കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിച്ചാലും വിടില്ല ചില പുഴക്കള്! കഴുകന്‍മാരാണ്! സംഘപരിവാറുകാര്‍ക്ക് മറുപടിയുമായി ദീപാ നിശാന്ത്

  • By Desk
Google Oneindia Malayalam News

സംഘപരിവാര്‍ വിരുദ്ധ നിലപാടുകളുടെ പേരില്‍ ശ്രദ്ധേയനായ ചിത്രകാരന്‍റെ മരണത്തില്‍ ആഹാളാദം പ്രകടിപ്പിച്ച സംഘപരിവറുകാരെ രൂക്ഷമായി വിമര്‍ശിച്ച് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. കഴിഞ്ഞ ദിവസമാണ് കേരള വര്‍മ്മയിലെ വിദ്യാര്‍ത്ഥിയും കലാകാരനുമായിരുന്ന ഒ എസ് വിശാഖ് ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെയാണ് മുന്‍ എസ്എഫ്ഐ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗവും കേരള വര്‍മ്മയിലെ ഫിലോസഫി വിദ്യാര്‍ത്ഥിയുമായിരുന്ന വിശാഖിന്‍റെ മരണത്തെ ആഘോഷമാക്കി സംഘപരിവാര്‍ രംഗത്തെത്തിയത്.

ഗാന്ധിവധത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ലഡു വിതരണം ചെയ്തവരുടേയും സ്വന്തം അമ്മൂമ്മയുടെ മരണത്തില്‍ കൈകൊട്ടിചിരിച്ച ഹിറ്റ്ലറുടേയും പിന്‍മുറക്കാരാണ് വിശാഖിന്‍റെ മരണം ആഘോഷിക്കുന്നതെന്ന് ദീപ തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

മര്യാദ

മര്യാദ

വിശാഖേ.......
ഒരാൾ മരിച്ചാൽ മനുഷ്യർ കാണിക്കുന്ന ചില പ്രാഥമിക മര്യാദകളുണ്ട്.മനുഷ്യരിൽ നിന്നു മാത്രമേ അത്തരം മര്യാദകൾ നമ്മൾ പ്രതീക്ഷിക്കേണ്ടതുള്ളൂ...
അല്ലാത്തവർ അത്തരം മര്യാദകൾ മറന്ന് ലഡ്ഡുവിതരണം നടത്തും!ആനന്ദനൃത്തം ചെയ്യും!
ഗാന്ധിവധത്തിനു ശേഷം തിരുവനന്തപുരത്ത് ലഡ്ഢുവിതരണം നടത്തിയ ചില "സ്വയം സേവി"കളെ നാട്ടുകാർ കൈകാര്യം ചെയ്ത കഥ ഒ എൻ വി പറഞ്ഞു കേട്ടിട്ടുണ്ട്.

അപരാധമാണോ

അപരാധമാണോ

" യുധിഷ്ഠിരൻ്റെ ധർമ്മബോധവും പാണ്ഡവരുടെ ക്ഷമാശീലവുമുള്ള, ഇന്ത്യയിലെയും പാകിസ്ഥാനിലേയും മുസ്ലീങ്ങൾ സ്വന്തം സഹോദരന്മാരാണെന്ന് വിശ്വസിക്കുന്ന സനാതനഹിന്ദുവായ ഒരു ഗാന്ധി നിങ്ങൾക്കിടയിൽ ജീവിക്കുന്നത് അത്ര വലിയ അപരാധമാണോ?" എന്ന് ചോദിച്ച മഹാത്മാവിനെ കൊന്നവർക്ക് അതാഘോഷിക്കാതെ പറ്റില്ലല്ലോ. 1993 നവംബർ 23 ലെ ഫ്രൻ്റ് ലൈൻ ദ്വൈവാരികയിൽ പ്രസിദ്ധീകരിച്ച ഗോപാൽ ഗോഡ്സേയുടെ അഭിമുഖത്തിലെ കാര്യങ്ങൾ പാടേ നിഷേധിച്ച് ,ഗോഡ്സെയെ കെട്ടിപ്പിടിച്ചു കൊണ്ട് നിൽക്കുന്ന ചില " ഷൂവർക്കേഴ്സി"ൻ്റെ ചിത്രങ്ങൾ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചതിനെ തള്ളിപ്പറഞ്ഞ് "തലയിൽ പൂടയില്ലാ ന്യായങ്ങൾ" എടുത്തിട്ടലക്കി, സ്വന്തം മുഖവും കൂട്ടുകാരുടെ മുഖവും തേച്ചു വെളുപ്പിക്കാൻ ശ്രമിക്കുന്നവരാണ്...

