ആവശ്യം അംഗീകരിച്ചു; ചങ്ങനാശ്ശേരി - വേളാങ്കണ്ണി സൂപ്പർ എക്സ്പ്രസ് നിലനിർത്തും
തിരുവനന്തപുരം; ചങ്ങനാശേരി-വേളാങ്കണ്ണി സര്‍വീസ് സൂപ്പര്‍ എക്‌സ്പ്രസായി നിലനിര്‍ത്തും. ഇത് സംബന്ധിച്ച് കെ എസ് ആർ ടി സി എംഡി നിർദ്ദേശം നൽകി. ഏന്തർസംസ്ഥാന സര്‍വീസുകളില്‍ ഏറ്റവുമധികം കളക്ഷനുള്ള വാഹനങ്ങളിലൊന്നുമാണ് ഇത്.അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ സൂപ്പര്‍ ഡീലക്‌സ് ആയി ഉയര്‍ത്തുന്നതിനായി കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് ഈ റൂട്ടിൽ ഓടിക്കാൻ തിരുമാനിച്ചിരുന്നു.
ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന സൂപ്പര്‍ക്ലാസ് ബസുകള്‍ അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ മാറ്റണമെന്നാണ് നിയമം. എന്നാല്‍, ബസുകളുടെ കുറവ് കാരണം ഇത് ഏഴ് വര്‍ഷമായി ഉയർത്തിയിരുന്നു. ബസുകളുടെ കുറവ് തുടർന്നതോടെ 704 ബസുകളുടെ കാലാവധി ഒൻപത് വർഷമായി വർധിപ്പിക്കുകയായിരുന്നു.

ബസ് സഞ്ചരിക്കുന്ന ദൂരം, അന്തര്‍സംസ്ഥാന സര്‍വീസ്, കാലപ്പഴക്കം, സര്‍വീസിന്റെ പ്രാധാന്യം എന്നിവ കണക്കിലെടുത്താണ് പഴയ ബസുകള്‍ക്ക് പകരം സ്വിഫ്റ്റ് പുതിയ ബസുകൾ നൽകുന്നത്. ചങ്ങനാശേരി-വേളാങ്കണ്ണി സര്‍വീസ് സൂപ്പര്‍ എക്‌സ്പ്രസ് ബസിന് 5 വർഷവും മൂന്ന് മാസവും പഴക്കമുണ്ട്. ഇതോടെയാണ് ബസ് സർവ്വീസ് ഡീലക്സ് ആയി അപ്ഗ്രേഡ് ചെയ്യാൻ തിരുമാനിച്ചത്. എന്നാൽ സർവ്വീസ് തുടരണമെന്ന ശക്തമായ ആവശ്യം പരിഗണിച്ചാണ് ഇപ്പോൾ സർവ്വീസ് സൂപ്പർ എക്സ്പ്രസ് ആയി തന്നെ നിലനിർത്താൻ തിരുമാനിച്ചിരിക്കുന്നത്.
Recommended Video
നേരത്തേ ബസിലെ ഡ്രൈവർ പൊന്നുക്കുട്ടൻ അടക്കം സർവീസ് പോകുന്ന ജീവനക്കാർ ഉൾപ്പെടെ സർവ്വീസ് നിർത്തുന്നതിലെ വിഷമം പങ്കുവെച്ച് രംഗത്തെത്തിയത് വാർത്തയായിരുന്നു. ബസിന്റെ മുന്നില്‍ തലചായ്ച്ച് നില്‍ക്കുന്ന ഡ്രൈവറുടെ വികാരനിര്‍ഭരമായ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിയിരുന്നു.












Click it and Unblock the Notifications