• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആ പൊളിറ്റിക്കൽ കറക്ട്നെസ്സുണ്ടല്ലോ അതെനിക്ക് വേണ്ട, മറുപടിയുമായി ദീപാ നിശാന്ത്

തിരുവനന്തപുരം: ആലത്തൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെ പ്രചാരണ രീതിയെ ദീപാ നിശാന്ത് വിമർശിച്ചതിനെ തുടർന്ന് അനിൽ അക്കരെ എംഎൽഎയും ദീപാ നിശാന്തും തമ്മിൽ സോഷ്യൽ മീഡിയയിൽ പോര് തുടരുകയാണ്. വ്യക്തിപരമായ അധിക്ഷേപങ്ങളും ഗുരുതര ആരോപണങ്ങളുമാണ് ഇരുവരും ഇപ്പോൾ ഉന്നയിക്കുന്നത്.

ദീപയുടെ പിതാവിനെ ആദരിക്കുന്ന ചടങ്ങിന് മുമ്പ് ദീപ തന്നെ ഫോണിൽ വിളിച്ച് താൻ മകളാണെന്ന കാര്യം പറയേണ്ടെന്ന് ഓർമിപ്പിച്ചതായി അനിൽ അക്കരെ വെളിപ്പെടുത്തിയിരുന്നു.

പോലീസുകാരന്റെ അല്ലെങ്കിൽ കോൺഗ്രസുകാരന്റെ മകളാണെന്ന് പറയാൻ നാണക്കേടായതുകൊണ്ടാകും ദീപ അങ്ങനെ പറഞ്ഞതെന്നായിരുന്നു അനിൽ അക്കരെയുടെ പരിഹാസം. എന്നാൽ അനിൽ അക്കര പോലീസുകാരെക്കുറിച്ച് പറഞ്ഞ കാര്യങ്ങളുടെ സ്ക്രീൻ ഷോട്ട് സഹിതം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് ദീപ ഇതിന് മറുപടി നൽകിയത്. ഏത് സാഹചര്യത്തിലായാലും ഇത്തരം പ്രവർത്തികൾ മാന്യമല്ലെന്ന് പ്രതികരിച്ചിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. ശാരദക്കുട്ടിയുടെ വിമർശനങ്ങൾക്കും ദീപാ നിശാന്ത് മറുപടി നൽകുന്നുണ്ട്.

പരുക്കേറ്റ് വഴിയിൽ, മാധ്യമപ്രവർത്തകനെ ചേർത്ത് പിടിച്ച് രാഹുൽ ഗാന്ധി, വീഡിയോ വൈറൽ

സ്ക്രീൻ ഷോട്ട് തെളിവ്

സ്ക്രീൻ ഷോട്ട് തെളിവ്

അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ഇയാളെ തുറന്ന് കാട്ടാൻ വേറെ വഴിയില്ലാത്തതു കൊണ്ട് ഞാനാ സംഭാഷണത്തിന്റെ സ്ക്രീൻ ഷോട്ടിടുകയാണ്. ഇങ്ങനെ പറയുന്ന നിങ്ങളാണോ പോലീസിനെപ്പറ്റി വികാരനിർഭരമായി ചാനൽ ക്യാമറകൾക്കു മുന്നിൽ സംസാരിക്കുന്നത് ?എന്തൊരു ദുരന്തമാടോ മനുഷ്യാ താൻ? ഇനി വ്യാജ ആരോപണങ്ങളുമായി ഈ വഴി വന്നാൽ എം എൽ എ കോടതി കയറേണ്ടി വരും എന്നോർമ്മിപ്പിക്കുന്നു എന്ന് പറഞ്ഞാണ് ഇരുവരും തമ്മിൽ നടത്തിയ സംഭാഷണത്തിന‍റെ സ്ക്രീൻ ഷോർട്ട് ദീപാ നിശാന്ത് പുറത്ത് വിട്ടത്.

മാന്യതയല്ല

മാന്യതയല്ല

ഇരുവരുടെയും തർക്കത്തെക്കുറിച്ച് ശാരദക്കുട്ടി പ്രതികരിച്ചത് ഇങ്ങനെ, പി.കെ.ബിജുവും രമ്യ ഹരിദാസും തമ്മിലാണ് ആലത്തൂരിൽ മത്സരമെന്നാരും മറന്നു പോകരുത്. വാശിയേറിയ, അന്തസ്സുറ്റ ഒരു മത്സരമാണവിടെ ഉണ്ടാകേണ്ടത്.

