കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ത്തവ സമയത്ത് അമ്പലത്തില്‍ പോയിട്ടുണ്ടെന്ന് പെണ്‍കുട്ടി!! പെണ്‍കുട്ടിക്കെതിരെ ദീപ രാഹുല്‍ ഈശ്വര്‍

  • By Aami Madhu
Google Oneindia Malayalam News

ശബരിമലയില്‍ എല്ലാ പ്രായത്തിലുഉള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയില്‍ വന്‍ ചര്‍ച്ചകളും വിമര്‍ശനങ്ങളുമാണ് നടക്കുന്നത്. കോടതി വിധി അംഗീകരിക്കാന്‍ ആവില്ലെന്ന് ആവര്‍ത്തിക്കുന്നത് സ്ത്രീകള്‍ തന്നെയാണെന്നതാണ് അതില്‍ ഏറ്റവും അമ്പരിപ്പിക്കുന്നത്.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സഖ്യത്തിലേക്ക് ആറ് പാര്‍ട്ടികള്‍.. എതിര്‍പ്പുമായി ഇടതുപക്ഷംമധ്യപ്രദേശില്‍ കോണ്‍ഗ്രസ് സഖ്യത്തിലേക്ക് ആറ് പാര്‍ട്ടികള്‍.. എതിര്‍പ്പുമായി ഇടതുപക്ഷം

ആര്‍ത്തവം തെറ്റും പാപവുമാണെന്ന് സ്വയം വിശ്വസിച്ച് ജീവിക്കുന്ന സ്ത്രീകളോട് എന്ത് നിരത്തി വിശദീകരിച്ചിട്ടും കാര്യമില്ലെന്ന് ഒരുകൂട്ടര്‍ വിമര്‍ശനമുയര്‍ത്തുന്നുണ്ട്. ഇതിനിടെ ആര്‍ത്തകാലത്ത് ക്ഷേത്രത്തില്‍ പ്രവേശിച്ച അനുഭവം തുറന്ന് പറഞ്ഞതിന് കടുത്ത വിമര്‍ശനം നേരിട്ട ഒരു പെണ്‍കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഏഷ്യാനെറ്റിലെ നേര്‍ക്ക് നേര്‍ പരിപാടിയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഈശ്വറിന്‍റെ ഭാര്യ ദീപയുമായുണ്ടായ ചര്‍ച്ചയ്ക്കിടെയാണ് പെണ്‍കുട്ടി അനുഭവം തുറന്ന് പറഞ്ഞത്.

വിധിക്കെതിരെ

വിധിക്കെതിരെ

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ ആദ്യം രംഗത്തെത്തിയത് ശബരിമല തന്ത്രി കുടുംബത്തിലെ അംഗമായ രാഹുല്‍ ഈശ്വറാണ്. ഏത് വിധേനയും മല ചവിട്ടുന്ന സ്ത്രീകളെ തടയുമെന്നും ജെല്ലിക്കെട്ട് മാതൃകയില്‍ വിധിക്കെതിരെ പോരാടുമെന്നുമായിരുന്നു രാഹുലിന്‍റെ വാദം.

 ഒട്ടും പുറകിലല്ല

ഒട്ടും പുറകിലല്ല

രാഹുല്‍ ഈശ്വറിന്‍റെ ഭാര്യയും അവതാരകയുമായി ദീപ രാഹുല്‍ ഈശ്വറും സമാനമായ വാദമായിരുന്നു മുന്നോട്ട് വെച്ചത്. എന്ത് വന്നാലും സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും തങ്ങളും പോകില്ലെന്നും ഇവര്‍ പല വേദികളിലും ആവര്‍ത്തിച്ച് പ്രസംഗിക്കുകയാണ്.

 യഥാര്‍ത്ഥ വിശ്വാസി

യഥാര്‍ത്ഥ വിശ്വാസി

നൈഷ്ഠിക ബ്രഹ്മചാരി എന്ന നിലയില്‍ യുവതികളുടെ സാന്നിധ്യത്തില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കേണ്ട രീതിയിലാണ് ശബരിമലയിലെ പ്രതിഷ്ഠ എന്നാണ് ദീപയും വാദിക്കുന്നത്. അതുകൊണ്ട് തന്നെ പ്രതിഷ്ഠയുടെ വിശ്വാസം കാക്കുന്ന രീതിയില്‍ മാത്രമേ വിശ്വാസികള്‍ പെരുമാറാവൂ എന്നും ഇവര്‍ ആവര്‍ത്തിക്കുന്നുണ്ട്.

 വ്രണപ്പെടുത്തി

വ്രണപ്പെടുത്തി

വിധി ഞങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തി. ഞങ്ങളാരും മലചവിട്ടാന്‍ പോകുന്നില്ല. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കുന്നതിനു മെന്‍സസുമായിട്ടോ ബ്ലീഡിംഗുമായിട്ടോ യാതൊരു ബന്ധവുമില്ല. ബന്ധമുള്ളത് ശബരിമലയിലെ അയ്യപ്പന്റെ പ്രതിഷ്ഠയുമായിട്ടാണ്.

