Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡല്‍ഹിയില്‍ അഴിമതിക്കാരുടെ കൂട്ടക്കരച്ചില്‍: കോണ്‍ഗ്രസിന് ഇരട്ടത്താപ്പെന്നും കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ബാർ കോഴ കേസിൽ ഇഡി അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധിക്കുന്ന കോൺഗ്രസ് കേരളത്തിൽ മുഖ്യമന്ത്രിയും കുടുംബവും നേരിടുന്ന അഴിമതി കേസിൽ നടപടി വന്നാലും പ്രതിഷേധിക്കുമോയെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ കേന്ദ്ര ഏജൻസികളുടെ കേസിൽ എന്താണ് നടപടിയെടുക്കാത്തത് എന്ന് ചോദിച്ചവരാണ് കോൺഗ്രസുകാരെന്നും അദ്ദേഹം പറഞ്ഞു.

ഇതു തന്നെയാണ് കോൺഗ്രസ് നേതാവ് അജയ്മാക്കനും ദില്ലിയിൽ ചോദിച്ചിരുന്നത്. എന്തുകൊണ്ടാണ് കെജരിവാളിനെതിരെ നടപടിയെടുക്കാത്തതെന്ന്. ഇപ്പോൾ അറസ്റ്റ് ചെയ്തപ്പോൾ കോൺഗ്രസ് പ്രതിഷേധിക്കുകയാണ്. ഇത് കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ് തെളിയിക്കുന്നതെന്നും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ksurendran

നിയമസഭയിൽ പ്രതിപക്ഷം കാണിച്ചത് പോലെ മാസപ്പടി കേസിൽ കേന്ദ്ര ഏജൻസികളും അന്വേഷണം ഒത്തുതീർപ്പാക്കണമെന്നാണോ വിഡി സതീശൻ ആവശ്യപ്പെടുന്നത്? മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഉയർന്ന അഴിമതി കേസിൽ നിയമസഭയിൽ അടിയന്ത പ്രമേയം വേണ്ടെന്ന് വെച്ചയാളാണ് സതീശൻ. അഴിമതിക്കാർ എല്ലാവരും ഒരു വട്ടത്തിൽ ഒന്നിച്ചിരിക്കുകയാണ്. കെജരിവാൾ നിരവധി തവണ കോടതികളിൽ പോയിട്ടും അദ്ദേഹത്തിന്റെ അറസ്റ്റ് തടയാൻ ഒരു കോടതിയും തയ്യാറായില്ല. അഴിമതിക്കാരുടെ കൂട്ടക്കരച്ചിലാണ് ഡല്‍ഹിയില്‍ നിന്നും കേള്‍ക്കുന്നത്.

അതിനർത്ഥം തെളിവുകൾ അത്രയും ശക്തമാണെന്നാണ്. നിയമത്തിന് മുമ്പിൽ എല്ലാവരും തുല്ല്യരാണെന്ന് വ്യക്തമായിരിക്കുകയാണ്. ഇത് എല്ലാ അഴിമതിക്കാർക്കുമുള്ള മുന്നറിയിപ്പാണ്. അഴിമതിക്കാർ എത്ര ഉന്നതരായാലും മോദി ഭരിക്കുമ്പോൾ അഴിയെണ്ണുമെന്ന് വ്യക്തമായിരിക്കുകയാണെന്നും കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന പൊതുസമൂഹത്തിലെ ഒരാളും അംഗീകരിക്കില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, ഇന്ത്യാമുന്നണി കെജ്രിവാളിനൊപ്പം ഉറച്ച് നില്‍ക്കുമെന്ന് എ ഐ സി സി സംഘടന ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. 'ഇന്ത്യന്‍‌ ജനാധിപത്യത്തെ ഏറ്റവും മോശവുമായ നിലയിലേക്ക് കൊണ്ടുപോയി കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നടത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെയുള്ള ഈ നടപടി വ്യക്തമായ രാഷ്ട്രീയ പകപോക്കലാണ്' എന്നായിരുന്നു കെസി വേണുഗോപാലിന്റെ പ്രതികരണം.

ഈ വിഷയത്തില്‍ ഇന്ത്യാ മുന്നണി ഒറ്റക്കെട്ടായി അരവിന്ദ് കെജ്രിവാളിനൊപ്പം നില്‍ക്കും. ജാർഖണ്ഡ് മുഖ്യമന്ത്രിക്കെതിരായും സമാനമായ നടപടിയുണ്ടായിരുന്നു. അന്ന് തന്നെ ഞങ്ങള്‍ നിലപാട് വ്യക്തമാക്കിയതാണ്. നിയമം നിയമപരമായി പോകണം എന്ന് തന്നെയാണ്. അതിന് ആരും എതിരല്ല. പക്ഷെ നിയമം പ്രതിപക്ഷത്തിനെതിരെ മാത്രം പ്രയോഗിക്കുന്ന ആയുധമാണ്. എന്ത് തന്നെ വന്നാലും ഞങ്ങള്‍ ഇതിനെ ഒറ്റക്കെട്ടായി എതിർക്കുമെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+