കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപികമാര്‍ക്കെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങള്‍; സൈബര്‍ ക്രൈം പൊലീസ് കേസെടുത്തു

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിച്ചത്. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപകര്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായരീതിയില്‍ പ്രതികരണങ്ങള്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, വാട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍മീഡിയയിലുടെ അധ്യാപകകെ അപമാനിച്ചുവെന്ന് കാട്ടി കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എഡിജിപി മനോജ് എബ്രഹാമിന് നല്‍കിയ പരാതിയിലാണ് നടപടി.

online class

സംഭവത്തില്‍ യുവജന കമ്മീഷനും സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. അധ്യാപകര്‍ക്കെതിരെ ലൈംഗിക ചുവയോടുള്ള ട്രോളുകളും പോസ്റ്ററുകളും കമന്റും പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

ഇത്തരം വികൃതമായ കമന്റുകളും പോസ്റ്റുകളുമിട്ട് ആനന്ദം കൊള്ളുന്നവരുടെ മനോനില അപകടകരവും പ്രബുദ്ധ കേരളത്തിന് അപമാനകരവുമാണെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം പറഞ്ഞിരുന്നു. അധ്യാപികമാരുടെ ചിത്രങ്ങള്‍ വരെ മോശമായ വിധത്തില്‍ ഉപയോഗിച്ചിരിക്കുന്നു. അറപ്പുളവാക്കുന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ആരംഭിക്കുകയും ചെയ്തിട്ടുള്ള പ്രതികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് യുവജനകമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപെട്ടിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ക്ലാസ് എടുത്ത അധ്യാപകരുടെ ചിത്രങ്ങള്‍ സ്‌ക്രീന്‍ഷോട്ട് എടുത്തും അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് കുടുംബത്തോട് ഒപ്പമുളള ഫോട്ടോ അടക്കം എടുത്തുമാണ് ഒരു കൂട്ടം ദുരുപയോഗം ചെയ്യുന്നത്. ടീച്ചര്‍മാരുടെ പേരില്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമടക്കം ഫാന്‍/ ആര്‍മി പേജുകളും തുടങ്ങിയിട്ടുണ്ട്. അശ്ലീല കമന്റുകള്‍ കാരണം ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ വീഡിയോയില്‍ കമന്റ് ചെയ്യാനുളള ഓപ്ഷന്‍ നീക്കം ചെയ്തിരിക്കുകയാണ്.

ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കൈറ്റ് വിക്ടേഴ്‌സ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് വ്യക്തമാക്കിയിരുന്നു. '' കൊച്ചുകുട്ടികള്‍ക്ക് കാണുന്നതിനായി 'ഫസ്റ്റ് ബെല്ലില്‍ ' അവതരിപ്പിച്ച വീഡിയോകള്‍ പോലും സഭ്യതയുടെ എല്ലാ അതിരുകളും കടന്ന് ( നിര്‍ദ്ദോഷമായ ട്രോളുകള്‍ക്കപ്പുറം) സൈബറിടത്തില്‍ ചിലര്‍ അവതരിപ്പിക്കുന്നത് കണ്ടു. ഇത് അത്യന്തം വേദനാജനകമാണ്. ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോവുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.

പണി വരുന്നുണ്ടവറാച്ചാ... 'ബ്ലൂ ടീച്ചർ ആർമി', കേട്ടാൽ അറയ്ക്കുന്ന അശ്ലീലം! തൊലിയുരിഞ്ഞ് കേരളം, നടപടി!പണി വരുന്നുണ്ടവറാച്ചാ... 'ബ്ലൂ ടീച്ചർ ആർമി', കേട്ടാൽ അറയ്ക്കുന്ന അശ്ലീലം! തൊലിയുരിഞ്ഞ് കേരളം, നടപടി!

 കൊവിഡിനെ തുടര്‍ന്ന് മാറ്റി വെച്ച എസ്എസ്‌സി റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ ഓഗസ്റ്റ് മുതല്‍ കൊവിഡിനെ തുടര്‍ന്ന് മാറ്റി വെച്ച എസ്എസ്‌സി റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ ഓഗസ്റ്റ് മുതല്‍

English summary
Defamatory Comments against teachers:Cyber Crime Police Lodged a Complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X