Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനാധിപത്യത്തിന് കരുത്ത് പകരുന്ന വിജയം; കെജ്രിവാളിന് ആശംസകളുമായി പിണറായി വിജയൻ!

തിരുവനന്തപുരം: ദില്ലി നിയമസഭ തിരഞ്ഞെടുപ്പിൽ വിജയത്തിലേക്ക് കുതിക്കുന്ന ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ജനാധിപത്യത്തിന് കരുത്തു പകരുന്ന വിജയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസ് പാഠം പഠിക്കണമെന്നും ഒരുമിച്ച് മത്സരിച്ചിരുന്നെങ്കില്‍ ബിജെപിയുടെ പൂര്‍ണപരാജയം ഉറപ്പിക്കാമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസകളർപ്പിച്ചത്. തിരഞ്ഞെടുപ്പ് ഫലം വർഗീയ ശക്തിക്കെതിരായ വിധിയെഴുത്താണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതചികരിച്ചത്. രാജ്യ തലസ്ഥാനത്ത് ബിജെപിക്ക് കാല് തൊടാനാകില്ലെന്ന് തെളിഞ്ഞു. ബിജെപിയുടെ ശക്തമായ തകർച്ച ദേശീയ രാഷ്ട്രീയത്തിൽ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണെന്നും അദ്ദേഹം പറ‌ഞ്ഞു.

Pinarayi Vijayan

അതേസമയം അരവിന്ദ് കെജ്രിവാളിന്റെ ലീഡ് പതിനായിരത്തിലധകം കടന്നു. നിലവിൽ 58 സീറ്റിൽ ലീഡ് നിലനിർത്തുകയാണ്. ഷഹീന്‍ബാഗ് ഉള്‍പ്പെടുന്ന ഓഖ്‍ല മണ്ഡലത്തില്‍ ആം ആദ്‍മി പാര്‍ട്ടിയുടെ അമാനത്തുല്ലഖാന്‍ വിജയിച്ചെന്ന വാർത്തയും പുറത്ത് വരുന്നുണ്ട്.

Recommended Video

cmsvideo
    The 3 Tricks Which Helped Arvind Kejriwal's Victory Again In Delhi | Oneindia Malayalam

    അരവിന്ദ് കെജ്‍രിവാളിനേയും ബിജെപിയെ തിരസ്‍കരിച്ച ജനങ്ങളെയും അഭിനന്ദിക്കുന്നതായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയും രംഗത്തെത്തിയിരുന്നു. കസനം കൊണ്ടുമാത്രമേ കാര്യങ്ങള്‍ നടക്കുകയുള്ളൂവെന്നും സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ ഇവയൊക്കെ തിരസ്കൃതമാകുമെന്നും മമത ട്വിറ്ററിൽ കുറിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+