കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിസ്ഥിതി സെസ് ആയി 787 കോടി രൂപ കിട്ടിയിട്ടും ദില്ലി സര്‍ക്കാര്‍ ചെലവിട്ടത് 93 ലക്ഷം മാത്രം

  • By Desk
Google Oneindia Malayalam News

ദില്ലി: അന്തരീക്ഷ മലിനീകരണം ഗുരുതരമായി തുടjരുന്ന സാഹചര്യത്തില്‍ ദില്ലി ആംആദ്മി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി പുതിയ വിവരാവകാശ വെളിപ്പെടുത്തല്‍. പരിസ്തിതി സെസ്സിന്റെപേരില്‍ അരവിന്ദ് കെജ്രിവാള്‍ ഗവണ്‍മെന്റ് 787 കോടി നികുതി പിരിച്ചെടുത്തെങ്കിലും അതിന്റെ ചെറിയ ശതമാനം മാത്രമാണ് ചിലവഴിച്ചതെന്ന് വിവരാവകശ പ്രവര്‍ത്തകനായ സഞ്ജീവ് ജെയ്‌നാണ് സംഭവം വിവരാവകാശ നിയമത്തിലൂടെ പുറത്ത് കൊണ്ടുവന്നത്.

ജോലി ഭിക്ഷാടനം, വരുമാനം ലക്ഷങ്ങൾ; ഇവരാണ് ഇന്ത്യയിലെ ഏറ്റവും ധനികരായ പിച്ചക്കാ‍ർ

2015ല്‍ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതലുള്ള രണ്ട് വര്‍ഷത്തെ കണക്കാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അന്തരീക്ഷ മലിനീകരണം ഉള്‍പ്പെടെ പരിസ്ഥിത സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ ഫണ്ടില്‍ നിന്നു ചെലവഴിച്ചത് 93 ലക്ഷം രൂപ മാത്രമാണ്. അതായത് ലഭിച്ച തുകയുടെ 0.12ശതമാനം മാത്രമാണെന്നാണ് വിവരാവകാശ രേഖ പറയുന്നത്.

delhi

ട്രക്കുകള്‍ക്കും വലിയഭാരം കൂടിയ വാഹനങ്ങള്‍ക്കും ദില്ലിയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ കാര്‍ഷിക വിളവെടുത്ത പാടങ്ങളില്‍ തീയിട്ടതാണ് ദില്ലിയ്ക്ക് ഇത്ര വലിയ മലിനീകരണ പ്രശ്‌നങ്ങള്‍ക്ക് വഴി വെച്ചത് എന്നാണ് അരവിന്ദ് കെജ്രിവാളിന്റെ ആരോപണം. കഴിഞ്ഞാഴ്ച ദില്ലിയില്‍ കനത്ത മൂടല്‍മഞ്ഞ് കാരണം മലിനീകരണം നിയണാതീതമായപ്പോള്‍ ദില്ലി സര്‍ക്കാരിന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം വന്നിരുന്നു.

വായുശുദ്ധി സൂചിക 400 എന്ന ഗുരുതര അളവിലെത്തിയത് വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. സ്‌കൂളുള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ദിവസങ്ങളോളം അവധി പ്രഖ്യാപിച്ചിരുന്നു. ഒറ്റ ഇരട്ട വാഹന നിരോധനം സര്‍ക്കാര്‍ അലോചിച്ചിരുന്നെങ്കിലും പിന്നീട് അത് നടപ്പിലാക്കാന്ർ സാധിച്ചില്ല . നിയന്ത്രണത്തില്‍ നിന്ന് ആരെയും ഒഴിവാക്കേണ്ടതില്ലെന്ന ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍ജിടി) വിധിയെത്തുടര്‍ന്നാണ് വാഹന നിരോധനം നടപ്പിലാക്കാനുള്ള തീരുമാനം പിന്‍വലിച്ചത്.

English summary
delhi aam admi government collecet 787 crores in green fund last two years. but they spend only very less amount for pollution purpose
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X