തോക്കിന്‍ മുനയില്‍ നിര്‍ത്തി അച്ഛന്‍ മകളെ പീഡിപ്പിച്ചത് അഞ്ച് വര്‍ഷം
തോക്കിന്‍ മുനയില്‍ നിര്‍ത്തി മകളെ പീഡിപ്പിച്ച അച്ഛന്‍ പോലീസ് പിടിയില്‍. കോട്ടയത്താണ് സംഭവം. മകളെ തോക്കു ചൂണ്ടി അഞ്ച് വര്‍ഷത്തോളമാണ് അച്ഛന്‍ പീഡിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു. ഡല്‍ഹി മലയാളിയായ അച്ഛനെ കോട്ടയത്ത് എത്തിയപ്പോള്‍ പോലീസ് തന്ത്രപരമായി കുടുക്കുകയായിരുന്നു. തിരുനക്കരയില്‍ പുതുതായി എടുക്കുന്ന വീടിന്‍റെ പണി നോക്കി നടത്താന്‍ എത്തിയതായിരുന്നു ഇയാള്‍. ഡല്‍ഹി പോലീസിന്‍റെ രഹസ്യ വിവരത്തെ തുടര്‍ന്നാണ് കോട്ടയം ഈസ്റ്റ് സിഐ സൈജു വര്‍ഗീസിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.

ഡല്‍ഹിയില്‍ സ്ഥിരതാമസം
പ്രതിയും ഭാര്യയും മകളും വര്‍ഷങ്ങളായി ഡല്‍ഹിയില്‍ സ്ഥിരതാമസക്കാരാണ്. നഴ്സായ ഭാര്യ ജോലിക്ക് പോകുമ്പോഴായിരുന്നു ഇയാള്‍ മകളെ പീഡിപ്പിച്ചിരുന്നത്.

മര്‍ദ്ദനം
പീഡന വിവരം മകള്‍ അമ്മയോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത് ചോദിക്കാന്‍ ചെന്ന ഭാര്യയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.

പോലീസില്‍ പരാതി
കോട്ടയം തിരുനക്കരയില്‍ പുതുതായി എടുക്കുന്ന വീടിന്‍റെ പണി നോക്കാന്‍ ഇയാള്‍ കഴിഞ്ഞ ദിവസം നാട്ടിലെത്തി. ഈ തക്കത്തിന് അമ്മയും മകളും ഡല്‍ഹി പോലീസില്‍ പരാതി നല്‍കി.

വൈദ്യപരിശോധന
തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായതോടെ പോലീസ് കേസെടുക്കുകായിരുന്നു.

ഫോട്ടോ അയച്ചു
തുടര്‍ന്ന് കോട്ടയം പോലീസിനെ ഡല്‍ഹി പോലീസ് ബന്ധപ്പെടുകയും പ്രതിയായ അച്ഛന്‍റെ ഫോട്ടോയും വിവരങ്ങളും പോലീസിന് കൈമാറുകയും ചെയ്തു.

അറസ്റ്റ്
തുടര്‍ന്ന്ന സിഐ സാജുവിന്‍റെ നേതൃത്വത്തില്‍ തിരുനക്കരയെത്തിയ പോലീസ് ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു.

ഡല്‍ഹി പോലീസ് എത്തി
ഇയാളെ കൊണ്ടുപോകാന്‍ ഡല്‍ഹി പോലീസ് നാട്ടില്‍ എത്തിയെങ്കിലും വിമാനടിക്കറ്റ് ശരിയാകാഞ്ഞതിനെ തുടര്‍ന്ന് കോട്ടയം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി. ഇന്ന് പ്രതിയേയും കൊണ്ട് പോലീസ് ഡല്‍ഹിക്ക് തിരിക്കും.












Click it and Unblock the Notifications