Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോൺ വാങ്ങിയതിന് ട്രീറ്റ് നൽകിയില്ല; ഡൽഹിയിൽ‌ 16കാരനെ 3 സുഹൃത്തുക്കൾ ചേർന്ന് കുത്തിക്കൊലപ്പെടുത്തി

ഡൽഹി: ഡൽഹിയിൽ‌ 16 വയസ്സുകാരനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു. പ്രായപൂർത്തിയാകാത്ത മൂന്ന് പേരാണ് കൊലപാതകം ചെയ്തത്. പുതിയ ഫോൺ വാങ്ങിയതിന് ട്രീറ്റ് നൽകാത്തിതിനാലാണ് കൊല. കഴിഞ്ഞ ദിവസം സച്ചിൻ എന്ന പേരുള്ള 16കാരൻ തന്റെ സുഹൃത്തിനൊപ്പം പുതിയ ഫോൺ വാങ്ങി വീട്ടിലേക്ക് പോവുകയായിരുന്നു.

വഴിയിൽ വെച്ചാണ് സച്ചിൻ ഈ മൂന്ന് പേരെ കണ്ടത്. ഫോൺ വാങ്ങിയത് ആഘോഷിക്കാൻ ട്രീറ്റ് ചെയ്യണമെന്ന് സച്ചിനോട് ഇവർ ആവശ്യപ്പെട്ടത്. എന്നാൽ സച്ചിൻ ട്രീറ്റ് നൽകാൻ വിസമ്മതിക്കുകയായിരുന്നു. ഈ തർക്കം സംഘർഷത്തിലേക്ക് പ്രതികളിൽ ഒരാൾ സച്ചിനെ കത്തി കൊണ്ട് കുത്തി.

boy

ഇന്നലെ വൈകുന്നേരം ഷകർപൂരിലെ ഒരു തെരുവിൽ പട്രോളിം​ഗ് സംഘം രക്തക്കറ കണ്ടതായി പോലീസ് പറഞ്ഞു. " അന്വേഷിച്ചപ്പോൾ, ഒരു കൂട്ടം ആൺകുട്ടികൾ‌ ഒരു ആൺകുട്ടിയെ കുത്തുകയായിരുന്നുവെന്ന് നാട്ടുകാർ അറിയിച്ചു, അവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഏകദേശം ഒരു മണിക്കൂറിന് ശേഷം സച്ചിൻ എന്ന 16 വയസ്സുകാരനെ എൽ എൻ ജെ പി ആശുപത്രിയിൽ അഡ്മിറ്റാക്കിയതായും മരണപ്പെട്ടതായും വിവരം ലഭിച്ചു. മൃതദേഹം പരിശോധിച്ചപ്പോൾ പുറകിൽ രണ്ട് കുത്തുകൾ കണ്ടെത്തിയതായി പോലീസ് പ്രസ്താവനയിൽ‌ പറയുന്നു.

പുതിയ ഫോൺ വാങ്ങിയത് ആഘോഷിക്കുന്നതിനെ ചൊല്ലി മൂന്ന് ആൺകുട്ടികളുമായുണ്ടായ തർക്കമാണ് കുത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് പറയുന്നു. കൊലപാതകത്തിന് കേസെടുത്ത പോലീസ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു.
കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപത്തെ സി സി ടി വി ദൃശ്യങ്ങളും പ്രാദേശിക രഹസ്യാന്വേഷണ വിഭാ​ഗവും ഉപയോ​ഗിച്ചാണ് മൂന്ന് പേരെയും കണ്ടെത്തിയത്. മൂന്ന് പേർക്കും 16 വയസ്സ് പ്രായമുണ്ട്. കൊലപാതകത്തിന് ഉപയോ​ഗിച്ച ആയുധവും കണ്ടെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+