ദീപുവിന്റെ മരണത്തിനിടയാക്കിയത് തലയോട്ടിയിലേറ്റ ക്ഷതം; പോസ്റ്റുമാർട്ടം റിപ്പോർട്ട്
കൊച്ചി; കിഴക്കമ്പലത്തെ ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ പോസ്റ്റുമാർട്ടം പ്രാഥമിക റിപ്പോർട്ട് പുറത്ത്. തലയോട്ടിയിലേറ്റ ക്ഷതമാണ് മരണ കാരണം എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കരള്‍ രോഗം മരണത്തിന് ആക്കം കൂട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു.
തലയോട്ടിക്ക് പിന്നിൽ രണ്ടിടത്തായി ക്ഷതമുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നു. രക്തം കട്ടപിടിക്കുന്ന സ്ഥിതി ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഇന്ന് വൈകീട്ട് ദീപുവിന്റെ സംസ്കാരം നടന്നു.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ദീപുവിനെ സി പി എം പ്രവര്‍ത്തകരായ നാലു പേര്‍ ചേര്‍ന്ന് മര്‍ദിച്ചത്. കേസില്‍ സി പി എം കാവുങ്ങല്‍പറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുള്‍ റഹ്‌മാന്‍ (36), പാറാട്ടുവീട്ടില്‍ സൈനുദ്ദീന്‍ സലാം (27), നെടുങ്ങാടന്‍ ബഷീര്‍ (36), വലിയപറമ്പില്‍ അസീസ് (42) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 'സ്ട്രീറ്റ് ലൈറ്റ് ചലഞ്ച്' പ്രതിഷേധം നടക്കുന്നതിനിടെയാണ് നാലുപേര്‍ ദീപുവിനെ വീട്ടില്‍നിന്നു പിടിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചു ശസ്ത്രക്രിയ ചെയ്‌തെങ്കിലും ആന്തരിക രക്തസ്രാവം തുടരുകയാണ് ഉണ്ടായത്. കരള്‍ രോഗം ഉണ്ടായിരുന്നതിനാല്‍ ആരോഗ്യനില കൂടുതല്‍ ഗുരുതരമാകുകയും ചെയ്തു. തുടർന്ന് മരിക്കുകയായിരുന്നു. ദീപുവിന് എതിരായ ആക്രമണത്തിനു പിന്നില്‍ പി വി ശ്രീനിജന്‍ എം എല്‍എ ക്ക് പങ്കുണ്ടെന്നാണ് ട്വന്റി ട്വന്റി പ്രവര്‍ത്തകരുടെ ആരോപണം.
രാഷ്ട്രീയ എതിരാളികളെ ആശയപരമായി നേരിടാൻ സി പി എം തയ്യാറാകണം- വി ഡി സതീശൻ
രാഷ്ട്രീയ എതിരാളികളെ ഇനിയെങ്കിലും ആശയപരമായി നേരിടാൻ സി പി എം തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാവപ്പെട്ട പട്ടികജാതി കുടുംബത്തിൻ്റെ ഏക അത്താണിയായിരുന്ന ചെറുപ്പക്കാരനെയാണ് രാഷ്ട്രീയ വൈരാഗ്യത്തിൻ്റെ പേരിൽ സി പി എം വകവരുത്തിയത്. അധികാരത്തിലിരിക്കുന്നവരുടെ ധാർഷ്ട്യവും ധിക്കാരവും രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യണമെന്ന നിരന്തരമായ സമീപനവുമാണ് കൊലപാതകത്തിൽ എത്തിച്ചത്. വിളക്കണയ്ക്കൽ സമരത്തിന് അയൽപ്പക്കക്കാരെ പ്രേരിപ്പിച്ചതിൻ്റെ പേരിലാണ് ദീപു ക്രൂരമായ മർദ്ദനത്തിന് വിധേയമായതും പിന്നീട് മരിച്ചതും. കേസുമായി ബന്ധപ്പെട്ട് സി.പി.എം പ്രവർത്തകർ റിമാൻഡിൽ കഴിയുമ്പോഴും കൊലപാതകവുമായി പാർട്ടിക്ക് ബന്ധമില്ലെന്ന സി.പി.എം ജില്ലാ നേതൃത്വത്തിൻ്റെ പതിവ് പ്രതികരണം പരിഹാസ്യമാണ്. രാഷ്ട്രീയ എതിരാളികളെ ഇനിയെങ്കിലും ആശയപരമായി നേരിടാൻ സി പി എം തയ്യാറാകണം.
'ചൂമ്മാ തീ...' മീരാ നന്ദന്റെ ഹോട്ട് ലുക്ക്..വൈറലായി പുതിയ ഫോട്ടോസ്












Click it and Unblock the Notifications