സ്വഭാവ വൈകല്യമാണ്

സ്വഭാവ വൈകല്യമാണ്

രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ എല്ലാവരിലുമുണ്ടാകും. പക്ഷേ, രഹസ്യസംഭാഷണങ്ങളും സ്വകാര്യ ചാറ്റുമൊക്കെ പരസ്യമാക്കിക്കൊണ്ടുള്ള വിഴുപ്പലക്കൽ ഏതു സാഹചര്യത്തിലായാലും മാന്യമല്ല. സൗഹൃദമുള്ള സമയത്തെ ഫോൺ കോളുകൾ, ചാറ്റുകൾ ഒക്കെ സൂക്ഷിച്ചു വെച്ച് സൗഹൃദം നഷ്ടപ്പെടുമ്പോൾ അവയെടുത്തുപയോഗിക്കുന്നത് ഭയപ്പാടുണ്ടാക്കുന്ന തരം സ്വഭാവ വൈകല്യമാണ്.

ലജ്ജ തോന്നുന്നു

ലജ്ജ തോന്നുന്നു

ഗാലറിയിൽ കയ്യടിക്കാൻ ഇരുപക്ഷത്തും ആളുള്ളതു കൊണ്ട് അതൊക്കെ വലിയ പൊതുജനാംഗീകാരമായി കാണേണ്ടതുമില്ല. ഇതൊക്കെ കണ്ട് ലജ്ജയോടെ തല കുനിച്ചിരിക്കുന്ന വേറൊരു വലിയ വിഭാഗവും ഇവിടെയുണ്ട്. രണ്ടു കൂട്ടരുടെയും വിഴുപ്പലക്കലുകൾ കേട്ട് അവർക്ക് മനംപിരട്ടലാണുണ്ടാകുന്നതെന്ന് ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

മറുപടി ഇങ്ങനെ

മറുപടി ഇങ്ങനെ

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ദീപാ നിശാന്തിൻറെ മറുപടി ഇങ്ങനെ, സ്വന്തം അച്ഛനെപ്പറ്റി , ചിന്തിക്കുക പോലും ചെയ്യാത്ത ഒരു കാര്യം ഒരു ജനപ്രതിനിധി ചാനൽ ക്യാമറയ്ക്കു മുന്നിൽ വിളിച്ചു പറയുക. അത് കേട്ട് നിസ്സഹായനായി മാനസികവ്യഥയോടെ ഒരു പാവം മനുഷ്യൻ ഇരിക്കുക. ഇതൊക്കെ ടീച്ചർക്ക് എത്ര നിസ്സാരം അല്ലേ? ടീച്ചറുടെ മാനവികത ചിലരോട് മാത്രമേ വഴിഞ്ഞൊഴുകൂ അല്ലേ?

 മനസിലാകുന്നുണ്ട്

മനസിലാകുന്നുണ്ട്

ടീച്ചറുടെ ആശങ്കയും വേദനയും എനിക്ക് മനസ്സിലാകും. ടീച്ചർ ഒരിക്കൽ എന്നെപ്പറ്റി പബ്ലിക്കായി പറഞ്ഞ കള്ളങ്ങൾ ഞാൻ പൊളിച്ചു കാട്ടിയതും സ്ക്രീൻ ഷോട്ട് വെച്ചായിരുന്നല്ലോ. അന്ന് ടീച്ചറെന്തുകൊണ്ടാണ് എല്ലാം ഡിലീറ്റാക്കി യങ്ങ് പോയിക്കളഞ്ഞത് .പിന്നീട് കണ്ടപ്പോൾ എത്ര സുന്ദരമായാണ് നിങ്ങൾ അഭിനയിച്ചത്. കെട്ടിപ്പിടിച്ചത്. ഉമ്മ വെച്ചത്.

 അത് ടീച്ചറെടുത്തോളു

അത് ടീച്ചറെടുത്തോളു

പബ്ലിക്കായി ഒരാളെ അപമാനിക്കാം. അയാൾ ചിന്തിക്കാത്ത, എഴുതാത്ത , പറയാത്ത കാര്യങ്ങൾ ചാനൽ ക്യാമറയ്ക്കു മുന്നിൽ തുറന്നടിക്കാം. പക്ഷേ മറുപടി വിശ്വാസയോഗ്യമായ തെളിവുകളോടെ കൊടുത്താൽ അപ്പോൾ ചുരണ്ടാൻ തുടങ്ങുന്ന ആ പൊളിറ്റിക്കൽ കറക്റ്റ്നെസ്സുണ്ടല്ലോ. അതെനിക്ക് വേണ്ട ടീച്ചറേ. ടീച്ചറെടുത്തോളൂവെന്നാണ് ദീപാ നിശാന്തിന്റെ മറുപടി.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Deepa Nishanth reply to Saradakkutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more