കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതിലിലെ കൈപ്പത്തി മായ്ച്ച് താമര വരച്ചു; തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു

Google Oneindia Malayalam News

തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ പ്രചരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമാവുന്നു. തരുരൂനായി മുതിര്‍ന്ന നേതാക്കള്‍ പ്രചരണത്തിന് രംഗത്തിറങ്ങുന്നില്ലെ ഡിസിസി സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റോടെ പാര്‍ട്ടിയിലെ പ്രശ്നങ്ങല്‍ പരസ്യമായ വിഴുപ്പലക്കുകളിലേക്ക് മാറിയിരിക്കുകയാണ്.

<strong>മോദി നാളെ കോഴിക്കോട്; ലക്ഷ്യം വയനാടും രാഹുല്‍ ഗാന്ധിയും, കൂടുതല്‍ നേതാക്കള്‍ കേരളത്തിലെത്തും</strong>മോദി നാളെ കോഴിക്കോട്; ലക്ഷ്യം വയനാടും രാഹുല്‍ ഗാന്ധിയും, കൂടുതല്‍ നേതാക്കള്‍ കേരളത്തിലെത്തും

പ്രചരണത്തിലെ മെല്ലേപ്പോക്കിന് പിന്നില്‍ വിഎസ് ശിവകുമാര്‍ എംഎല്‍എയാണെന്ന മട്ടില്‍ സമൂഹമാധ്യമങ്ങളില്‍ ആരോപണമുയര്‍ന്നിരിന്നു. ഇത്തരം ആരോപണങ്ങളെ തള്ളിയ ശിവകുമാര്‍ പ്രചരണങ്ങള്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തു. ആരോപണങ്ങളെ ശിവകുമാര്‍ നിഷേധിക്കുമ്പോഴും തിരുവനന്തപുരത്ത് തരൂരിന്‍റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ് എന്നതാണ് വാസ്തവം.

ബിജെപിയെ സഹായിക്കാന്‍

ബിജെപിയെ സഹായിക്കാന്‍

തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങല്‍ വ്യാജമാണെന്നും വ്യക്തിഹത്യക്കെതിരെ പോലീസിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കുമെന്നും തനിക്കെതിരായ പ്രചാരണം ബിജെപിയെ സഹായിക്കാനാണെന്നും ശിവകുമാര്‍ പ്രസ്താവനയില്‍ പറയുന്നു.

ബിജെപിയില്‍ ചേര്‍ന്നു

ബിജെപിയില്‍ ചേര്‍ന്നു

എന്നാല്‍ ഇതിനിടെയാണ് ശിവകുമാറിന്‍റെ നടപടികള്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി നേതാവ് കല്ലിയൂര്‍ മുരളി ബിജെപിയില്‍ ചേര്‍ന്നത്. വിഎസ് ശിവകുമറിനെകൂടാതെ തമ്പാനൂര്‍ രവിക്കെതിരേയും കല്ലിയൂര്‍ മുരളി ആരോപണമുന്നയിക്കുന്നു.

കോണ്‍ഗ്രസില്‍ നിന്നിട്ട് കാര്യമില്ല

കോണ്‍ഗ്രസില്‍ നിന്നിട്ട് കാര്യമില്ല

സ്വന്തം വീടിന്‍റെ മതിലില്‍ തരൂരിന്‍റെ പ്രചരണത്തിനായി വരച്ചു ചേര്‍ത്ത കൈപ്പത്തി ചിഹ്നം മായ്ച്ച് താമര വരച്ചു ചേര്‍ത്താണ് ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറിയായ കല്ലിയൂര്‍ മുരളി ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇനി കോണ്‍ഗ്രസില്‍ നിന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനം കിട്ടാത്ത പ്രതിഷേധം

സ്ഥാനം കിട്ടാത്ത പ്രതിഷേധം

എന്നാൽ ഡിസിസി പുനഃസംഘടനയിൽ സ്ഥാനം കിട്ടാത്തതുകൊണ്ടുള്ള പ്രതിഷേധമാണ് കല്ലിയൂർ മുരളിയുടെ പാര്‍ട്ടി മാറ്റത്തിന് പിന്നിലെന്നാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്‍റെ മറുപടി. മുരളിയുടെ പാർട്ടിമാറ്റത്തിന് തരൂരിന്‍റെ പ്രചാരണവുമായി ബന്ധമില്ലെന്നും കോൺഗ്രസ് വിശദീകരിക്കുന്നു

 നേമത്ത്

നേമത്ത്

നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് ഒ രാജഗോപാലിന്‍റെ ജയവും തിരുവനന്തപുരം സെൻട്രലിൽ ശിവകുമാറിന്‍റെ ജയവും കോൺഗ്രസ്-ബിജെപി ഒത്ത് തീർപ്പിന്‍റെ ഭാഗമാണെന്ന ആരോപണം ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തെ ഉന്നയിച്ചിരുന്നു. അതേ ആരോപണം തന്നെയാണ് ഇപ്പോള്‍ വീണ്ടും ചിലര്‍ സജീവമാക്കിയിരിക്കുന്നത്.

