കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചുരുങ്ങിയ ചിലവിൽ എം പിയാക്കിക്കൊടുക്കപ്പെടും'! 'വ്യാജന്‍' അറിയിച്ച നന്ദിക്ക് ദീപയുടെ മറുപടി

  • By
Google Oneindia Malayalam News

Recommended Video

cmsvideo
'ചുരുങ്ങിയ ചിലവിൽ MPയാക്കിക്കൊടുക്കപ്പെടും', ദീപാ നിശാന്തിന്റെ മറുപടി

ആലത്തൂര്‍: എല്‍ഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ടാണ് ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് വിജയിച്ചത്. ഒന്നരലക്ഷത്തിന് മുകളില്‍ വോട്ട് നേടിയ രമ്യയുടെ വിജയം സോഷ്യല്‍മീഡിയയും ആഘോഷമാക്കിയിരുന്നു. രമ്യയുടെ വിജയത്തിന് പിന്നാലെ രമ്യയ്ക്കെതിരെ വിവാദം ഉയര്‍ത്തിവിട്ട അധ്യാപിക ദീപാ നിശാന്തിനെതിരേയും സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരുന്നു. ഇതിനിടെ രമ്യയുടെ പേരില്‍ നിന്നുള്ള ഒരു വ്യാജ പ്രൊഫൈലില്‍ നിന്ന് നന്ദിയുണ്ട് ദീപ ടീച്ചര്‍ എന്നൊരു പോസ്റ്റും പ്രത്യക്ഷപ്പെട്ടു. ദീപാ നിശാന്തിന്‍റെ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു കുറിപ്പ്.

ഇതോടെ രമ്യയുടെ ഒറിജിനല്‍ ഐഡിയില്‍ നിന്നാണെന്ന് തെറ്റിധരിച്ച് പോസ്റ്റിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ദീപ നിശാന്ത്. ദീപയുടെ പുതിയ പോസ്റ്റ് ഇങ്ങനെ

 മധുരപ്രതികാരം

മധുരപ്രതികാരം

എല്‍ഡിഎഫിന്‍റെ ശക്തനായ സ്ഥാനാര്‍ത്ഥി പികെ ബിജുവിനെ ഒന്നര ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് രമ്യ ഹരിദാസ് ആലത്തൂരില്‍ തകര്‍ത്തെറിഞ്ഞത്. എല്‍ഡിഎഫ് ഏറെ പ്രതീക്ഷ പുലര്‍ത്തിയ മണ്ഡലത്തില്‍ രമ്യയുടെ വിജയം യുഡിഎഫിന് ഇരട്ടി മധുരമായിരുന്നു.

 പിന്തുണ നേടികൊടുത്തു

പിന്തുണ നേടികൊടുത്തു

മികച്ച സ്ഥാനാര്‍ത്ഥിയായ ബിജു മണ്ഡലത്തില്‍ എളുപ്പം ജയിച്ച് കയറുമെന്നായിരുന്നു എല്‍ഡിഎഫ് കണക്ക് കൂട്ടല്‍.എന്നാല്‍ തുടക്കം മുതല്‍ രമ്യാ ഹരിദാസിന് നേരെ നടന്ന വ്യക്തി ഹത്യയും സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങളും സ്ഥാനാര്‍ത്ഥിക്ക് കൂടുതല്‍ പിന്തുണ നേടികൊടുത്തു.

 ചര്‍ച്ചയായ പോസ്റ്റ്

ചര്‍ച്ചയായ പോസ്റ്റ്

സിപിഎം നേതാവ് വിജയരാഘവന്‍റെ രമ്യയ്ക്ക് എതിരായ പ്രസ്താവനയും അതിന് പിന്നാലെ രമ്യയ്ക്ക് എതിരായി ദീപ നിശാന്തിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റും വലിയ ചര്‍ച്ചയായിരുന്നു. രാഷ്ട്രീയം പറയേണ്ടിടത്ത് പാട്ടുപാടിയാല്‍ പോര എന്നായിരുന്നു ദീപ നിശാന്തിന്‍റെ രമ്യയെ വിമര്‍ശിച്ച് കുറിച്ചത്.

