കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയിൽ നിർമിക്കുന്ന ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് മുതൽക്കൂട്ടാകുമെന്ന് രാജ്നാഥ് സിങ്

ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യ വിമാനവാഹിനിക്കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്

Google Oneindia Malayalam News

കൊച്ചി: കൊച്ചിൻ ഷിപ്പ്യാഡിൽ നിർമിക്കുന്ന ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് മുതൽകൂട്ടാകുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. വിമാനവാഹിനിക്കപ്പലിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ കൊച്ചിലെത്തിയതായിരുന്നു അദ്ദേഹം. ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യ വിമാനവാഹിനിക്കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്.

INS Vikrant

വിക്രാന്തിന്റെ സീ ട്രയൽസ് ഉടൻ തന്നെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിന് മുന്നോടിയായണ് ബേസിൻ ട്രയൽസ് പൂർത്തിയായ ഐഎൻഎസ് വിക്രാന്ത് കാണാൻ മന്ത്രി നേരിട്ടെത്തിയത്. നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ്ങും മന്ത്രിക്കൊപ്പമുണ്ട്. ഈ വർഷം തന്നെ കപ്പൽ പ്രവർത്തന സജ്ജമാക്കി നാവിക സേനയുടെ ഭാഗമാകുമെന്നാണ് പ്രഖ്യാപനം.

കടലിലേക്കു കൊണ്ടുപോയി യന്ത്രസംവിധാനങ്ങള്‍ എല്ലാം പ്രവര്‍ത്തിപ്പിച്ചു പരിശോധനകള്‍ നടത്തുകയും കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നുറപ്പാക്കുകയും ചെയ്യാനാണു സീ ട്രയല്‍സ് നടത്തുന്നത്. അതേസമയം കോവിഡ് മൂലം കപ്പലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകിയിട്ടുണ്ട്. എന്നാൽ പരമാവധി വേഗത്തിൽ നിർമാണം പൂർത്തീകരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

കമ്മീഷൻ അധ്യക്ഷ ജോസഫൈനെതിരെ കെഎസ്യു പ്രതിഷേധം- ചിത്രങ്ങൾ

വ്യാഴാഴ്ച രാത്രിയോടെയാണ് കേന്ദ്രമന്ത്രി കൊച്ചിയിലെത്തിയത്. ഇന്ന് നാവികസേന ആസ്ഥാനത്ത് നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന രാജ്നാഥ് സിങ് മുതിർന്ന ഉദ്യോഗസ്ഥരുമായും സംവദിക്കും. കോവിഡ് പ്രതിരോധത്തിനായി സേന വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ മന്ത്രിക്കു പരിചയപ്പെടുത്തുന്നതിന് പ്രസന്റേഷനും ഒരുക്കിയിട്ടുണ്ട്. ഇന്ന് തന്നെ അദ്ദേഹം ഡൽഹിക്ക് മടങ്ങും.

അനസൂയ ഭരദ്വാജിന്റെ ആരും കാണാത്ത ചിത്രങ്ങള്‍; പുതിയ ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
Delta plus virus centrals guideline for kerala

English summary
Defense minister Rajnath singh visit cochin shipyard and reviews progress of INS Vikrant construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X