പരാതി

പരാതി

പ്രചാരണത്തിനാളില്ലെന്ന ശശിതരൂരിന്‍റെ ക്യാംപിന്‍റെ പരാതിക്ക് പിന്നാലെയാണ് നേതാക്കളുടെ പരസ്യമായി വിഴുപ്പലക്കലുകള്‍ മറനീക്കി പുറത്തു വന്നത്. പ്രവര്‍ത്തിക്കാത്ത മുതിര്‍ന്ന നേതാക്കളടക്കമുള്ളവരുടെ പേരില്‍ പരാതി നല്‍കുമെന്നും ഡിസിസിസെക്രട്ടറി തമ്പാനൂര്‍ സതീശ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

ശശി തരൂര്‍ തോറ്റാൽ

ശശി തരൂര്‍ തോറ്റാൽ

നേമം, വട്ടീയൂര്‍ക്കാവ് ഉള്‍പ്പടേയുള്ള മേഖലകളില്‍ വലിയ അട്ടിമറി സാധ്യതകള്‍ നടക്കുന്നതായി ബോധ്യപ്പെട്ടതോടെ കര്‍ശന നടപടികളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രംഗത്ത് എത്തിയിട്ടുണ്ട്. ശശി തരൂര്‍ തോറ്റാൽ കർശന അച്ചടക്കനടപടി ഉണ്ടാകുമെന്ന് ജില്ലയിലെ ചില നേതാക്കൾക്ക് കെപിസിസി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മെല്ലെപ്പോക്ക്

മെല്ലെപ്പോക്ക്

ബിജെപിക്ക് സ്വാധീനമുള്ള മേഖലകളിലെ തരൂരിന്‍റെ പ്രചരണത്തിലെ മെല്ലെപ്പോക്കും അടിയൊഴുക്കുകളുടെയും സൂചന വ്യക്തമായതോടെയാണ് വിഷയത്തില്‍ നേതൃത്വത്തിന്‍റെ അടിയന്തര ഇടപെടലുണ്ടായത്.

നിരവധി പരാതികള്‍

നിരവധി പരാതികള്‍

മണ്ഡലത്തിന്‍റെ പലയിടത്തും സ്ക്വാഡുപ്രവര്‍ത്തനം പോലും ഇതുവരെ നടത്തിയിട്ടില്ല, നോട്ടീസ് വിതരണം പൂർത്തിയായില്ല, വാഹനപര്യടനത്തിൽ ഏകോപനമില്ല, സ്വീകര ചടങ്ങുകള്‍ പ്രവര്‍ത്തകരുടെ പങ്കാളിത്വം വേണ്ടത്രയില്ല തുടങ്ങി നിരവധി പരാതികളാണ് ഉയരുന്നത്.

സ്വന്തം നിലക്ക്

സ്വന്തം നിലക്ക്

പ്രാദേശിക നേതാക്കള്‍ പ്രചാരണം ഉഷാറാക്കിയില്ലെങ്കിൽ സ്വന്തം നിലക്ക് ഇവൻറ് മാനേജ്മെന്‍റ് ഗ്രൂപ്പുകളെ രംഗത്തിറക്കാി പ്രചാരണം നടത്താന്‍ വരെ തരൂർ ക്യാമ്പ് ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വിശദീകരണം

വിശദീകരണം

അതേസമയം, ഫേസ്ബുക്കിലൂടെ ഡിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷ് ചിലരുടെ മെല്ലെപ്പോക്കിനെതിരെ രംഗത്ത് വന്നത് വ്യക്തിപരമായ ചില പ്രശ്നങ്ങൾ കൊണ്ടാണ്. സതീഷിന് പുതിയ മണ്ഡലത്തിന്റെ ചുമതല നൽകിയെന്നും നെയ്യാറ്റിൻകര സനൽ വ്യക്തമാക്കുന്നു.

ഇടതുമുന്നണി ആരോപിക്കുന്നത്

ഇടതുമുന്നണി ആരോപിക്കുന്നത്

ശശിതരൂരിനെ തോല്‍പ്പിച്ച് കുമ്മനം രാജശേഖരന്‍റെ വിജയമുറപ്പിക്കാനായി കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് മണ്ഡലത്തിലെ ഇടതുമുന്നണി ആരോപിക്കുന്നത്. ഇതിന്‍റെ തെളിവാണ് സതീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റെന്നും ഇടത് കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ്; തിരുവന്തപുരത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
delay in shashi tharoor campaign frustration in congress camp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X