കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തി; രോഗം സ്ഥിരീകരിച്ചത് 4 വയസുകാരൻ ഉൾപ്പെടെ 3 പേർക്ക്

Google Oneindia Malayalam News

പാലക്കാട്; സംസ്ഥാനത്ത് മൂന്ന് പേർക്ക് കോവിഡ് 19 പുതിയ വകഭേദമായ ഡല്‍റ്റാ പ്ലസ് സ്ഥിരീകരിച്ചു..പാലക്കാട് രണ്ട് പേർക്കും പത്തനംതിട്ടയിൽ ഒരാൾക്കുമാണ് സ്ഥിരീകരിച്ചത്. സിഎസ്‌ഐആര്‍ ഐജിഐബിയില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം.

corona

പത്തനംതിട്ട കടപ്പ പഞ്ചായത്ത് 14ാം വാര്‍ഡിലെ താമസക്കാരനായ നാലുവയസുകാരനാണ് രോഗ ബാധ സ്ഥിരീകരിച്ചത്.പാലക്കാട് ജില്ലയിൽ കോവിഡ് ബാധിച്ച് രോഗമുക്തരായ രണ്ടുപേരിലാണ് രോഗം സ്ഥിരീകരിച്ചത്.

അമ്പതു വയസിനടുത്ത പ്രായമുള്ള രണ്ട് സ്ത്രീകളിലാണ് വൈറസ് ബാധ ഉണ്ടായതായി സ്ഥിരീകരിച്ചത്. ഏപ്രിൽ, മെയ് മാസങ്ങളിൽ ഇവർക്ക് രോഗം സ്ഥിരീകരിക്കുകയും നിലവിൽ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട് . ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട രോഗബാധിതരായ വരും രോഗ മുക്തരായി.

നിലവിൽ രോഗം കണ്ടെത്തിയ പ്രദേശങ്ങളിൽ രോഗഭീഷണി നിലനിൽക്കുന്നില്ലെന്നും ഇവിടെ കൂടുതൽ ടെസ്റ്റ് നടത്തുമെന്നും ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയുള്ള അടിയന്തര യോഗം നാളെ വിളിച്ച് ചേർക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്.

'പിണറായിയുടെ ഊതിവീർപ്പിച്ച ഇമേജ് തകർത്തു,സുധാകരൻ ദൗത്യത്തിന് തുടക്കം കുറിച്ചു'; പ്രേമചന്ദ്രന്റെ കുറിപ്പ്'പിണറായിയുടെ ഊതിവീർപ്പിച്ച ഇമേജ് തകർത്തു,സുധാകരൻ ദൗത്യത്തിന് തുടക്കം കുറിച്ചു'; പ്രേമചന്ദ്രന്റെ കുറിപ്പ്

Recommended Video

cmsvideo
AIIMS warns of impending third wave

English summary
Delta Plus variant found in state; The disease was confirmed in 3 people, including a 4-year-old
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X