Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിവി ശ്രീനിവാസിനെ ചോദ്യം ചെയ്ത സംഭവം; എന്‍ഡിഎ സര്‍ക്കാര്‍ സ്വയം പരിഹാസ്യരാവുന്നു: പിസി വിഷ്ണുനാഥ്

തിരുവനന്തപുരം: കൊവിഡ് ദുരിതാശ്വസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സോഷല്‍ മീഡിയയുടെ കയ്യടി നേടിയ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി.വി ശ്രീനിവാസിനെ ദില്ലി പൊലീസ് ചോദ്യം ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ശ്രീനിവാസിനെ ചോദ്യം ചെയ്യുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നിയുക്ത എംഎല്‍എ പിസി വിഷ്ണുനാഥ്.

pc

ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെക്കതിരെ പ്രതികാര നടപടികള്‍ സ്വീകരിച്ചാല്‍, എന്‍ഡിഎ സര്‍ക്കാര്‍ സ്വയം പരിഹാസ്യരാവുമെന്ന് പിസി വിഷ്ണുനാഥ് ഫേസ്ബുക്കില്‍ കുറിച്ചു. ദുരിതത്തിലായ ജനതയെയും ദുര്‍ബലപ്പെട്ട സംവിധാനങ്ങളെയും പിന്തുണച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ശ്രീനിവാസിനെ ഡല്‍ഹി പോലീസിന്റെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ

ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി.വി ശ്രീനിവാസ് രാജ്യ തലസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രാണവായുവായിത്തീര്‍ന്ന മനുഷ്യനാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി യൂത്ത് കോണ്‍ഗ്രസ് പോരാട്ടങ്ങളുടെ നായകത്വം വഹിച്ചു കൊണ്ടിരുന്നപ്പോഴോ ഇന്ത്യയിലെ പ്രകൃതിക്ഷോഭങ്ങള്‍ നേരിടുന്ന പ്രദേശങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയപ്പോഴോ ബി.ജെ.പി വിരുദ്ധ മാധ്യമങ്ങള്‍ പോലും അയാളെ പരിഗണിച്ചിരുന്നില്ല. എന്നാല്‍, കോവിഡ് മഹാമാരിയെ നേരിടുന്നതില്‍ ഭരണ സംവിധാനങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ അസാധാരണ നേതൃശേഷി പ്രകടമാക്കിയ അദ്ദേഹത്തെ ഇന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും ഇന്ത്യയുടെ 'ഓക്‌സിജന്‍ മാന്‍' എന്നു വിളിച്ചു.

ദുരിതത്തിലായ ജനതയെയും ദുര്‍ബലപ്പെട്ട സംവിധാനങ്ങളെയും പിന്തുണച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ശ്രീനിവാസിനെ ഡല്‍ഹി പോലീസിന്റെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരിക്കുന്നു. ജീവന്‍ രക്ഷിക്കാന്‍ വേണ്ടി നടത്തുന്ന ഇടപെടലുകളില്‍ നിയമവിരുദ്ധതയുണ്ടെന്ന് ആരോപിച്ചു നല്‍കിയ പൊതുതാല്പര്യ ഹര്‍ജ്ജിയാണ് കാരണം. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെക്കതിരെ പ്രതികാര നടപടികള്‍ സ്വീകരിച്ചാല്‍, എന്‍ഡിഎ സര്‍ക്കാര്‍ സ്വയം പരിഹാസ്യരാവും. സാമാന്യ മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്ന നടപടിയാവും. പിന്നോട്ടില്ല എന്ന് ശ്രീനിവാസ് പ്രഖ്യാപിച്ചു കഴിഞ്ഞു.

Recommended Video

cmsvideo
    12 To 16-Week Gap For Covishield Doses, Says Government Panel | Oneindia Malayalam

    കൊറോണ നിയന്ത്രണങ്ങള്‍ കാരണം ആളൊഴിഞ്ഞ് പള്ളികള്‍: ചെറിയ പെരുന്നാള്‍ ദിനത്തിലെ കാഴ്ചകള്‍

    സഹ സംസ്ഥാന തൊഴിലാളികള്‍ക്ക് വീട്ടിലേക്ക് മടങ്ങാനുള്ള സാമ്പത്തിക സഹായമെത്തിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ പണം കോണ്‍ഗ്രസിന്റെ കൈയ്യിലിരിക്കട്ടെ എന്നു പറഞ്ഞു അതു തടയുകയും വാളയാറില്‍ കുടുങ്ങിപ്പോയവര്‍ക്ക് വെള്ളവും ഭക്ഷണവുമെത്തിച്ചവരെ മരണവ്യാപാരികളെന്നാക്ഷേപിക്കുകയും ചെയ്ത സംസ്ഥാനത്ത് കണ്ട അതേ മനോഭാവത്തിന്റെ വീര്യം കൂടിയ വേര്‍ഷനാണ് രാജ്യതലസ്ഥാനത്ത് കാണുന്നത്. ഈ ദുരിതകാലത്ത് അതിനെയും നാം അതിജീവിക്കും. ജനാധിപത്യം അതിന്റെ ജീവശ്വാസം നിലനിര്‍ത്തും.

    വര്‍ഷിനി സൗന്ദര്‍രാജന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+