കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കലാപം; ദുരിതാശ്വാസ ഫണ്ട്‌ പ്രവര്‍ത്തനം വിജയിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ച് സിപിഎം

Google Oneindia Malayalam News

തിരുവനന്തപുരം: ദില്ലിയിലെ വര്‍ഗ്ഗീയ കലാപത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ പാര്‍ടി ആഹ്വാനം ചെയ്‌ത ദുരിതാശ്വാസ ഫണ്ട്‌ പ്രവര്‍ത്തനം വിജയിപ്പിക്കാന്‍ പാര്‍ടിപ്രവര്‍ത്തകരും ബന്ധുക്കളും രംഗത്തിറങ്ങണമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭ്യര്‍ത്ഥിച്ചു.

'കെജ്രിവാള്‍ ബിജെപിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി, ഇത് വലിയ തെറ്റ്'; ആംആദ്മിക്കെതിരെ ശക്തമായ വിമര്‍ശനം'കെജ്രിവാള്‍ ബിജെപിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി, ഇത് വലിയ തെറ്റ്'; ആംആദ്മിക്കെതിരെ ശക്തമായ വിമര്‍ശനം

മാര്‍ച്ച്‌ 7, 8 തീയതികളില്‍ ബ്രാഞ്ചടിസ്ഥാനത്തില്‍ ഹുണ്ടിക പിരിവ്‌ സംഘടിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. വീടുകളിലും, വ്യാപാര സ്ഥാപനങ്ങളിലും കയറി നടത്തുന്ന ഹുണ്ടിക പിരിവില്‍ പാര്‍ടി നേതാക്കളും പങ്കെടുക്കണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ദില്ലിയില്‍ നടന്ന വര്‍ഗ്ഗീയ കലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളേയും, വീടുകളും, മറ്റ്‌ ജീവനോപാധികള്‍ നഷ്ടപ്പെട്ടവരേയും സഹായിക്കുന്നതിന്‌ വേണ്ടിയാണ്‌ പാര്‍ടി കേന്ദ്രകമ്മിറ്റി ദുരിതാശ്വാസ ഫണ്ട്‌ ശേഖരിക്കാന്‍ ആഹ്വാനം ചെയ്‌തിട്ടുള്ളത്‌.

CRIME

വിവരണാതീതമായ നാശനഷ്ടങ്ങളാണ്‌ കലാപ മേഖലകളില്‍ ഉണ്ടായത്‌. എല്ലാ മതവിഭാഗങ്ങളിലുംപെട്ട തൊഴിലാളികള്‍ക്കും, താഴെതട്ടിലുള്ള ജനവിഭാഗങ്ങള്‍ക്കുമാണ്‌ വലിയ തോതിലുള്ള നാശനഷ്ടങ്ങളുണ്ടായത്‌. നൂറുക്കണക്കിന്‌ ആളുകള്‍ വര്‍ഗ്ഗീയ കലാപത്തിന്റെ ഇരകളായി മാറി ദുരിതമനുഭവിയ്‌ക്കുകയാണ്‌.

ബിജെപിക്ക് വന്‍ തിരിച്ചടി; 3 പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു,തുടക്കം മാത്രമെന്ന് കമല്‍നാഥ്ബിജെപിക്ക് വന്‍ തിരിച്ചടി; 3 പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു,തുടക്കം മാത്രമെന്ന് കമല്‍നാഥ്

മതനിരപേക്ഷ ചിന്താഗതിക്കാരായ കേരളത്തിലെ ജനങ്ങള്‍ ഇത്തരം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ എന്നും അകമഴിഞ്ഞ്‌ സഹായിച്ചിട്ടുണ്ട്‌. ദില്ലിയില്‍ ദുരിതമനുഭവിയ്‌ക്കുന്നവരെ സഹായിക്കാന്‍ എല്ലാ മനുഷ്യ സ്‌നേഹികളും തയ്യാറാകണമെന്നും, മാര്‍ച്ച്‌ 7, 8 തീയതികളില്‍ സംഘടിപ്പിക്കുന്ന ഫണ്ട്‌ പ്രവര്‍ത്തനം വിജയിപ്പിക്കണമെന്നും പാര്‍ട്ടി സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.

English summary
Delhi violence ; CPM requests members to help arranging Relief Fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X