കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വോട്ടു മറിക്കൽ കോൺഗ്രസ് ഇനി പരസ്യമായി നടത്തും, ഇതുകൊണ്ടൊന്നും രക്ഷയുണ്ടാവില്ല'

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം: ദില്ലിയില്‍ ആംആദ്മി വീണ്ടും അധികാരം ഉറപ്പിച്ചിരിക്കുകയാണ്. 56 സീറ്റുകളിലാണ് പാര്‍ട്ടി ലീഡ് ചെയ്യുന്നത്. 14 സീറ്റുകളിലും ബിജെപിയും. എന്നാല്‍ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസിന് മുന്നേറാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ കോണ്‍ഗ്രസ് ആം ആദ്മിക്ക് വോട്ട് മറിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കേരളത്തിൽ രഹസ്യമായി നടന്നിരുന്ന വോട്ടു മറിക്കൽ കോൺഗ്രസ് ഇനി പരസ്യമായി നടത്തുമെന്നും എന്നാല്‍ അതുകൊണ്ടൊന്നും കാര്യമില്ലെന്നും ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് വായിക്കാം

bjpconnew

20 വർഷം തുടർച്ചയായി ഭരിച്ച ദൽഹിയിൽ ഏഴു വർഷങ്ങൾക്കിപ്പുറം നടന്ന തെരെഞ്ഞെടുപ്പിൽ ഞങ്ങൾ ജയിക്കാനല്ല മത്സരിച്ചെതെന്ന കോൺഗ്രസ് പ്രതിപക്ഷ നേതാവിൻ്റെ വാക്കുകൾ പാർട്ടിയുടെ അവസ്ഥയും നയവും വ്യക്തമാക്കുന്നു. എത്ര കുറവ് വോട്ട് ലഭിക്കുന്നുവോ അത്രയും സന്തോഷം. ബി ജെ പി യെ പ്രതിരോധിക്കാൻ ശ്രമിച്ചെതാണെന്നാണ് വെപ്പ്.

Recommended Video

cmsvideo
Delhi Election 2020 : AAP Won Amidst BJP's Demise | Oneindia Malayalam

അത് കൊണ്ട് അടുത്ത പഞ്ചായത്ത് നിയമസഭാ ഇലക്ഷനുകളിലും കേരളത്തിൽ രഹസ്യമായി നടന്നിരുന്ന വോട്ടു മറിക്കൽ കോൺഗ്രസ് ഇനി പരസ്യമായി നടത്തും. സി പി എമ്മിൻ്റെ സ്ഥാനാർത്ഥിക്ക് വേണ്ടി പരസ്യമായി വോട്ടു പിടിക്കാൻ ഇറങ്ങും. ഇത് അവരുടെ ദേശീയ നയമാണ്. ഇതൊന്നും കൊണ്ട് രക്ഷയുണ്ടാവില്ലെന്ന് മാത്രം ഇപ്പൊൾ പറയുന്നു.

English summary
delhi election: sobha surendran against Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X