അധ്യാപികമാര്‍ക്കെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങള്‍; സൈബര്‍ ക്രൈം പൊലീസ് കേസെടുത്തു
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിച്ചത്. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപകര്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്ത്തികരമായരീതിയില് പ്രതികരണങ്ങള്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ് തുടങ്ങിയ സോഷ്യല്‍മീഡിയയിലുടെ അധ്യാപകകെ അപമാനിച്ചുവെന്ന് കാട്ടി കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എഡിജിപി മനോജ് എബ്രഹാമിന് നല്കിയ പരാതിയിലാണ് നടപടി.

സംഭവത്തില്‍ യുവജന കമ്മീഷനും സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. അധ്യാപകര്‍ക്കെതിരെ ലൈംഗിക ചുവയോടുള്ള ട്രോളുകളും പോസ്റ്ററുകളും കമന്റും പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
ഇത്തരം വികൃതമായ കമന്റുകളും പോസ്റ്റുകളുമിട്ട് ആനന്ദം കൊള്ളുന്നവരുടെ മനോനില അപകടകരവും പ്രബുദ്ധ കേരളത്തിന് അപമാനകരവുമാണെന്ന് യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോം പറഞ്ഞിരുന്നു. അധ്യാപികമാരുടെ ചിത്രങ്ങള്‍ വരെ മോശമായ വിധത്തില്‍ ഉപയോഗിച്ചിരിക്കുന്നു. അറപ്പുളവാക്കുന്ന ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ ആരംഭിക്കുകയും ചെയ്തിട്ടുള്ള പ്രതികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് യുവജനകമ്മീഷന് സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപെട്ടിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ക്ലാസ് എടുത്ത അധ്യാപകരുടെ ചിത്രങ്ങള്‍ സ്ക്രീന്‍ഷോട്ട് എടുത്തും അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് കുടുംബത്തോട് ഒപ്പമുളള ഫോട്ടോ അടക്കം എടുത്തുമാണ് ഒരു കൂട്ടം ദുരുപയോഗം ചെയ്യുന്നത്. ടീച്ചര്‍മാരുടെ പേരില്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമടക്കം ഫാന്‍/ ആര്‍മി പേജുകളും തുടങ്ങിയിട്ടുണ്ട്. അശ്ലീല കമന്റുകള്‍ കാരണം ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ വീഡിയോയില്‍ കമന്റ് ചെയ്യാനുളള ഓപ്ഷന് നീക്കം ചെയ്തിരിക്കുകയാണ്.
ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കൈറ്റ് വിക്ടേഴ്സ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് വ്യക്തമാക്കിയിരുന്നു. '' കൊച്ചുകുട്ടികള്‍ക്ക് കാണുന്നതിനായി 'ഫസ്റ്റ് ബെല്ലില്‍ ' അവതരിപ്പിച്ച വീഡിയോകള്‍ പോലും സഭ്യതയുടെ എല്ലാ അതിരുകളും കടന്ന് ( നിര്‍ദ്ദോഷമായ ട്രോളുകള്‍ക്കപ്പുറം) സൈബറിടത്തില്‍ ചിലര്‍ അവതരിപ്പിക്കുന്നത് കണ്ടു. ഇത് അത്യന്തം വേദനാജനകമാണ്. ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോവുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications