കോട്ടത്ത് കൊവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കാൻ വൈകിയ സംഭവം; പ്രതികരണവുമായി മന്ത്രി
കോട്ടയം; ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ച രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയ സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യ മന്ത്രി കെകെ ശൈലജ. കൊവിഡ് പരിശോധനാഫലം പോസിറ്റീവാണെന്ന് രോഗിയെ അറിയിച്ചിരുന്നെന്നും ആംബുലന്‍സ് അയക്കുന്ന കാര്യവും പറഞ്ഞിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് തൊട്ട് മുൻപാണ് പരിശോധന ഫലം വന്നത്. അപ്പോള്‍ത്തന്നെ രോഗിയെ വിവരമറിയിച്ചു. ആംബുലന്‍സ് അയക്കുന്ന കാര്യവും പറഞ്ഞിരുന്നു.കൊവിഡ് നിരീക്ഷണത്തിലിരിക്കുന്ന ആളാണ് ഇദ്ദേഹമെന്നും മന്ത്രി വ്യക്തമാക്കി.

കോട്ടയം മണര്‍കാട്ടും ചാന്നാനിക്കാടുമുള്ള രണ്ടു രോഗികളെ ഇന്ന് രോഗം സ്ഥിരീകരിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റാന്‍ വൈകിയതായി പരാതി ഉയർന്നിരന്നു. ടെസ്റ്റ് പോസറ്റീവ് ആണെന്ന് പറഞ്ഞിട്ടും ആംബുലൻസ് എത്തിയില്ലെന്നായിരുന്നു ബന്ധുക്കൾ ഉയർത്തിയ ആരോപണം. അതേസമയം മണർകാട് രോഗം സ്ഥിരീകരിച്ച വ്യക്തി പലതവ ക്വാറന്റീൻ ലംഘിച്ചെന്ന് റിപ്പോർട്ടുണ്ട്. മൂന്ന് ദിവസം മുൻപ് ഇയാൾ പനി വന്നതിനെ തുടർന്ന് പാമ്പാടി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഇന്ന് കോട്ടയത്ത് ആറ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1. കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി(40) മുട്ടമ്പലം സ്വദേശി. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.2. കുഴിമറ്റം സ്വദേശിനി(56). രോഗം സ്ഥിരീകരിച്ച തിരുവനന്തപുരത്തുനിന്ന് എത്തിയ ആരോഗ്യപ്രവര്‍ത്തകന്റെ ബന്ധു.3. മണര്‍കാട് സ്വദേശിയായ ട്രക്ക് ഡ്രൈവര്‍(43). കോഴിക്കോട് ജില്ലയില്‍ പോയിരുന്നു.4. ആക്രി കച്ചവടം ചെയ്യുന്ന തമിഴ്‌നാട് സ്വദേശി(46) ചങ്ങനാശേരിയില്‍ താമസിക്കുന്നു. തൂത്തുക്കുടിയില്‍ പോയിരുന്നു.5. സേലത്തുനിന്ന് വന്ന ബാങ്ക് ജീവനക്കാരി(28). മേലുകാവുമറ്റം സ്വദേശിനി.6. കോട്ടയത്തെ ആരോഗ്യപ്രവര്‍ത്തകന്‍(40). വടവാതൂര്‍ സ്വദേശി. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.
കോട്ടയത്ത് കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ എറണാകുളം- കോട്ടയം ജില്ലാ അതിര്‍ത്തി അടച്ചു. അവശ്യസര്‍വീസുകള്‍ക്ക് നിയന്ത്രണം ബാധകമല്ല.ജില്ലയില്‍ നിന്ന് പ്രത്യേക അനുമതിയില്ലാതെ വരുന്ന ആരേയും അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല. ജില്ലയെ റെഡ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ അയമനം,വെള്ളൂർ അയർകുന്നം, തലയോലപറമ്പ് പഞ്ചായത്തുകൾ ഹോട്ട് സ്പോട്ടാണ്.












Click it and Unblock the Notifications