• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അയാള്‍ക്ക് നാല് തല്ല് കൂടുതൽ കിട്ടേണ്ടതായിരുന്നു; കിളിപ്പാട്ടല്ല, തെറിപ്പാട്ടേ വരു: ദീപാ നിശാന്ത്

Google Oneindia Malayalam News

തിരുവനന്തപുരം: യൂട്യൂബിലുടെ സ്ത്രീകള്‍ക്കെതിരായി അപകീര്‍ത്തീപരമായ പരാമര്‍ശങ്ങള്‍ നടത്തിയ വ്യക്തിയ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകരാം കേസെടുത്തിയിരിക്കുകയാണ് പൊലീസ്. വിവാദപരാമര്‍ശങ്ങള്‍ നടത്തിയ വിജയന്‍ പി നായരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. എഫ്ഐആറില്‍ ഭാഗ്യലക്ഷ്മിയുടെ പേര് മാത്രമാണ് ഉള്ളത്. ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ വിജയന്‍ പി നായര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. അതേസമയം, സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചുകൊണ്ടും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. വിജയന്‍ പി നായരുടെ വിവാദ വീഡിയോ കണ്ടപ്പോള്‍ നാല് തല്ല് കൂടുതൽ കിട്ടേണ്ടതായിരുന്നു എന്നേ ഇപ്പോ തോന്നുന്നുള്ളൂവെന്നാണ് ദീപാ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചത്.

ആദ്യം കണ്ടത്

ആദ്യം കണ്ടത്

അയാൾക്ക് തല്ല് കിട്ടുന്ന വീഡിയോയാണ് ആദ്യം കണ്ടത്. അപ്പോള്‍ സംഭവം ഒന്നും വ്യക്തമായില്ല. മുഖത്തിലൂടെ ഒഴുകുന്നത് രക്തമാണെന്നു കരുതി അത്തരം അക്രമത്തോട് താൽപ്പര്യമില്ലാത്തതിനാൽ അയാളോട് അനുഭാവം തോന്നുകയും ചെയ്തു. എന്നാല്‍ ആ അനുഭാവം അയാളുടെ വീഡിയോ കാണുന്നത് വരെ മാത്രമെ ഉണ്ടായിരുന്നുള്ളുവെന്നാണ് ദീപാ നിശാന്ത് ഫേസ്ബുക്കില്‍ കുറിക്കുന്നത്. അവരുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

മുഖത്തിലൂടെ ഒഴുകുന്നത്

മുഖത്തിലൂടെ ഒഴുകുന്നത്

അയാൾക്ക് തല്ല് കിട്ടുന്ന വീഡിയോയാണ് ആദ്യം കണ്ടത്. കാണുമ്പോൾ സാധുവാണെന്നു തോന്നുന്ന രൂപമൊക്കെത്തന്നെയായതുകൊണ്ടും ചുറ്റുമുള്ള ബഹളം കൊണ്ടും സംഗതി കൃത്യമായി പിടി കിട്ടിയില്ല. അയാളുടെ മുഖത്തിലൂടെ ഒഴുകുന്നത് രക്തമാണെന്നു കരുതി അത്തരം അക്രമത്തോട് താൽപ്പര്യമില്ലാത്തതിനാൽ അയാളോട് അനുഭാവം തോന്നുകയും ചെയ്തു.

നാല് തല്ല് കൂടുതൽ കിട്ടേണ്ടതായിരുന്നു

നാല് തല്ല് കൂടുതൽ കിട്ടേണ്ടതായിരുന്നു

നിയമവ്യവസ്ഥയുള്ള ഒരു നാട്ടിൽ ഇവരെന്താണീ കാട്ടുന്നതെന്ന ചിന്ത വന്നു. ആ അനുഭാവം അയാൾടെ വീഡിയോകൾ കണ്ടപ്പോ മാറിക്കിട്ടി. നാല് തല്ല് കൂടുതൽ കിട്ടേണ്ടതായിരുന്നു എന്നേ ഇപ്പോ തോന്നുന്നുള്ളൂ. സ്വന്തം മനസ്സിലെ വൃത്തികേട് യൂ ട്യൂബ് ചാനലിലും ഫേസ്ബുക്കിലും വിളമ്പി നാല് നേരോം മൃഷ്ടാന്നമുണ്ണുന്നവന്മാർക്കൊക്കെ അടി കിട്ടിയാൽ അതിൽ സന്തോഷിക്കുകയേ ഉള്ളൂ.