 രമ്യയുടെ പിന്തുണ ഉയര്‍ത്തി

രമ്യയുടെ പിന്തുണ ഉയര്‍ത്തി

എന്നാല്‍ ദീപയുടെ പോസ്റ്റിനെതിരെ അനില്‍ അക്കരെ എംഎല്‍എ രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ യുദ്ധം തന്നെ നടന്നു. ദീപയെ വിമര്‍ശിച്ചും രമ്യയെ പിന്തുണച്ചും നിരവധി പേര്‍ എത്തി. ഇത് രമ്യയുടെ ഗ്രാഫ് ഉയര്‍ത്തിയതായി വിലയിരുത്തപ്പെട്ടിരുന്നു.

 നന്ദി അറിയിച്ച് പ്രവര്‍ത്തകര്‍

നന്ദി അറിയിച്ച് പ്രവര്‍ത്തകര്‍

ഒന്നരലക്ഷത്തിന് മുകളില്‍ വോട്ട് നേടിയ രമ്യ ജയിച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിജയരാഘവനും ദീപാ നിശാന്തിനും നന്ദി അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രമ്യയുടെ പേരിലുള്ള ഒരു വ്യാജ പ്രൊഫൈലില്‍ നിന്ന് നന്ദിയുണ്ട് ദീപ ടീച്ചര്‍ എന്ന കുറിപ്പോടെ ദീപയുടെ ചിത്രം പങ്കുവെച്ച് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

 പോസ്റ്റുമായി രമ്യ

പോസ്റ്റുമായി രമ്യ

രമ്യയുടെ ഒറിജിനല്‍ പേജില്‍ നിന്നാണെന്ന് തെറ്റിധരിച്ച് മിനിറ്റുകള്‍ക്കകം തന്നെ മറുപടിയുമായി ദീപാ നിശാന്തും രംഗത്തെത്തി. ദീപയുടെ കുറിപ്പ് വായിക്കാം.

 മറുപടിയുമായി ദീപ

മറുപടിയുമായി ദീപ

വിജയാഹ്ലാദഭേരി മുഴക്കിക്കൊണ്ടുള്ള വാഹനങ്ങളിലെ അനൗൺസ്മെന്റ്😊😊😊
" ശബരിമലയിൽ തെരുവുവേശ്യകളെ കയറ്റിയതിന് ഒരു നാടിന്റെ പ്രതികാരമാണീ വിജയം... നന്ദി വോട്ടർമാരേ നന്ദി... "

 പെങ്ങളൂട്ടി

പെങ്ങളൂട്ടി

ചിരിച്ചുകൊണ്ട് കൈ വീശുന്ന 'പെങ്ങളൂട്ടി '😊പെങ്ങളൂട്ടിയുടെ പേജിൽ സൈബർബുള്ളിയിങ്ങിന് വിശാലഭൂമികയൊരുക്കിക്കൊണ്ട് പെങ്ങളൂട്ടി വക ഈയുള്ളവളുടെ ചിത്രം സഹിതമുള്ള നന്ദി സമർപ്പണം ! 😊 ഹൊ!കോരിത്തരിപ്പ് ഇപ്പോഴും വിട്ടിട്ടില്ല!😃😃

 ടാഗ് ലൈന്‍ റെഡി

ടാഗ് ലൈന്‍ റെഡി

എന്തായാലും അടുത്ത പുസ്തകത്തിന്റെ ടാഗ് ലൈൻ (തള്ള് ലൈൻ😊)റെഡി!"ഒന്നരലക്ഷം വോട്ടിനു ഒരാളെ എം.പിയാക്കിയ ദീപാനിശാന്തിന്റെ പുതിയ പുസ്തകം !"
[ വീടിന്റെ മുന്നിൽ ഒരു ബോർഡ് തൂക്കുന്നുണ്ട്.'ചുരുങ്ങിയ ചിലവിൽ എം പിയാക്കിക്കൊടുക്കപ്പെടും.😊 കടന്നു വരൂ കടന്നു വരൂ...]

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
deepa nishanths replay to remya haridas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X