കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് ദളിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു.. !!! പ്രസവം മൂത്രമൊഴിക്കുന്നതിനിടെ !!

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ദളിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം.

Google Oneindia Malayalam News

മലപ്പുറം : മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ദളിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു. അമ്മയും കുഞ്ഞും ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. മലപ്പുറം കാരക്കുന്ന് പട്ടികജാതി കോളനിയിലെ യുവതിയാണ് ലേബര്‍ റൂമിന് അടുത്തുള്ള ബാത്ത്‌റൂമിലെ ക്ലോസറ്റില്‍ പ്രസവിച്ചത്.

ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവ സമയത്ത് ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആശുപത്രിയിലുണ്ടായിരുന്ന നഴ്‌സുമാര്‍ ഗര്‍ഭിണിയായ യുവതിയെ ശ്രദ്ധിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

പ്രസവം മൂത്രമൊഴിക്കുന്നതിനിടെ

ഇന്നലെ വൈകിട്ടാണ് പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂത്രമൊഴിക്കാനായി ബാത്ത്‌റൂമിലേക്ക് പോയപ്പോഴാണ് യുവതി പ്രസവിച്ചത്.അവശയായ യുവതിയേയും കുഞ്ഞിനേയും ഉടന്‍ തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

കുറ്റക്കാര്‍ നഴ്സുമാരെന്ന്

യുവതിയെ നഴ്‌സുമാര്‍ നിര്‍ബന്ധിച്ച് മൂത്രമൊഴിക്കാന്‍ അയക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് യുവതി പ്രസവിച്ച വിവരം അറിയിച്ചപ്പോള്‍ നഴ്‌സുമാര്‍ കുറ്റപ്പെടുത്തുകയാണ് ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ ബന്ധുക്കളുടെ ശ്രദ്ധക്കുറവാണ് സംഭവത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

ഗൗരവത്തിലെടുത്തില്ല

പ്രസവത്തിന് ശേഷം ആശുപത്രി സൂപ്രണ്ടിനോട് പരാതി പറഞ്ഞിട്ടും ഗൗരവത്തിലെടുത്തില്ല എന്നും ബന്ധുക്കള്‍ പരാതിയുന്നയിക്കുന്നു.കാര്യമുള്ള വിഷയമല്ല എന്നു പറഞ്ഞ് പരാതിക്കാരെ സൂപ്രണ്ട് മടക്കി അയക്കുകയായിരുന്നു. യുവതിയുടെ ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

മന്ത്രി ഇടപെട്ടു

സംഭവത്തില്‍ ആരോഗ്യമന്ത്രി ആശുപത്രി അധികൃതരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അധികൃതരുടെ ഭാഗത്ത് നിന്നും അനാസ്ഥയുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

English summary
A Dalit Woman gave birth to a child in closet in Manjeri Medical College in Malappuram. The family of the woman accused the hospital staff for their carelessness.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X