Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ കോണ്ഗ്രസ്സിന്റെ മാർക്സിസ്റ്റ് വിരുദ്ധത ഇനിയെങ്കിലും ഉപേക്ഷിക്കുമോ: എംവി ജയരാജന്‍

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പുകളിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എംവി ജയരാജന്‍. കേരളത്തിലെ കോണ്ഗ്രസ്സിന്റെ മാർക്സിസ്റ്റ് വിരുദ്ധത ഇനിയെങ്കിലും ഉപേക്ഷിക്കുമോയെന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം ചോദിക്കുന്നത്.

ബി ജെ പിയെ നേരിടാൻ കോൺഗ്രസിന് ആവില്ലെന്നും എ എ പിയിടെ മിന്നുന്ന വിജയവും യൂപിയിൽ സമാജ് പാർട്ടിയുടെ മുന്നേറ്റവും പ്രാദേശിക പാർട്ടികളുടെ പ്രസക്തി ചൂണ്ടിക്കാട്ടുന്നതാണെന്നുമാണ് തിരഞ്ഞെടുപ്പ് ഫലം ഒറ്റനോട്ടത്തിൽ പരിശോധിച്ചാൽ വ്യക്തമാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

കേരളത്തിലെ കോണ്ഗ്രസ്സിന്റെ മാർക്സിസ്റ്റ് വിരുദ്ധത

കേരളത്തിലെ കോണ്ഗ്രസ്സിന്റെ മാർക്സിസ്റ്റ് വിരുദ്ധത ഇനിയെങ്കിലും ഉപേക്ഷിക്കുമോ..?

കോൺഗ്രസിന്റെ ചരിത്രത്തിലെ ദയനീയമായ പരാജയമാണ് അഞ്ചങ്കത്തിലുണ്ടായത്. ആകെയുള്ള അറന്നൂറ്റി തൊണ്ണൂറ് സീറ്റുകളിൽ കോൺഗ്രസിന് ലഭിച്ചത് കേവലം അമ്പത്താറ് മാത്രം അതാവട്ടെ 8.11ശതമാനം ആണ്. ഇരുപത്തെട്ട് സംസ്ഥാനങ്ങളിൽ കോണ്ഗ്രസ് ഭരിക്കുന്നത് ഇപ്പോൾ രാജസ്ഥാനും ഛത്തീസ്ഗഡും. യുപിയിൽ കോൺഗ്രസിന് ജയിക്കാനായത് കേവലം രണ്ട് സീറ്റ് മാത്രം.2017ൽ ഏഴ് സീറ്റുണ്ടായിരുന്നു. ഗോവയിൽ മുൻപ് പതിനേഴു സീറ്റുണ്ടായ സ്ഥാനത്ത് ഇപ്പോൾ പന്ത്രണ്ട്. മണിപ്പൂരിൽ ഇരുപതെട്ടിന്റെ സ്ഥാനത്ത് ഇപ്പോൾ അഞ്ച്.

ബീച്ചിലൊരു ചില്ലിങ്ങ്: വൈറലായി പ്രിയതാരം അന്ന ബെന്നിന്റെ പുത്തന്‍ ചിത്രങ്ങള്‍

പഞ്ചാബിൽ എഴുപത്തി ഏഴിന്റെ സ്ഥാനത്ത് കേവലം പതിനെട്ട്

പഞ്ചാബിൽ എഴുപത്തി ഏഴിന്റെ സ്ഥാനത്ത് കേവലം പതിനെട്ട്. ഇത്തരത്തിൽ നാലിടത്തും കോൺഗ്രസിന് മൂലക്കിരിക്കേണ്ടി വന്നു. ഉത്തരാഖണ്ഡ് ആണ് രണ്ടായിരത്തി പതിനേഴിനെക്കാൾ സീറ്റ് കിട്ടിയ ഏകസംസ്ഥാനം. റായിബറേലിയിലും തിരിച്ചടിയുണ്ടായി. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വം ഏഷിയില്ല. കോൺഗ്രസിന്റെ മൃദുഹിന്ദുത്വസമീപനം തീവ്രഹിന്ദുത്വ ശക്തികൾക്ക് നേട്ടമായി

