കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയും ഷായും ഒന്നിച്ചു; കണ്ടത് ഗുജറാത്തിന്റെ പതിപ്പ്, മുസ്ലിം ലീഗ് സംഘം ദില്ലിയിലേക്ക്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഗുജറാത്തില്‍ നരേന്ദ്ര മോദിയും അമിത് ഷായും ഒന്നിച്ച പോലെ ദില്ലിയിലും ഒന്നിക്കുകയായിരുന്നുവെന്നും ഗുജറാത്തിന്റെ മറ്റൊരു പതിപ്പാണ് ദില്ലിയില്‍ കണ്ടത് എന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗ് പ്രതിനിധി സംഘം നാളെ ദില്ലിയിലെത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.

K

ആഭ്യന്തര മന്ത്രി അമിത്ഷായെ ലീഗ് പ്രതിനിധികള്‍ കാണും. ഒരുപക്ഷേ, കലാപ മേഖല സന്ദര്‍ശിക്കും. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണ് ലീഗ് സംഘം അമിത് ഷായെ കാണുക. നിയമവാഴ്ചയും ആഭ്യന്തര വകുപ്പും പൂര്‍ണമായും പരാജയപ്പെട്ടതിന്റെ നേര്‍ക്കാഴ്ചയാണ് ദില്ലിയില്‍ കണ്ടത്. ട്രംപ് എത്തിയ വേളയില്‍ നടന്ന അക്രമം രാജ്യത്തെ നാണം കെടുത്തിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ദില്ലിയില്‍ പള്ളി കത്തിച്ചു, കാവിക്കൊടി കെട്ടി; വ്യാജമെന്ന് പ്രചാരണം, യാഥാര്‍ഥ്യം ഇതാണ്...ദില്ലിയില്‍ പള്ളി കത്തിച്ചു, കാവിക്കൊടി കെട്ടി; വ്യാജമെന്ന് പ്രചാരണം, യാഥാര്‍ഥ്യം ഇതാണ്...

പോലീസിന്റെ മൗനാനുവാദത്തോടെയാണ് കലാപം നടന്നത്. പോലീസ് നോക്കി നില്‍ക്കെ കലാപകാരികള്‍ വേണ്ടതെല്ലാം ചെയ്തു. കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. ബിജെപി ആഹ്വാനം ചെയ്ത കലാപത്തില്‍ കോണ്‍ഗ്രസ് എന്ത് ചെയ്യാനാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

Recommended Video

cmsvideo
Delhi Violence: midnight hearing in Delhi high court | Oneindia Malayalam

കോണ്‍ഗ്രസും അമിത് ഷാക്കെതിരെ രംഗത്തുവന്നു. അമിത് ഷാ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിനെതിരെ സമരം ശക്തമാക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

English summary
Delhi Violence: Muslim League Delegates will Visit Amit Shah tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X