• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുൽജിക്കും കുഞ്ഞാലിക്കുട്ടിക്കും കുഴപ്പമില്ല, അവർ മോദിയുടെ നല്ല പിള്ളകൾ; തുറന്നടിച്ച് എംബി രാജേഷ്

തിരുവനന്തപുരം: ദില്ലി കലാപ കേസില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ളവരെ പ്രതിപ്പട്ടികയില്‍ ഏര്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. കേസില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികളുടെ മൊഴിയനുസരിച്ച് സീതാറാം യെച്ചൂരിക്കും മറ്റ് നേതാക്കള്‍ക്കും കലാപത്തിന്റെ ഗൂഡാലോചനയില്‍ പങ്കുണ്ടെന്നാണ് പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നത്. സംഭവത്തിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിപിഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷ്.

ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പുനര്‍ജനിക്കുകയാണ്

ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പുനര്‍ജനിക്കുകയാണ്

സീതാറാം യെച്ചൂരി ഡല്‍ഹിയിലെ വര്‍ഗ്ഗീയ കലാപത്തിന്റെ ആസൂത്രകരില്‍ ഒരാളെന്ന് അമിത് ഷായുടെ ദില്ലി പോലീസ്. കൂടെയുള്ള ഗൂഡാലോചകര്‍ ആരെന്നറിയണ്ടേ? ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞ പ്രൊഫ.ജയതി ഘോഷ്, പ്രമുഖ സെഫോളജിസ്റ്റും ആക്ടിവിസ്റ്റുമായ യോഗേന്ദ്ര യാദവ്, പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയ്, ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസറും അറിയപ്പെടുന്ന ബുദ്ധിജീവിയുമായ അപുര്‍വ്വാനന്ദ് എന്നിവരൊക്കെ .

 ദില്ലി കലാപം

ദില്ലി കലാപം

ഇവരെല്ലാം ചേർന്ന് ആസൂത്രണം ചെയ്തതാണത്രേ ദില്ലി കലാപം !!ഡൽഹി പോലീസ് ഫയൽ ചെയ്ത സപ്ലിമെൻ്ററി ചാർജ് ഷീറ്റിലാണ് ഇവരെ ഉൾപ്പെടുത്തിയിരിക്കുന്നത്.(FI R നമ്പർ 50/20) നേരത്തേ അറസ്റ്റ് ചെയ്യപ്പെട്ടവർക്കു മേൽ ചുമത്തിയിരിക്കുന്നത് യു.ഏ.പി.എ.

തുറുങ്കിലടക്കുക എന്നതാണ് പദ്ധതി

തുറുങ്കിലടക്കുക എന്നതാണ് പദ്ധതി

എന്നാല്‍ കലാപത്തിന് ആഹ്വാനം നല്‍കിയ ബി.ജെ.പി.നേതാവ് കപില്‍ മിശ്ര, ഗോലിമാരോ സാലോം കോ എന്ന് ആക്രോശിച്ച കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ എന്നിവരുടെ പ്രസംഗത്തിന്റെ വീഡിയോ ഉണ്ടായിട്ടും അവര്‍ക്കെതിരെ ഒരു കുറ്റപത്രവുമില്ല ഇടതുപക്ഷത്തോടും യെച്ചൂരിയോടും സംഘപരിവാറിനുള്ള പക കുപ്രസിദ്ധം. ജയതി ഘോഷാകട്ടെ മോദി സര്‍ക്കാരിന്റെ വിനാശകരമായ സാമ്പത്തിക നയങ്ങളുടെ വിമര്‍ശകയും. എതിര്‍ക്കുന്നവരെയെല്ലാം എന്തെങ്കിലും വ്യാജ കാരണങ്ങള്‍ കണ്ടെത്തി തുറുങ്കിലടക്കുക എന്നതാണ് പദ്ധതി.

 കേരളത്തില്‍ ആഘോഷിക്കാം

കേരളത്തില്‍ ആഘോഷിക്കാം

കോണ്‍ഗ്രസിനും ലീഗിനും കേരളത്തില്‍ ആഘോഷിക്കാം. ഇടതുപക്ഷത്തിന്റെ നേതൃത്വത്തെ മോദി വേട്ടയാടുമ്പോള്‍ ആഹ്ലാദിക്കാം.മോദി സര്‍ക്കാരിനെ പുറത്താക്കാന്‍ വയനാട്ടില്‍ വന്ന് പട നയിച്ച രാഹുല്‍ജിക്കും ഫാസിസത്തെ തുരത്താന്‍ വേങ്ങരയില്‍ നിന്ന് ഡല്‍ഹിയില്‍ പോയി അതിനേക്കാള്‍ വേഗം പാണക്കാട്ടെ കുടണഞ്ഞ കുഞ്ഞാലിക്കുട്ടിക്കും കുഴപ്പമൊന്നുമില്ല. അവര്‍ മോദിയുടെ നല്ല പിള്ളകളാണ്.

ജയിലില്‍ കിടന്നിട്ടുണ്ട്

ജയിലില്‍ കിടന്നിട്ടുണ്ട്

കഫീല്‍ ഖാന്‍ മുതല്‍ യെച്ചൂരി വരെയുള്ളവരാണ് ജയിലില്‍ അടക്കപ്പെടേണ്ടവര്‍. കോണ്‍ഗ്രസിന്റെ അടിയന്തിരാസ്ഥയിലും സീതാറാം ഉള്‍പ്പെടെയുള്ള കമ്യുണിസ്റ്റുകാര്‍ ജയിലില്‍ കിടന്നിട്ടുണ്ട്. കാരാട്ടും എസ്.ആര്‍.പി.യും പിണറായിയും കോടിയേരിയുമടക്കം അനേകം പേര്‍ അക്കാലത്ത് ജയിലിലായിട്ടുണ്ട്.

 മുന്നില്‍ കമ്യൂണിസ്റ്റുകാരുണ്ട്

മുന്നില്‍ കമ്യൂണിസ്റ്റുകാരുണ്ട്

അന്നും ഇന്നും ജനാധിപത്യ ഇന്ത്യക്കുള്ള പോരാട്ടത്തിന്റെ മുന്നില്‍ കമ്യൂണിസ്റ്റുകാരുണ്ട്. എണ്ണത്തില്‍ കുറവായിരിരിക്കാം. പക്ഷേ പോരാട്ടത്തില്‍ എന്നും മുന്നിലുള്ളവരാണ്. നിലപാടില്‍ ചാഞ്ചാട്ടമില്ലാത്തവരും.

പ്രതിദിന കൊവിഡ് രോഗികള്‍ ഒരു ലക്ഷത്തിനടുത്ത്; ഇന്ത്യയില്‍ 47 ലക്ഷത്തിലധികം കൊവിഡ് ബാധിതര്‍

'റിയ ചക്രബര്‍ത്തി ബംഗാളിന്റെ മകള്‍'; പിന്തുണച്ച് കോണ്‍ഗ്രസ്; ചൗധരിയുടെ നേതൃത്വത്തില്‍ റാലി

English summary
Delhi riots probe: MB Rajesh criticizes Congress and Muslim League
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X