തമ്മിലടിമൂലമാണ് പഞ്ചാബിൽ കോൺഗ്രസിനു ഭരണം നഷ്ടമായത്

തമ്മിലടിമൂലമാണ് പഞ്ചാബിൽ കോൺഗ്രസിനു ഭരണം നഷ്ടമായത്. ഈ പരാജയത്തിൽ മതനിരപേക്ഷ വിശ്വാസികൾക്ക് ആശ്വസിക്കാൻ ആവില്ല. കാരണം തീവ്ര വലതുപക്ഷ ശക്തികളാണ് നാല് സംസ്ഥാനങ്ങളിലും അധികാരത്തിലെത്തിയത്. ജനവിരുദ്ധ ആഗോളവൽക്കരണവും ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഹിന്ദുത്വ അജണ്ടയും കൂടുതൽ ശക്തമായി നടപ്പാക്കാൻ ബിജെപി ഇതൊരു അവസരമായി കണക്കിലെടുക്കുന്നു.ജനവിധിയെക്കുറിച്ച് പ്രധാനമന്ത്രിയുടെ പ്രതികരണം അത്തരത്തിലാണ് ജനവിധിയിൽ ആഹ്ലാദിക്കുകയും ബിജെപി പ്രവർത്തകർക്ക് വേണ്ടി ഈ വിജയം സമർപ്പിക്കുകയും ചെയ്യുന്നു എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. സംഘികൾ കൂടുതൽ അഹങ്കാരികൾ ആവും.

ഒൻപതും സീറ്റുകൾ ബി ജെ പിക്ക് 2017നെ നേക്കാൾ കുറയുകയും

ന്യൂനപക്ഷ വേട്ടയും ഇന്ധന വിലക്കയറ്റം അടക്കമുള്ള ജനവിരുദ്ധ നടപടികളും കൂടുതൽ തീവ്രമായി നടപ്പാക്കുന്നു. എന്നാൽ യുപിയിൽ അമ്പത്തി ഏഴും ഉത്തരാഖണ്ഡിൽ ഒൻപതും സീറ്റുകൾ ബി ജെ പിക്ക് 2017നെ നേക്കാൾ കുറയുകയും പഞ്ചാബിൽ കേവലം രണ്ടു സീറ്റിൽ ഒതുങ്ങേണ്ടി വരികയും ചെയ്തിട്ടുണ്ട്. വെറുപ്പിന്റെ രാഷ്ട്രീയക്കാരനായ കാവിക്കാർ യു പിയിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണം അത്യന്തം ഹീനമായിരുന്നു.

ബി ജെ പിയെ നേരിടാൻ കോൺഗ്രസിന് ആവില്ലെന്നും എ എ പി

" എതിരാളികൾ ജിന്നയുടെ ആൾക്കാരാണ് എന്നും അവർ ജയിച്ചാൽ ഹിന്ദുക്കൾ നാടുവിട്ടു പോകേണ്ടി വരുമെന്നും രാമ ഭക്തന്മാരുടെ ചോര കൊണ്ടാണ് സമാജ് വാദി പാർട്ടിക്കാർ ധരിക്കുന്ന തൊപ്പി ചുവന്നത് എന്നും അത് അപകടത്തിന്റെ സൂചന ആണെന്നും പ്രധാനമന്ത്രി പോലും തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിൽ പ്രസംഗിച്ചു. ബി ജെ പിയെ നേരിടാൻ കോൺഗ്രസിന് ആവില്ലെന്നും എ എ പിയിടെ മിന്നുന്ന വിജയവും യൂപിയിൽ സമാജ് പാർട്ടിയുടെ മുന്നേറ്റവും പ്രാദേശിക പാർട്ടികളുടെ പ്രസക്തി ചൂണ്ടിക്കാട്ടുന്നതാണെന്നുമാണ് തിരഞ്ഞെടുപ്പ് ഫലം ഒറ്റനോട്ടത്തിൽ പരിശോധിച്ചാൽ വ്യക്തമാവുന്നത്. ഇതൊക്കെ കോൺഗ്രസിന്റെ മാർക്സിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെ തിരുത്തിക്കാൻ ഉപകരിക്കുമോ..?

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+