ആഘോഷിക്കുകയാണ്

ആഘോഷിക്കുകയാണ്

അവരിപ്പോ നിൻ്റെ മരണത്തെയാണ് ആഘോഷിക്കുന്നത്..
" നശിച്ച ജൂതപ്പട്ടീ... നീ പുറത്തു പോ!" എന്ന് ബ്രഹ്തിൻ്റെ ശവകുടീരത്തിൽ എഴുതി വെച്ചവരുടെ പിൻഗാമികൾ മരണം പോലും ആഘോഷിക്കും മോനേ...
ചിതയിൽ വെക്കും മുൻപേ, മറ്റുള്ളവരുടെ മനസ്സിൽ എരിഞ്ഞു തീരുന്ന ചില ജന്മങ്ങളുണ്ട്! അവരുടെ ആഘോഷങ്ങളെ നമ്മൾ കാര്യമാക്കേണ്ടതില്ല..
അവരുടെ ജല്പനങ്ങൾക്ക് നിന്നിൽ ഒരു പോറൽ പോലും ഏൽപ്പിക്കാനാവില്ല!

പുലമ്പട്ടെ

പുലമ്പട്ടെ

ചിതയിൽ വെച്ചാലും ജീവിക്കുന്നവർക്കിടയിൽ നിവർന്നു നിൽക്കുന്നവനാണ് നീ..
നിൻ്റെ വരയ്ക്ക് ഞങ്ങളെഴുതുന്ന ആയിരം വാക്കുകളേക്കാൾ പ്രഹരശേഷിയുണ്ടായിരുന്നു ..ആ പ്രഹരമേറ്റത് ചിലരുടെ കരണത്താണ്...അടിയേറ്റവർ ഇപ്പോഴും പുലമ്പുകയാണ്! നീ വരയ്ക്കാത്ത ചിത്രത്തിൻ്റെ പേരിൽപ്പോലും നിന്നെ വേട്ടയാടുകയാണ്..
മരിച്ചാലും വിടില്ലെടാ ചില പുഴുക്കള്!
കഴുകന്മാരാണ് !
ശവം കാത്തു കിടപ്പാണ്!
പുലമ്പട്ടെ..

ഹിറ്റ്ലറുടെ പിന്‍ഗാമികള്‍

ഹിറ്റ്ലറുടെ പിന്‍ഗാമികള്‍

സ്വന്തം അമ്മൂമ്മ മരിച്ചപ്പോൾ, മരണ വീട്ടിലെത്തിയ ഹിറ്റ്ലർ കൈകൊട്ടിച്ചിരിച്ചതായി കേട്ടിട്ടുണ്ട്.
" ഈ വലിയ ശരീരം കഷണങ്ങളായി മുറിച്ച് ചൂണ്ടയിൽ കോർത്ത് കായലിലിട്ടാൽ എത്ര മത്സ്യങ്ങളെ പിടിക്കാമായിരുന്നു!" എന്ന തമാശ പറയാൻ കഴിയുന്ന ഹിറ്റ്ലറിൻ്റെ പിൻഗാമികൾ ഇവിടിപ്പോഴുമുണ്ട്.. എത്രയെത്ര മുഖം മൂടികൾ എടുത്തണിഞ്ഞാലും ചിലർക്ക് അവരുടെ തനിനിറം ഇടയ്ക്ക് വെളിപ്പെടുത്തേണ്ടി വരും..

പ്രത്യയശാസ്ത്രം

പ്രത്യയശാസ്ത്രം

അതവരുടെ പ്രശ്നമല്ല!
അവർ പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രത്തിൻ്റെ പ്രശ്നമാണ്!
അത്തരം നെക്രോഫീലിക്കുകളുടെ നേർക്ക് കാർക്കിച്ച് തുപ്പിക്കൊണ്ടാണ് നമ്മൾ മുൻപോട്ടു നടക്കേണ്ടത്!

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
deepa nishanths facebook post against rss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X