അപൂര്‍വ ശസ്ത്രക്രിയ ആയതിനാല്‍ പ്രസവം ചിത്രീകരിച്ചെന്ന് ഡോക്ടര്‍
കണ്ണൂര്‍: പ്രസവരംഗം വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ ഡോക്ടര്‍ കുറ്റം സമ്മതിച്ചതായി പൊലീസ്. പയ്യന്നൂര്‍ ആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍ സുനില്‍ കുമാറാണ് കുറ്റസമ്മതം നടത്തിയത്. കേസില്‍ ജാമ്യം ലഭിയ്ക്കുമെന്ന് ഹൈക്കോടതി വ്യക്താമാക്കിയതിനെത്തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ പൊലീസിന് മുന്നില്‍ ഹാജരായത്.
പ്രസവ ചിത്രം പകര്‍ത്തിയത് താനാണെന്ന് അറസ്റ്റിലായ ഡോക്ടര്‍ സുനില്‍ കുമാര്‍ പറഞ്ഞു. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ അസിസ്റ്റന്റ് ഡയറക്ടറും അനസ്‌തേഷ്യ വിഭാഗം തലവനുമാണ് സുനില്‍ കുമാര്‍. താലൂക്ക് ആശുപത്രിയില്‍ നടത്തിയ ഒരു അപൂര്‍വ ശസ്ത്രക്രിയ എന്ന നിലയിലാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. മറ്റ് രണ്ട് ജൂനിയര്‍ ഡോക്ടര്‍മാരുടെ അറിവോടെയായിരുന്നു ഇത്. എന്നാല്‍ സ്ത്രീയുടെ സമ്മതം വാങ്ങിയിരുന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

ദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലൂടെ പുറത്ത് വിട്ടത് ഡോക്ടറല്ലെന്ന നിഗമനത്തിലാണ് പൊലീസ്. ആശുപത്രി ജീവനക്കാരാകാം ഇതിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പൊലീസ് ശേഖരിച്ച് വരികയാണ്. രണ്ട് ഡോക്ടര്‍മാരുടെ ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.












Click it and Unblock the Notifications