അപകീര്‍ത്തികരമായ പരാമര്‍ശം, കെ സുധാകരനെതിരെ കോടതിയലക്ഷ്യ നടപടി;അനുമതി നൽകി എജി
തിരുവനന്തപുരം; കെ സുധാകരൻ എംപിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അഡ്വക്കേറ്റ് ജനറൽ അനുമതി നൽകി. ഷുഹൈബ് വധക്കേസിൽ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമർശത്തിലാണ് നടപടി.അഡ്വ ജനാർദ്ദന ഷേണായിയുടെതാണ് പരാതി.

ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന വിധിക്കെതിരെയായിരുന്നു സുധാകരൻ രംഗത്തെത്തിയത്. വിധി പറഞ്ഞ ജഡ്ജിയുടെ മനോനില തകരാറിലാണെന്നും വിധി മ്ലേച്ചം ആണെന്നുമായിരുന്നു സുധാകരന്റെ പരാമർശം.അസംകാരനായ വക്കീൽ വന്നപ്പോൾ കോടതിയുടെ മനസ്സുമാറി.ഇത്തരം നിലവാരമില്ലാത്ത വിധി പ്രസ്താവം ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തും എന്നിങ്ങനെയായിരുന്നു സുധാകരന്റെ വാക്കുകൾ. കണ്ണൂരിൽ പൊതുയോഗത്തിൽ വെച്ചായിരുന്നു പരാമർശം.
ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം
2018 ലായിരുന്നു യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയയാിരുന്നു ഷുഹൈബ് കൊല്ലപ്പെട്ടത്. 2019 ആഗസ്റ്റിൽ സർക്കാർ നൽകിയ അപ്പീലിൽ ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബഞ്ച് ഷുഹൈബ് വധകേസ് സിബിഐക്ക് വിട്ട ഉത്തരവ് റദ്ദ് ചെയ്തിരുന്നു. ഇതിനെതിരെയാണ് സുധാകരൻ രംഗത്തെത്തിയത്.
സൂപ്പർ കൂൾ ലുക്കിൽ കരിഷ്മ തന്ന,നടിയുടെ പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications