• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

പ്രചരണത്തിന് പ്രവര്‍ത്തകര്‍ എത്തുന്നില്ല; ഇവന്‍റ് മാനേജ്മെന്‍റുകാരെ ഇറക്കാനൊരുങ്ങി തരൂര്‍ ക്യാംപ്

തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്‍റെ പ്രചരണത്തിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുന്നില്ലെന്ന ആരോപണം കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായിരുന്നു. ഡിസിസി സെക്രട്ടറി ഉള്‍പ്പടേയുള്ളവര്‍ ഈ വിഷയത്തില്‍ പരാതിയുമായി രംഗത്ത് എത്തുകയും ചെയ്തു.

'യുദ്ധം' ജയിക്കാന്‍ പ്രിയങ്ക; യുപിയില്‍ നഷ്ടപ്രതാപം തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസിന്‍റെ വജ്രായുധം

ശശി തരൂര്‍, സി ദിവാകരന്‍, കുമ്മനം രാജശേഖരന്‍ എന്നിങ്ങനെ മൂന്ന് ശക്തരായ സ്ഥനാര്‍ത്ഥികള്‍ ഇഞ്ചോടിഞ്ച് പോരാടുമ്പോള്‍ പ്രവചനാതീതമാവുകയാണ് തിരുവനന്തപുരത്തെ ഫലം. ഈ ഘട്ടത്തിലാണ് കോണ്‍ഗ്രിലെ ചിലര്‍ ബിജെപിക്ക് വോട്ട് മറിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമാവുന്നത്.. വിശദ വിവരങ്ങള്‍ ഇങ്ങനെ..

ഫേസ്ബുക്കില്‍

ഫേസ്ബുക്കില്‍

ശശി തരൂരിന്‍റ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഹകിരിക്കുന്നില്ലെന്ന പരാതിയുമായി ഡിസിസി ജനറല്‍ സെക്രട്ടറിയുള്‍പ്പടേയുള്ള നേതാക്കള്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ചിലര്‍ ഒളിച്ചോടുകയാണെന്നായിരുന്നു ഡിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീശ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചത്.

പാര്‍ട്ടി പ്രവര്‍ത്തകരും

പാര്‍ട്ടി പ്രവര്‍ത്തകരും

ഇവര്‍ക്കെതിരെ നേതൃത്വത്തിന് പരാതി നല്‍കുമെന്നും തമ്പാനൂര്‍ സതീഷ് വ്യക്തമാക്കുന്നു. സതീഷിന്‍റെ ആരോപണം ശരിവെക്കുന്ന തരത്തിലുള്ള പ്രതിരകരണങ്ങളാണ് മണ്ഡലത്തിലെ നേമം, മണക്കാട് ഭാഗത്തുള്ള പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടാവുന്നത്.

കെപിസിസി മുന്നറിയിപ്പ്

കെപിസിസി മുന്നറിയിപ്പ്

നേമം, വട്ടീയൂര്‍ക്കാവ് ഉള്‍പ്പടേയുള്ള മേഖലകളില്‍ വലിയ അട്ടിമറി സാധ്യതകള്‍ നടക്കുന്നതായി ബോധ്യപ്പെട്ടതോടെ കര്‍ശന നടപടികളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ശശി തരൂര്‍ തോറ്റാൽ കർശന അച്ചടക്കനടപടി ഉണ്ടാകുമെന്ന് ജില്ലയിലെ ചില നേതാക്കൾക്ക് കെപിസിസി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മെല്ലെപ്പോക്ക്

മെല്ലെപ്പോക്ക്

ബിജെപിക്ക് സ്വാധീനമുള്ള മേഖലകളിലെ തരൂരിന്‍റെ പ്രചരണത്തിലെ മെല്ലെപ്പോക്കും അടിയൊഴുക്കുകളുടെ സൂചനകളും വ്യക്തമായതോടെയാണ് വിഷയത്തില്‍ നേതൃത്വത്തിന്‍റെ അടിയന്തര ഇടപെടലുണ്ടായത്.

നിരവധി പരാതികള്‍

നിരവധി പരാതികള്‍

മണ്ഡലത്തിന്‍റെ പലയിടത്തും സ്ക്വാഡുപ്രവര്‍ത്തനം പോലും ഇതുവരെ നടത്തിയിട്ടില്ല, നോട്ടീസ് വിതരണം പൂർത്തിയായില്ല, വാഹനപര്യടനത്തിൽ ഏകോപനമില്ല, സ്വീകര ചടങ്ങുകള്‍ പ്രവര്‍ത്തകരുടെ പങ്കാളിത്വം വേണ്ടത്രയില്ല തുടങ്ങി നിരവധി പരാതികളാണ് ഉയരുന്നത്.

തരൂർ

തരൂർ

പക്ഷെ തരൂർ പരസ്യമായി ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. എന്നാല്‍ ഒരു പരാതിയും ജില്ലാ നേതൃത്വത്തിന് കിട്ടിയില്ലെന്നാണ് ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍ നല്‍കുന്ന വിശദീകരണം.

സ്വന്തം നിലക്ക്

സ്വന്തം നിലക്ക്

അതേസമയം, പ്രാദേശിക നേതാക്കള്‍ പ്രചാരണം ഉഷാറാക്കിയില്ലെങ്കിൽ സ്വന്തം നിലക്ക് ഇവൻറ് മാനേജ്മെന്‍റ് ഗ്രൂപ്പുകളെ രംഗത്തിറക്കാി പ്രചാരണം നടത്താന്‍ വരെ തരൂർ ക്യാമ്പ് ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വ്യക്തിപരം

വ്യക്തിപരം

ഫേസ്ബുക്കിലൂടെ ഡിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷ് ചിലരുടെ മെല്ലെപ്പോക്കിനെതിരെ രംഗത്ത് വന്നത് വ്യക്തിപരമായ ചില പ്രശ്നങ്ങൾ കൊണ്ടാണ്. സതീഷിന് പുതിയ മണ്ഡലത്തിന്റെ ചുമതല നൽകിയെന്നും നെയ്യാറ്റിൻകര സനൽ വ്യക്തമാക്കുന്നു.

കുമ്മനത്തെ ജയിപ്പിക്കാന്‍

കുമ്മനത്തെ ജയിപ്പിക്കാന്‍

ശശിതരൂരിനെ തോല്‍പ്പിച്ച് കുമ്മനം രാജശേഖരന്‍റെ വിജയമുറപ്പിക്കാനായി കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് മണ്ഡലത്തിലെ ഇടതുമുന്നണി ആരോപിക്കുന്നത്. ഇതിന്‍റെ തെളിവാണ് സതീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റെന്നും ഇടത് കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

നേമത്ത്

നേമത്ത്

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ച നേമത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒ രാജഗോപാലിന് വോട്ട് മറിച്ചതായി ആരോപണമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് എതാനും പ്രാദേശിക നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുക്കുകയും ചെയ്തിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ്; തിരുവനന്തപുരം മണ്ഡലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
delay in election campaign kpcc warns district congress leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more