കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡെൽറ്റ കമ്പനി കോട്ടൂർ വില്ലേജ് അധികൃതരെ തെറ്റിദ്ധരിപ്പിക്കാൻ നീക്കം ; സിപിഎം നേതൃത്വത്തിൽ തടഞ്ഞു

  • By Sreejith Kk
Google Oneindia Malayalam News

പേരാമ്പ്ര : ചെങ്ങോടുമല കുടിവെള്ള ടാങ്ക് നിലനിന്ന സ്ഥലവുമായി ബന്ധപ്പെട്ട് ഡെൽറ്റ കമ്പനി കോട്ടൂർ വില്ലേജ് അധികൃതരെ തെറ്റിദ്ധരിപ്പിക്കാൻ നീക്കം നടത്തിയത് സിപിഎം നേതൃത്വത്തിൽ തടഞ്ഞു. ക്വാറി തുടങ്ങാൻ വേണ്ടി സർക്കാർ സ്ഥലം കൈയേറി കുടിവെള്ള ടാങ്ക് പൂർണ്ണമായും നശിപ്പിക്കുകയായിരുന്നു. പിന്നീട് ക്വാറിക്ക് ഭീഷണിയില്ലാത്ത ഭാഗത്ത് പുതിയ ടാങ്ക് നിർമ്മിക്കുകയും അതിന് പഴയ ടാങ്കിന്റെ പെയിന്റ് അടിക്കുകയും ചെയ്തു.

കടത്തനാടിന്റെ കളരി പാരമ്പര്യവുമായി ചൂരക്കൊടി കളരി സംഘംകടത്തനാടിന്റെ കളരി പാരമ്പര്യവുമായി ചൂരക്കൊടി കളരി സംഘം

ബുധനാഴ്ച്ച രാവിലെ സിപിഎം അവിടനല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈയ്യേറ്റ ഭൂമിയിലേക്ക് മാർച്ച് നടത്തുകയും അവിടെ കൊടിനാട്ടുകയും ചെയ്തു. എന്നാൽ കമ്പനി ഈ കൊടി എടുത്ത് മാറ്റുകയും വില്ലേജ് അസിസ്റ്റന്റിനെ പരിശോധനക്ക് കൊണ്ടുവന്ന് പുതിയ ടാങ്കിന്റെ സ്ഥലം അളന്നു തിട്ടപ്പെടുത്തിച്ചു. പഴയ ടാങ്കുതന്നെയാണിതെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു സർവ്വെ നടത്തിച്ചത്. പക്ഷെ പറിച്ച കൊടിയുടെ സ്ഥാനത്ത് വീണ്ടും കൊടികുത്താൻ വന്ന പാർട്ടി പ്രവർത്തകർ ഡെൽറ്റയുടെ നീക്കം തടഞ്ഞു. അവർ വില്ലേജ് അധികൃതർക്ക് യഥാർത്ഥ ടാങ്കിരിക്കുന്ന സ്ഥലം കാണിച്ച് കൊടുത്ത് കാര്യങ്ങൾ ബോധ്യപ്പെടുത്തി.

delrtaissuevadakar

കമ്പനി ക്വാറി തുടങ്ങാൻ ഉദ്ദേശിക്കുന്ന 11.88 ഏക്കറിലായിരുന്നു ഈ കുടിവെള്ള ടാങ്ക് 5 മാസം മുമ്പെ ഈ ടാങ്ക് രൂപമാറ്റം വരുത്തി തേങ്ങാപുരയാക്കുകയും പഞ്ചായത്തിൽ നിന്ന് കെട്ടിട നമ്പർ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ നാട്ടുകാർ പ്രതിഷേധവുമായി വന്നതോടെ പഴയ ടാങ്ക് യാന്ത്രമുപയോഗിച്ച് പാടെ നീക്കം ചെയ്തു. പിന്നീട് 300 മീറ്റർ അപ്പുറത്തുണ്ടാക്കിയ ടാങ്ക് പഴയതാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് കമ്പനി നടത്തിക്കൊണ്ടിരിക്കുന്നത്.

കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയിൽ ക്വാറി തുടങ്ങുന്നതിനു വേണ്ടി ഡെൽറ്റ ഗ്രൂപ്പ് കൈയേറി കുടിവെള്ള ടാങ്ക് പൊളിച്ച സ്ഥലം സി. പി. എം അവിടനല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിടിച്ചെടുത്ത് കൊടിനാട്ടി. കൂട്ടാലിട ടൗണിൽ നിന്ന് മൂന്ന് കിലോമീറ്ററോളമുള്ള ചെങ്ങോടുമലയിലേക്ക് നിരവധി യുവാക്കൾ മാർച്ച് നടത്തിയാണ് കൈയേറ്റ ഭൂമി വളച്ചുകെട്ടി കൊടിനാട്ടിയത്. പിന്നീട് നരയംകുളത്തെ ഡെൽറ്റ യുടെ ഗേയ്റ്റിനു മുന്നിലേക്ക് സ്ത്രീകൾ ഉൾപ്പെടെ നിരവധി സി. പി. എം പ്രവർത്തകർ മാർച്ച് നടത്തി.

ഗെയ്റ്റിനു മുന്നിൽ പേരാമ്പ്ര സി. ഐ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം തടഞ്ഞു. സമരം ടി. കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി. കെ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു.ടി. ഷാജു, കെ. കെ. ബാലൻ, കെ. ഹമീദ്, ടി. സരുൺ, ടി. പി. ചന്ദ്രിക എന്നിവർ സംസാരിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ ചെങ്ങോടുമല കുടിവെള്ള പദ്ധതിയുടെ ടാങ്കാണ് ക്വാറി തുടങ്ങാൻ വേണ്ടി പത്തനംതിട്ട സ്വദേശി തോമസ് ഫിലിപ്പിന്റെ ഉടമസ്ഥതയിലുളള ഡെൽറ്റ റോക്ക് പ്രൊഡക്റ്റ് കമ്പനി നശിപ്പിച്ച് സ്ഥലം കൈക്കലാക്കിയത്. ഈ സ്ഥലമാണ് സി. പി. എം നേതൃത്വത്തിൽ പിടിച്ചെടുത്തത്.

<br>പാലക്കാട് നഗരസഭയിൽ അവിശ്വാസപ്രമേയ ചർച്ച വീണ്ടും സജീവം
പാലക്കാട് നഗരസഭയിൽ അവിശ്വാസപ്രമേയ ചർച്ച വീണ്ടും സജീവം

English summary
delta company issue in vadakara cpm effectively involved in delta company issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X