കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പിന്റെ വിജയം; ഫേസ്ബുക്കിലും വന്‍ ആഘോഷം

  • By Gokul
Google Oneindia Malayalam News

കോഴിക്കോട്: സോഷ്യല്‍ മീഡിയ കരുത്താക്കി വളര്‍ന്നുവന്ന ആം ആദ്മി പാര്‍ട്ടിയുടെ അത്ഭുത വിജയം ഫേസ്ബുക്ക് ഉപയോക്താക്കളും നന്നായി ആഘോഷിച്ചു. ജാതി-മത-രാഷ്ട്രീയഭേദമന്യേ ആം ആദ്മിയുടെ വിജയത്തെ അഭിനന്ദിക്കാന്‍ മിക്കവരും സമയം കണ്ടെത്തി. ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ പോസ്റ്റുകളുണ്ടായ ദിവസം കൂടിയായിരുന്നു ചൊവ്വാഴ്ച.

ആപ്പ് വിജയം, മോദിയേയും സുരേഷ് ഗോപിയേയും ഫേസ്ബുക്കിലെടുത്തു

ആം ആദ്മിയുടെ വിജയം ആഘോഷിക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസിനേയും ബിജെപിയേയും കണക്കറ്റ് പരിഹസിക്കാനും ചിലര്‍ മടിച്ചില്ല. കടുത്ത ബിജെപി കോണ്‍ഗ്രസ് അണികള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നു വിട്ടുനിന്നപ്പോള്‍ അനുഭാവികളായവര്‍ ആം ആദ്മിയുടെ വിജയത്തെ അഭിനന്ദിച്ചു.

aap-party

ദില്ലിയില്‍ കടുത്ത മത്സരം നടക്കുമെന്ന പ്രവചനം തെറ്റിയില്ലെന്നും എന്നാല്‍ അത് ബിജെപിയും കോണ്‍ഗ്രസും തമ്മിലായിരുന്നു എന്നാണ് ഒരാളുടെ കമന്റ്. ദില്ലിയില്‍ ബിജെപിക്ക് 3 ഉം കോണ്‍ഗ്രസിന് ഒരു സീറ്റും കിട്ടിയിരുന്നില്ല. കഴിഞ്ഞ ലോകകപ്പില്‍ ബ്രസീല്‍ ജര്‍മനിയോട് 7-1 എന്ന സ്‌കോറിന് തോറ്റപ്പോഴായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഇത്രയും പരിഹാസ പോസ്റ്റുകള്‍ ഉണ്ടായത്.

'മോദി സ്വന്തം പേര് പത്തുലക്ഷത്തിന്റെ കോട്ടില്‍ എഴുതിവെച്ചപ്പോള്‍, കെജ്‌രിവാള്‍ തന്റെ പേര് ജനങ്ങളുടെ ഹൃദയത്തില്‍ എഴുതിവെച്ചു', എന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ 'ഡല്‍ഹിയില്‍ ഞങ്ങള്‍ ആര്‍ക്കും പിന്തുണ നല്‍കില്ല എന്ന് കോണ്‍ഗ്രസ്സ് മുന്‍കൂട്ടി പ്രഖ്യാപിച്ചത് തോല്‍വി മുന്നില്‍ കണ്ടുകൊണ്ടായിരുന്നു' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഡല്‍ഹിയിലെ ബിജെപി എംഎല്‍എമാര്‍ക്ക് സഞ്ചരിക്കാന്‍ ഓട്ടോറിക്ഷ മതിയെന്ന എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിന്റെ പ്രസ്താവനയും ഫേസ്ബുക്കില്‍ പ്രചരിച്ചു. ഫേസ്ബുക്കില്‍ മാത്രമല്ല, ട്വിറ്റര്‍ വാട്‌സ് ആപ്പ് തുടങ്ങിയവയിലും കാര്‍ട്ടൂണ്‍ കഥാപാത്രവുമായി പരിഹാസങ്ങള്‍ തുടരുകയാണ്.

English summary
Delhi election results: facebook celebrates AAP's victory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X