ഡൽഹിയിൽ ആം ആദ്മി തോൽക്കാനുള്ള 5 കാരണം നിരത്തി സന്തോഷ് പണ്ഡിറ്റ്
കൊച്ചി: ഡൽഹിയിൽ ആം ആദ്മി പരാജയപ്പെടാനുള്ള കാരണം നിരത്തി സന്തോഷ് പണ്ഡിറ്റ്. കോൺഗ്രസ് - ആപ് സഖ്യം ഉണ്ടാവത്തതാണ് പ്രധാന കാരണമായി സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ഡൽഹിയിലും മിനിമം 10 സീറ്റ് എ എ പി യിൽ നിന്ന് കോൺഗ്രസ് കൊടുത്തു സഖ്യമായി മത്സരിച്ചാൽ വീണ്ടും എ എ പി ജയിച്ച് ബി ജെ പി യെ തടയാമായിരുന്നു എന്ന് സന്തോഷ് പറയുന്നു.
സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്..
പണ്ഡിറ്റിൻ്റെ രാഷ്ട്രീയ നിരീക്ഷണം
ഡൽഹി നിയമസഭയിൽ 70 ലിൽ 48 സീറ്റ് നേടി ബി ജെ പി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തുന്നു. ഭരണകക്ഷി എ എ പി വെറും 22 ലിൽ ഒതുങ്ങിയപ്പോൾ കോൺഗ്രസ് 0, സി പി എം 0 .. ആപ് മുൻ മുഖ്യൻ കെജ്‌രിവാൾ ജി വരെ തോറ്റുപോയി..
എ എ പിയുടെ തോൽവിയുടെ കാരണങ്ങൾ..

1) കോൺഗ്രസ് + ആപ് സഖ്യം ഉണ്ടായില്ല.. ഗുജറാത്തിലും ഹരിയാനയിലും ന്യായമായ സീറ്റ് വിഭജനത്തിന് കോൺഗ്രസ് തയ്യാറാകാതിരുന്നത് കൊണ്ടാണ് എ എ പി സഖ്യം ഉണ്ടാകാതിരുന്നത്. ഡെൽഹിയിലും മിനിമം 10 സീറ്റ് എ എ പി യിൽ നിന്ന് കോൺഗ്രസ് കൊടുത്തു സഖ്യമായി മത്സരിച്ചാൽ വീണ്ടും എ എ പി ജയിച്ച് ബി ജെ പി യെ തടയാമായിരുന്നു.. ഇതിപ്പോൾ പരസ്പരം അടിച്ചു വട്ട പൂജ്യമായി.
2) ഡൽഹിയിൽ വലിയ സ്വാധീനമുള്ള യു പി മുഖ്യൻ യോഗി ആദിത്യ നാഥ് ജി പ്രചരണത്തിൽ മുന്നിട്ട് നിന്നതും ബി ജെ പി ക്കു വലിയ ഗുണമായി. യോഗി ജിയുടെ ഇമേജിൽ ലക്ഷ കണക്കിന് വോട്ട് മറിഞ്ഞ്.
3) കഴിഞ്ഞ എ എ പി മന്ത്രിസഭയിലെ കോടികളുടെ മദ്യ അഴിമതി അവരുടെ മുഖ്യൻ കെജ്‌രിവാൾ ജിയെ അറസ്റ്റ് വരെ എത്തിച്ചു. ഇതോടെ ക്ലീൻ ഇമേജ് ഉള്ള പാർടി, നേതാവ് എന്നീ ഇമേജ് ഡൽഹിയിൽ അവർക്ക് നഷ്ടമായി.
4) കഴിഞ്ഞ കേന്ദ്ര ബജറ്റ് 12 ലക്ഷം വരെ tax ഇളവ് ലഭിച്ചതോടെ ശമ്പളം പറ്റുന്ന സര്ക്കാര് ജീവനക്കാർ സന്തോഷവൻമാരായി BJP ക്കു വോട്ട് ചെയ്തു. ഡൽഹിയിൽ വലിയൊരു വിഭാഗം ഉദ്യോഗസ്ഥർ ആണ് എന്ന് മോദി ജിക്കും അറിയാം..
5) ഭരണ വിരുദ്ധ തരംഗം സ്വഭാവികമായി ഉണ്ടാകും. പക്ഷേ അത് മുതലെടുക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല.. ബി ജെ പി അത് നേടി..
ഈ പരാജയത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് രാഹുൽ ജി ഉടനെ തന്നെ എ എ പി ഭരിക്കുന്ന പഞ്ചാബ് സംസ്ഥാനത്ത് അവരുമായി സഖ്യം ഉണ്ടാക്കുക.. അല്ലെങ്കിൽ ഈ ഗതി അവിടെയും വരാം.. ഡൽഹി പിടിച്ചെടുത്തത് ബി ജെ പി ക്കു വലിയ ആശ്വാസം നൽകിയിട്ടുണ്ടാകാം.. ലോക്സഭയിലെ ചെറിയ തിരിച്ചടികൾ അവർ ഹരിയാന, ഡൽഹി etc ഭരണം പിടിച്ചു തിരിച്ചടിക്കുന്നു.
ഡൽഹിയിലെ പരാജയം മുന്നിൽ വെച്ച്
കേരളത്തിൽ മൂന്നാം തവണയും LDF അധികാരം കിട്ടുവാൻ പുതിയ ചില തന്ത്രങ്ങൾ, സൗജന്യങ്ങൾ നൽകുന്നതിനെ കുറിച്ച് അവർ ഉടനെ ചിന്തിക്കുക.. ഇനി കേരളം കൈവിട്ട് പോകാതെ , കോൺഗ്രസ് പരസ്പരം അടിക്കാതെ ഐക്യത്തോടെ നേതാക്കന്മാർ മുന്നോട്ട് പോവുക..യു ഡി എഫ് കേരളത്തിൽ കാണിക്കരുത്. അത് ഗുണം ചെയ്യില്ല.
(വാൽ കഷ്ണം.... പരസ്പരം മത്സരിച്ച് തോറ്റ കോൺഗ്രസ്, ആപ്പിന് ഇത് ഭാവിയിൽ പാഠം ആകണം.. എല്ലാർക്കും ഒറ്റക്കു നേടുന്ന അധികാരമാണ് വലുത്, രാഷ്ട്രീയ ഉത്തരവാദിത്വമല്ല... വിജയിച്ച സ്ഥാനാർത്ഥികൾ ക്കെല്ലാം അഭിവാദ്യങ്ങൾ...)
By Santhosh Pandit (ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ്..)












Click it and Unblock the Notifications