Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീപ നിശാന്തിന്റെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചു; ഔട്ട്സ്പോക്കണും കാവിപ്പടയ്ക്കും പിടിവീഴും...

സോഷ്യൽ മീഡിയയിൽ തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്ന സംഘപരിവാർ ഗ്രൂപ്പുകൾക്കെതിരെ അദ്ധ്യാപികയായ ദീപ നിശാന്ത് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.

തൃശൂർ: സോഷ്യൽ മീഡിയയിൽ തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്ന സംഘപരിവാർ ഗ്രൂപ്പുകൾക്കെതിരെ അദ്ധ്യാപികയായ ദീപ നിശാന്ത് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. ഫേസ്ബുക്കിലെ സംഘപരിവാർ ഗ്രൂപ്പുകളായ ഔട്ട്സ്പോക്കൺ, കാവിപ്പട എന്നിവയ്ക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

പ്രശസ്ത ചിത്രകാരൻ എംഎഫ് ഹുസൈൻ വരച്ച സരസ്വതിയുടെ ചിത്രം എസ്എഫ്ഐ കേരളവർമ്മ കോളേജിൽ സ്ഥാപിച്ചതിനെതിരെ ആർഎസ്എസ്,സംഘപരിവാർ അനുകൂലികൾ രംഗത്തെത്തിയിരുന്നു. എന്നാൽ ചിത്രം സ്ഥാപിച്ച എസ്എഫ്ഐയെ അനുകൂലിച്ച് അതേ കോളേജിലെ അദ്ധ്യാപികയായ ദീപ നിശാന്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെയാണ് സംഘപരിവാർ അനുകൂലികൾ ദീപ നിശാന്തിനെതിരെ തിരിഞ്ഞത്. ദീപയുടെ ദേഹത്ത് ആസിഡ് ഒഴിക്കണമെന്നല്ലാമായിരുന്നു സംഘപരിവാറുകാരുടെ അക്രോശം. ദീപയുടെ മുഖം വെട്ടി ചേർത്ത അശ്ലീല ചിത്രങ്ങളും സംഘപരിവാർ അനുകൂലികൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു.

ദീപ നിശാന്തിനെതിരെ...

ദീപ നിശാന്തിനെതിരെ...

കേരള വർമ്മ കോളേജിൽ എസ്എഫ്ഐ സ്ഥാപിച്ച പെയിന്റിംഗിനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയാണ് സംഘപരിവാർ അനുകൂലികൾ ദീപ നിശാന്തിനെതിരെ തിരിഞ്ഞത്.

ആസിഡ് ആക്രമണ ഭീഷണി...

ആസിഡ് ആക്രമണ ഭീഷണി...

ദീപ നിശാന്തിനെ ആസിഡ് ആക്രമണത്തിലൂടെ അപായപ്പെടുത്താനും ചില സംഘപരിവാർ അനുകൂലികൾ സോഷ്യൽ മീഡിയയിൽ ആഹ്വാനം ചെയ്തിരുന്നു. ദീപയെയും കുടുംബത്തെയും ഇല്ലാതാക്കണമെന്നും ആഹ്വാനമുണ്ടായിരുന്നു.

അശ്ലീല ചിത്രങ്ങൾ...

അശ്ലീല ചിത്രങ്ങൾ...

ഇതിനെല്ലാം പിന്നാലെയാണ് ദീപ നിശാന്തിന്റെ ചിത്രം മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങളും ഫേസ്ബുക്കിൽ പ്രചരിപ്പിക്കാൻ തുടങ്ങിയത്.

ഔട്ട്സ്പോക്കൺ, കാവിപ്പട...

ഔട്ട്സ്പോക്കൺ, കാവിപ്പട...

സ്ത്രീ എന്ന നിലയിൽ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന സംഘപരിവാർ ഫേസ്ബുക്ക് ഗ്രൂപ്പുകളായ ഔട്ട്സ്പോക്കൺ, കാവിപ്പട എന്നിവയ്ക്കെതിരെയാണ് ദീപ നിശാന്ത് പരാതി നൽകിയിരിക്കുന്നത്.

സ്ക്രീൻ ഷോട്ടുകൾ സഹിതം...

സ്ക്രീൻ ഷോട്ടുകൾ സഹിതം...

മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങളുടെയും, ഭീഷണി സന്ദേശങ്ങളുടെയും സ്ക്രീൻ ഷോട്ടുകൾ സഹിതമാണ് ദീപ നിശാന്ത് മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നൽകിയിരിക്കുന്നത്.

പോലീസ് കേസെടുത്തു...

പോലീസ് കേസെടുത്തു...

ദീപ നിശാന്തിന്റെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും, വധഭീഷണിയുണ്ടെന്നും കാണിച്ചാണ് ദീപ പരാതി നൽകിയത്.

വ്യാജ പരാതികളെന്നും...

വ്യാജ പരാതികളെന്നും...

തന്റെ ജോലിയെ ബാധിക്കുന്ന വിധത്തിൽ തനിക്കെതിരെ വ്യാജ പരാതികൾ നൽകുന്നതായും ദീപ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+