാതെ ഒരു സ്ത്രീയും ഇപ്രകാരം പറയില്ല എന്നാണ് വിശ്വാസം. അവർ നിയമപരമായിത്തന്നെ മുന്നോട്ടു നീങ്ങട്ടെ. അവരോടൊപ്പം നിൽക്കേണ്ടതുണ്ട്. നിൽക്കുന്നു. കഴിഞ്ഞ ദിവസമിട്ട പോസ്റ്റൊന്നും പിൻവലിക്കുന്നില്ല. രണ്ടും രണ്ടു വിഷയമായിത്തന്നെ കാണുന്നു എന്നാണ് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റ്

ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

English summary
Deepa Nishanth's facebook post about Mee too allegation against Vinayakan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X