 പ്രതിഷ്ഠയുടെ ആവശ്യം

പ്രതിഷ്ഠയുടെ ആവശ്യം

ആ പ്രതിഷ്ഠയ്ക്ക് പ്രത്യേകമായ ഒരു സ്വഭാവമുണ്ട്. യുവതികള്‍ മുന്നില്‍ വരാന്‍ പാടില്ലാത്ത ഒരു പ്രതിഷ്ഠയാണ് അവിടെയുള്ളത്. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ കയറരുതെന്നത് അവിടെയുള്ള പ്രതിഷ്ഠയുടെ ആവശ്യമാണ് എന്നാണ് ദീപ പലവേദികളിലും വാദിച്ചത്.

 വീണ്ടും എതിര്‍പ്പ്

വീണ്ടും എതിര്‍പ്പ്

ആര്‍ത്തവുമായി ക്ഷേത്രപ്രവേശനത്തിന് ബന്ധമില്ലെന്ന് വാദിച്ച ദീപ പക്ഷേ ആര്‍ത്തവ സമയത്ത് അമ്പലത്തില്‍ പോയിരുന്നെന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഏഷ്യാനെറ്റിലെ നേര്‍ക്ക് നേര്‍ വേദിയില്‍ വെച്ച് ഉയര്‍ത്തിയത്.

 എതിര്‍ത്ത്

എതിര്‍ത്ത്

ഒരു സ്ത്രീപോലും ആര്‍ത്തവ സമയത്ത് അമ്പലത്തില്‍ പോകാന്‍ ആഗ്രഹിക്കില്ലെന്ന ദീപയുടെ വാദത്തെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു പെണ്‍കുട്ടി. ആര്‍ത്തവ സമയത്ത് താന്‍ ക്ഷേത്രത്തില്‍ പോയിട്ടുണ്ടെന്നും ഒരിക്കലും ആ സമയത്തെ തന്‍റെ ശരീരം അശുദ്ധമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

 പ്രതിഷേധം

പ്രതിഷേധം

എന്നാല്‍ എന്തുകൊണ്ടാണ് മാസത്തില്‍ മുപ്പത് ദിവസമുണ്ടായിട്ടും ആര്‍ത്തവ ദിവസത്തില്‍ മാത്രം കേഷ്ത്രത്തില്‍ പോയതെന്നായി ദീപയുടെ മറുചോദ്യം. എന്നാല്‍ അത് തന്‍റെ പ്രതിഷേധത്തിന്‍റെ ഭാഗമായിട്ട് തന്നെയാണ് എന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി.

 കലി തുള്ളി

കലി തുള്ളി

എന്നാല്‍ അതാണ് ഞങ്ങളുടെ പ്രശ്നം എന്നായിരുന്നു ദീപയുടെ മറുപടി. പ്രതിഷേധിക്കാനാണ് പെണ്‍കുട്ടി പോയത്. അല്ലാതെ വിശ്വാസം സംരക്ഷിക്കാന്‍ അല്ലെന്നും ആര്‍ത്തവ സമയത്തും ക്ഷേത്രത്തില്‍ പോയ പെണ്‍കുട്ടി വിശ്വാസിയേ അല്ലെന്നും ദീപ വാദിച്ചു.

 രാഹുകാലം

രാഹുകാലം

അതേസമയം ചര്‍ച്ചയില്‍ ദീപയ്ക്കെതിരെ സ്വാമി സന്ദീപാനന്ദ ഗിരിയും ആഞ്ഞടിച്ചു. ആര്‍ത്തവും വ്രതവും തമ്മില്‍ ബന്ധിപ്പിച്ചത് ദൈവത്തിന് രാഹുകാലമുണ്ടാക്കിയ പൊട്ടന്‍മാരാണെന്നായിരുന്നു സന്ദീപാനന്ദഗിരിയുടെ വാദം.

Recommended Video

cmsvideo
ശബരിമല വിഷയത്തിൽ ദീപ രാഹുൽ ഈശ്വറിനെ തേച്ചൊട്ടിച്ച് ഫേസ്ബുക് കുറിപ്പ്
 അസഭ്യം

അസഭ്യം

എന്തായാലും ആര്‍ത്തവകാലത്ത് ക്ഷേത്രത്തില്‍ പോയെന്ന് പറഞ്ഞതിന് പെണ്‍കുട്ടിക്ക് നേരെ കടുത്ത തെറിവിളിയാണ് നടക്കുന്നത്. കേട്ടാല്‍ അറയ്ക്കുന്ന ഭാഷയാണ് ചിലര്‍ പെണ്‍കുട്ടിക്ക് നേരെ പ്രയോഗിക്കുന്നത്.

വീഡിയോ

വീഡിയോ പൂര്‍ണരൂപം

English summary
deepa rahul eeswar about sabarimala in nerkku ner discussion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X