തെറിച്ചു പോകുന്നതാണ് തെറി

തെറിച്ചു പോകുന്നതാണ് തെറി

കൊച്ചുകുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന പീഡോകൾക്കും അവരെ പിന്തുണക്കുന്നവർക്കും കൂടി ആ അടി കിട്ടേണ്ടതുണ്ടെന്നു വിചാരിക്കത്തക്ക പൊ.ക.( പൊളിറ്റിക്കൽ കറക്റ്റ്നെസ്)യേ തൽക്കാലം കയ്യിലുള്ളൂ. തെറിച്ചു പോകുന്നതാണ് തെറി.അവരുടെ അമർഷം, സങ്കടം ഒക്കെ അതിലൂടെ പുറത്തുചാടും. സന്ദർഭമാണ് ശരിതെറ്റുകളെ നിർണയിക്കുന്നത്.

എല്ലാവർക്കും പറ്റില്ല

എല്ലാവർക്കും പറ്റില്ല

മാറിനിന്നു നോക്കി രസിക്കുന്നവരുടെ സംയമനമൊന്നും അനുഭവിച്ചവർക്ക് ഉണ്ടായിക്കൊള്ളണമെന്നില്ല. മഞ്ഞപ്പത്രങ്ങളിൽ വാർത്ത വന്നതിൻ്റെ പേരിൽ ആത്മഹത്യ ചെയ്യേണ്ടി വന്ന പെൺകുട്ടികൾ ഇന്നാട്ടിലുണ്ടായിട്ടുണ്ട്. ദേഷ്യം വരുമ്പോ " വത്സ സൗമിത്രേ കുമാരാ മനോഹരാ.. " ന്ന് പാടി ദേഷ്യം തീർക്കാനൊന്നും എല്ലാവർക്കും പറ്റില്ല. കിളിപ്പാട്ടല്ല,തെറിപ്പാട്ടേ വരൂ.

ഒരുത്തനിട്ട് പൊട്ടിച്ചപ്പോഴേക്കും

ഒരുത്തനിട്ട് പൊട്ടിച്ചപ്പോഴേക്കും

അതുകൊണ്ട് ഉത്തമമനുഷ്യർ ശബ്ദതാരാവലിയോ മറ്റോ നോക്കി
മലയാളത്തിൽ സ്ത്രീവിരുദ്ധമല്ലാത്ത ദളിത് വിരുദ്ധമല്ലാത്ത കുറച്ച് തെറികൾ കണ്ടു പിടിച്ച് കൊടുക്കണം.അവര് പ്രയോഗിക്കട്ടെ.ശ്ശെടാ ! ഒരുത്തനിട്ട് പൊട്ടിച്ചപ്പോഴേക്കും എത്ര പേർക്കാണ് കൊണ്ടത്!

 3 ജില്ലകളിലെ 10 ലേറെ മണ്ഡലങ്ങള്‍ കൂടി; ജോസ് ബന്ധം ഭരണത്തുടര്‍ച്ച ഉറപ്പിക്കും, ഇടത് പ്രതീക്ഷകള്‍ 3 ജില്ലകളിലെ 10 ലേറെ മണ്ഡലങ്ങള്‍ കൂടി; ജോസ് ബന്ധം ഭരണത്തുടര്‍ച്ച ഉറപ്പിക്കും, ഇടത് പ്രതീക്ഷകള്‍

English summary
deepa nishanth support bhagyalakshmi on youtuber attack issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion